Home
Mobile

ഐഫോൺ 15 പ്രോ മോഡലുകളിലെ A17 ചിപ്പിനെ നിസാരമാക്കുന്ന ചിപ്പുമായി വിവോ X100 സീരീസ്; ഇത്രേയുള്ളോ ആപ്പിൾ!

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ​ചെയ്തതിന്റെ ആരവങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പുതിയ സീരീസ് ഐഫോണുകളുടെ വിൽപ്പന സെപ്റ്റംബർ 22 മുതലാണ് പല രാജ്യങ്ങളിലും ആരംഭിക്കുക. പുതിയ സീരീസിലെ ഏറ്റവും കരുത്തരായ മോഡലുകളായി വിലയിരുത്തപ്പെടുന്നവയാണ് 15 പ്രോ, 15 പ്രോ മാക്സ് മോഡലുകൾ.

ആപ്പിളിന്റെ എ17 ചിപ്പ് ആണ് പുതിയ ഐഫോൺ 15 പ്രോ മോഡലുകളുടെ കരുത്ത്. എന്നാൽ ആപ്പിൾ അ‌വതരിപ്പിച്ച ഈ ശക്തൻ പ്രോസസറിനെ എതിരിടാൻ ശേഷിയുള്ള ഒരു ചിപ്സെറ്റുമായി വി​വോ എക്സ്100 സീരീസ് എത്തുന്നു എന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മീഡിയടെക് ഡിമെൻസിറ്റി 9300 ചിപ്സെറ്റാണ് ഇതിലുണ്ടാകുക.

A17 ചിപ്പിനെ നിസാരമാക്കുന്ന ചിപ്പുമായി വിവോ X100 സീരീസ്

ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (GizmoChina വഴി) ആണ് ഈ സുപ്രധാന ലീക്ക് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആപ്പിളിന്റെ പുതിയ എ17 ചിപ്പിനെ നേരിടാൻ ശേഷിയുള്ള പെർഫോമൻസ് മികവ് ഈ പ്രോസസറിന് ഉണ്ടാകും. നെക്സ്റ്റ് ​ജനറേഷൻ N4P പ്രോസസർ ഉപയോഗിച്ചാണ് ഈ മീഡിയടെക് ഡിമെൻസിറ്റി 9300 ചിപ്‌സെറ്റ് നിർമ്മിക്കുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മീഡിയടെക്കിന്റെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ 5G ചിപ്‌സെറ്റായിരിക്കും ഡിമെൻസിറ്റി 9300. Immortalis G720 GPU-മായി യോജിപ്പിച്ചുകൊണ്ടാകും ഈ ചിപ്സെറ്റ് എത്തുക. പെർഫോമൻസിൽ 15 ശതമാനം അ‌ധികം മികവ് പ്രകടിപ്പിക്കാൻ പുതിയ ഡിമെൻസിറ്റി 9300 ചിപ്സെറ്റിന് സാധിക്കും എന്ന് പറയപ്പെടുന്നു.

മീഡിയടെക് ഡിമെൻസിറ്റി 9300 ചി​പ്സെറ്റിന്റെ ഒക്ടാ-കോർ ഡിസൈനിൽ നാല് കോർടെക്‌സ്-എക്‌സ്4, നാല് കോർടെക്‌സ്-എ720 എന്നിവ ഉൾപ്പെടും, ഇത് പ്രകടനം 15 ശതമാനം വർദ്ധിപ്പിക്കും. കൂടാതെ വൈദ്യുതി ഉപഭോഗം 40 ശതമാനം കുറയ്ക്കുമെന്നും പറയപ്പെടുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഒക്ടോബറിൽ ഈ പുതിയ ചിപ്സെറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിളിന്റെ ഐഫോൺ 17 പ്രോ മോഡലുകളിലുള്ള A17 പ്രോ ചിപ്‌സെറ്റിൽ ആറ് കോർ സിപിയുവും ആറ് കോർ ജിപിയുവും ഉണ്ട്. മീഡിയടെക് ഡിമെൻസിറ്റി 9300 ചി​പ്സെറ്റിന്റെ കരുത്തിൽ, പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ പ്രോ മോഡലുകളോട് മത്സരിക്കാൻ വിവോ എക്സ്100 സീരീസിന് കഴിയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

എന്നാൽ ഈ നിഗമനങ്ങളെല്ലാം ലീക്ക് റിപ്പോർട്ടിനെ അ‌ടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കമ്പനി പുതിയ വിവോ എക്സ്100 സീരീസിലെ ഫോണുകളെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പുതിയ വിവോ എക്സ്100 സീരീസിൽ എക്സ്100, എക്സ് 100 പ്രോ, എക്സ് 100 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് മോഡലുകൾ ഉണ്ടെന്നാണ് വിവരം.

വിവോ എക്സ്100 സീരീസിന്റെ ലോഞ്ച് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എങ്കിലും നവംബറിൽ ഈ ഫോണുകൾ അ‌വതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2023 അവസാനത്തോടെ ഫോണുകൾ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ ഗ്ലോബൽ പ്രസിഡന്റ് ഷെൻ വെയ് പറഞ്ഞിരുന്നു. ​ചൈനയിൽ ലോഞ്ച് ചെയ്ത് അ‌ധികം ​വൈകാതെ ഇവ ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

A17 ചിപ്പിനെ നിസാരമാക്കുന്ന ചിപ്പുമായി വിവോ X100 സീരീസ്

എന്നാൽ, വിവോ X100 സീരീസിന്റെ മുൻഗാമിയായ വിവോ X90 ലൈനപ്പ് ഈ വർഷം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്തെങ്കിലും വളരെ വൈകിയാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. വിവോ എക്സ്100 സീരീസിന്റെ ഫീച്ചറുകൾ സംബന്ധിച്ച ചില ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇത് പ്രകാരം പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

വിവോ എക്സ്100 സീരീസിൽ ( ലീക്ക് റിപ്പോർട്ട് പ്രകാരം) പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, കർവ്ഡ് ഡിസ്പ്ലേ (പ്രോ, പ്രോ+ എന്നിവയിൽ), FHD+ റെസല്യൂഷൻ, പഞ്ച്-ഹോൾ കട്ട്ഔട്ട്, AMOLED ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.

വിവോ X100 പ്രോ പ്ലസിന് 50MP അൾട്രാ വൈഡ് പിൻ ക്യാമറയും 200MP ടെലിഫോട്ടോ ലെൻസും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറകൾ മികച്ച നിലവാരം ഉള്ളവയായിരിക്കും. 32MP ഫ്രണ്ട് ക്യാമറ, 24GB വരെ റാം, 1TB സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കപ്പെടുന്നു. 100W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000mAh ബാറ്ററിയായിരിക്കും ഈ സീരീസിൽ ഉണ്ടാകുക.

Best Mobiles in India

English summary
The Vivo X100 series will reportedly feature the MediaTek Dimensity 9300 chipset, which will challenge the A17 chip in the iPhone 15 Pro models. Its octa-core design will include four Cortex-X4s and four Cortex-A720s, boosting performance by 15 percent. It is also said to reduce power consumption by 40 percent.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X