ഗില്ലാപ്പികൾ ഇറങ്ങിയിട്ടുണ്ട്, രണ്ടല്ല, മൂന്നെണ്ണം! ക്യാമറകൊണ്ട് താരമായി വിവോ X100 അൾട്ര
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ എക്സ്100 സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. സീരീസിലെ ഏറ്റവും മികച്ച മോഡലായി വിവോ X100 അൾട്ര (Vivo X100 Ultra) മോഡൽ ആണ് പുതിയതായി ചൈനയിൽ ലോഞ്ച് ചെയ്തത്. ഇതോടൊപ്പം X100, X100 പ്രോ മോഡലുകൾ പുതുക്കിയിട്ടുമുണ്ട്.
വിവോ X100, X100 പ്രോ മോഡലുകൾ ഇപ്പോൾ മീഡിയടെക് ഡിമെൻസിറ്റി 9300+ ചിപ്സെറ്റ് കരുത്തിൽ വിവോ X100s എന്നും വിവോ X100s പ്രോ എന്നും പുതുക്കി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പമാണ് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിൽ വിവോ X100 അൾട്ര അവതരിപ്പിച്ചിരിക്കുന്നത്.

വിവോ എക്സ്100 സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ഇനി പുതിയ അൾട്ര മോഡലാണ്. കിടിലൻ ക്യാമറ യൂണിറ്റാണ് ഈ മോഡലിന്റെ പ്രധാന ആകർഷണം. 50MP (gimbal OIS)+ 200MP (1/1.4-ഇഞ്ച്, ISOCELL HP9, 3.7x ഒപ്റ്റിക്കൽ സൂം)+ 50MP (അൾട്രാവൈഡ്) ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിലുള്ളത്.
ഇതിലെ 200എംപി ടെലിഫോട്ടോ സെൻസർ സാംസങ്ങുമായി സഹകരിച്ചാണ് വിവോ വികസിപ്പിച്ചിരിക്കുന്നത്. 1/1.4 ഇഞ്ചിൽ, ഒരു സ്മാർട്ട്ഫോണിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ടെലിഫോട്ടോ സെൻസറാണിത്. ഇത് CIPA 4.5-ലെവൽ ടെലിഫോട്ടോ സ്റ്റെബിലൈസേഷനായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, കൂടാതെ മികച്ച വ്യക്തതയ്ക്കും കുറഞ്ഞ ഫ്രിങ്ങിംഗിനുമായി Zeiss T* കോട്ടിംഗും APO സർട്ടിഫിക്കേഷനുമുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറ 50MPയാണ്.

ഫീച്ചറുകൾ കാണുമ്പോൾ, ക്യാമറ മികവിൽ വളരെ പ്രതീക്ഷ നൽകുന്ന ഒരു സ്മാർട്ട്ഫോൺ എന്ന ഇമേജാണ് ഒറ്റനോട്ടത്തിൽ വിവോ X100 അൾട്രയ്ക്ക് ഉള്ളത്. 4K പോർട്രെയ്‌റ്റ് വീഡിയോകൾക്കായുള്ള Vivo V3+ ഇമേജിംഗ് ചിപ്പും ലോ ലൈറ്റിൽ മെച്ചപ്പെട്ട ബാക്ക്‌ലൈറ്റിംഗും ഡീറ്റെയിൽസുമുള്ള ഇൻ-ഹൗസ് ബ്ലൂഇമേജ് അൽഗോരിതവും അൾട്രായുടെ ക്യാമറയിൽ സജ്ജീകരിച്ചിരിക്കുന്നു. 8K30 fps വീഡിയോ റെക്കോർഡിങ് പിന്തുണയുമുണ്ട്.
വിവോ എക്സ്100 അൾട്രയുടെ മറ്റ് പ്രധാന ഫീച്ചറുകൾ: 6.78-ഇഞ്ച് (3200×1440 പിക്സൽ റെസല്യൂഷൻ) LTPO AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, 3000 nits പീക്ക് ബ്രൈറ്റ്നസ്, സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, 16GB വരെ റാം, 1TB UFS 4.0 സ്റ്റോറേജ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 4, 80W വയർഡ്, 30W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5,500mah ബാറ്ററി, IP69 & IP68 റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനർ, 5G, 4G, Wi-Fi 7, ബ്ലൂടൂത്ത് 5.4 എന്നീ ഫീച്ചറുകൾക്കൊപ്പം ചൈനയിൽ ഇത് 5.5G, ടു-വേ സാറ്റലൈറ്റ് കണക്റ്റിവിറ്റി പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

വിവോ X100s, X100s പ്രോ സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ: 2800×1260-പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് LTPO AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 3,000 nits പീക്ക് ബ്രൈറ്റ്നസ്, മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ്, 16GB വരെ റാമും 1TB UFS 4.0 സ്റ്റോറേജും.
ക്യാമറയുടെ കാര്യത്തിലാണ് ഈ സ്മാർട്ട്ഫോണുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. X100s മോഡലിൽ 50MP (OIS)+ 64MP ( 3x ഒപ്റ്റിക്കൽ സൂം) +50MP (അൾട്രാവൈഡ്) ട്രിപ്പിൾ റിയർ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്. മെയിൻ ക്യാമറ 4K60fps വീഡിയോകൾ വരെ പിന്തുണയ്ക്കുന്നു.
വിവോ X100s പ്രോയ്ക്ക് 50MP (OIS)+ 50MP (4.3x ഒപ്റ്റിക്കൽ സൂം)+ 50MP (അൾട്രാവൈഡ്) ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. പിൻ ക്യാമറയിൽ നിന്നുള്ള 8K30 fps വീഡിയോകൾ വരെ ഇത് പിന്തുണയ്ക്കുന്നു. മുൻ ക്യാമറയ്ക്ക് 32MP സെൻസറും 4K60 fps വീഡിയോ പിന്തുണയും ഉണ്ട്. ഫ്രണ്ട് ക്യാമറ 32MP ആണ്.
ബാറ്ററിയുടെ കാര്യത്തിലും ഈ മോഡലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. സ്റ്റാന്റേർഡ് മോഡലിൽ 100W ചാർജിംഗ് പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പ്രോ മോഡലിൽ 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗ് പിന്തുണയും ഉള്ള 5,400mAh ബാറ്ററിയുണ്ട്. X100s മോഡൽ ടൈറ്റാനിയം, വൈറ്റ്, ബ്ലാക്ക്/ഗ്രേ, ഗ്രീൻ നിറങ്ങളിലും X100s പ്രോ ടൈറ്റാനിയം, വൈറ്റ്, ബ്ലാക്ക്/ഗ്രേ നിറങ്ങളിലും ലഭ്യമാകും.

വില: വിവോ X100 അൾട്രയുടെ 12+256GB വേരിയന്റിന് 6,499 യുവാൻ ആണ് (ഏകദേശം 75,011 രൂപ) വില. 16+512GB വേരിയന്റിന് 7,299 യുവാനും (ഏകദേശം 84,245 രൂപ), 16+1TB വേരിയന്റിന് 7,999 യുവാനും ( ഏകദേശം 94,190 രൂപ) വില വരും.
വിവോ X100s ന്റെ 12+256GB വേരിയന്റിന് 4,000 യുവാൻ (ഏകദേശം 46,168.22 രൂപ) ആണ് വില. 16+256GB: 4,400 യുവാൻ (ഏകദേശം 50,785.05 രൂപ), 16+512GB: 4,700 യുവാൻ (ഏകദേശം 54,247.66 രൂപ), 16+1TB: 5,200 യുവാൻ (ഏകദേശം 60,018.69 രൂപ) വിലകളിൽ ലഭ്യമാകും.
വിവോ X100s പ്രോയുടെ 12+256GB വേരിയന്റിന് 5,000 യുവാനും (ഏകദേശം 57,710.28 രൂപ), 16+512GB വേരിയന്റിന് 5,600 യുവാനും (ഏകദേശം 64,635.51 രൂപ), 16+1TB വേരിയന്റിന് 6,200 യുവാനും (ഏകദേശം 71,560.75 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








