Home
Mobile

വിവോ എക്സ്100 പ്രോ എത്തുക നാല് ക്യാമറകളുടെ മികവുമായി! പുറത്തുവന്ന 'രഹസ്യങ്ങളിൽ' കോരിത്തരിച്ച് ആരാധകർ!

മികച്ച ക്യാമറ സംവിധാനം ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി വിവോ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു കരുത്തൻ കൂട്ടിച്ചേർക്കൽ നടത്താൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എക്സ് 90 സീരീസിന്റെ പിൻഗാമി വിവോ എക്സ്100 (Vivo X100 ) സീരീസ് ആണ് ഉടൻ ലോഞ്ച് ചെയ്യുക. സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെക്കാണുന്നത്.

ക്യാമറ മികവിന് എപ്പോഴും ശ്രദ്ധയും പ്രാധാന്യവും നൽകാറുള്ള വിവോ പുതിയ എക്സ്100 സീരീസ് സ്മാർട്ട്ഫോണിലും ആ മികവ് തുടരും എന്ന് ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോഞ്ചിനോട് അ‌ടുത്തുകൊണ്ടിരിക്കെ വിവോ എക്സ്100 ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരുന്നുണ്ട്.

വിവോ എക്സ്100 പ്രോ എത്തുക നാല് ക്യാമറകളുടെ മികവുമായി!

വിവോ എക്സ് 100 സീരീസിൽ സ്റ്റാൻഡേർഡ് മോഡലായ വിവോ എക്സ്100 കൂടാതെ വിവോ എക്സ്100 പ്രോ ആണ് ഉണ്ടാകുക. ഇതിൽ പ്രോ മോഡലിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ 91 മൊ​ബൈൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐഫോൺ 15ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു ഫീച്ചറുമായാണ് എക്സ്100 പ്രോ എത്തുക എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ വിവരം.

91 മൊ​ബൈൽസിന്റെ റിപ്പോർട്ട് പ്രകാരം വരാൻ പോകുന്ന വിവോ എക്സ്100 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകളും മറ്റ് പ്രത്യേകതകളും പരിചയപ്പെടാം. ഡിസൈൻ: ഫോണിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് പിന്നിലെ വലിയ ക്യാമറയാണ്. വിവോ X90 പ്രോയിലെ ക്യാമറ ഐലൻഡിനെക്കാൾ ഇത് കൂടുതൽ വ്യക്തമാണ്.

വിവോ എക്സ്100 പ്രോ എത്തുക നാല് ക്യാമറകളുടെ മികവുമായി!

വിവോ എക്സ് 100 പ്രോയുടെ ക്യാമറ ഐലൻഡിന്റെ അകത്ത് നാല് ക്യാമറ ലെൻസുകൾ ഉണ്ടെന്ന് 91 മൊ​ബൈൽ പറയുന്നു. ക്യാമറ റിംഗിന് പുറത്ത് ഒരു ഫ്ലാഷ്‌ലൈറ്റ് മൊഡ്യൂളും ഫോണിന്റെ പിൻഭാഗത്ത് വിവോ ബ്രാൻഡിങ്ങും ഉണ്ട്. മീഡിയടെക് ഡിമെൻസിറ്റി 9300 ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന്റെ കരുത്ത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സുഗമമായ മൾട്ടിടാസ്കിംഗും വേഗത്തിലുള്ള ഡാറ്റ ആക്‌സസും ഉറപ്പാക്കുന്ന LPDDR5T റാമും UFS 4.0 സ്റ്റോറേജും ഈ വിവോ സ്മാർട്ട്ഫോണിലുണ്ട്. 16 GB വരെ റാമും 1TB വരെ സ്റ്റോറേജും എക്സ്100 പ്രോയിൽ ഉണ്ടായേക്കും. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനിന് 1.5K റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, കർവ്ഡ് എഡ്ജുകൾ എന്നിവയുണ്ട്.

ഒഐഎസ് പിന്തുണയുള്ള 50MP സോണി IMX989 പ്രൈമറി സെൻസർ, 50MP അൾട്രാവൈഡ് സെൻസർ, 100x ഡിജിറ്റൽ സൂം ഉള്ള 64MP ഓമ്നിവിഷൻ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഈ ഫോണിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നുവെന്ന് കരുതുന്നതായി 91 മൊ​ബൈൽസ് പറയുന്നു.

വിവോ എക്സ്100 പ്രോ എത്തുക നാല് ക്യാമറകളുടെ മികവുമായി!

വിവോ V3 ISP പിന്തുണയും ഈ റിയർക്യാമറ സജ്ജീകരണത്തിന് ഉണ്ടാകും. ഫ്രണ്ടിൽ 32എംപി സെൽഫി ഷൂട്ടർ ഉണ്ടാകും. 6.78 ഇഞ്ച് അമോലെഡ് പാനലിൽ സെൻട്രൽ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ ആകും സെൽഫി ക്യാമറ സ്ഥാപിച്ചിട്ടുണ്ടാകുക. ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഒറിജിൻ ഒഎസ് ഉപയോഗിച്ച് ഫോൺ ഷിപ്പുചെയ്യുമെന്നാണ് വിവോ നൽകുന്ന വിവരം.

120W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗ് വേഗതയും ഉള്ള 5,400mAh ബാറ്ററിയാണ് വിവോ എക്സ്100 പ്രോ മോഡലിൽ പ്രതീക്ഷിക്കുന്നത്. ബ്ലൂടൂത്ത് 5.4, ഐആർ സെൻസർ, വൈഫൈ 7, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കായി എൻഎഫ്‌സി എന്നിവയുൾപ്പെടെയുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളെ ഫോൺ പിന്തുണയ്ക്കുന്നു.

സീരീസിൽ ഉൾപ്പെടുന്ന വിവോ എക്സ്100 ൽ ഇന്ത്യയുടെ നാവിക് സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം പ്രവർത്തിക്കാൻ ആവശ്യമായ ഫീച്ചറുകളുണ്ട്. സാറ്റലൈറ്റ് നാവിഗേഷൻ സാങ്കേതികവിദ്യയിലെ പുരോഗതി പ്രകടമാക്കിക്കൊണ്ട് ഐഫോൺ 15 സീരീസിൽ നാവിക് പിന്തുണ അടുത്തിടെ ചേർത്തിരുന്നു. ഇതി​ന് പിന്നാലെയാണ് വിവോ ഫോണും ഇത്തരത്തിൽ എത്തുന്നത്. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്ക് ഫോണിനെ പ്രിയപ്പെട്ടതാക്കി മാറ്റും.

വിവോ എക്സ്100 പ്രോ സൺസെറ്റ് ഓറഞ്ച്, സ്റ്റാർ ബ്ലൂ, വൈറ്റ് മൂൺലൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വെയ്ബോയിൽ കണ്ടതായി 91 മൊ​ബൈൽസ് പറയുന്നു. കൂടാതെ ഓറഞ്ചിന് വീഗൻ ലെതർ ബാക്ക് ഉണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി അ‌റിയിച്ചിട്ടില്ല.

More from GizBot

Best Mobiles in India

English summary
According to 91mobiles, the Vivo X100 Pro has been spotted on Weibo in Sunset Orange, Star Blue, White Moonlight and Midnight Black colors. And Orange reportedly has a vegan leather back. One of the factors that sets the phone apart is the large rear camera. It's much clearer than the camera island on the Vivo X90 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X