5500 രൂപ ഡിസ്കൗണ്ടിൽ ഒരു 5G ഫോൺ വാങ്ങിയാലോ? ക്യാമറ കണ്ടാൽ ഏത് വിലയ്ക്കും വാങ്ങുന്ന മുതലാണ്
ഇപ്പോൾ വിവോ X200 സീരീസിലേക്ക് പുതിയ രണ്ട് മോഡലുകൾ കൂടി എത്താൻ പോകുന്നതിന്റെ വാർത്തകൾ സ്മാർട്ട്ഫോൺ വിപണി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ഫോണുകൾ ചൈനയിൽ ആണ് ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇന്ത്യയിൽ ഇതിനകം വിവോ X200, X200 പ്രോ ഉൾപ്പെടെയുള്ള X200 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുകയും വിൽപ്പന ആരംഭിക്കുകയും ചെയ്തതാണ്. ഇതിൽ X200 പ്രോ മോഡലിന് 95000 രൂപയോളം വിലവരും. എന്നാൽ കുറഞ്ഞ വിലയിൽ ഒരു മികച്ച ക്യാമറ ശേഷിയുള്ള ഫോൺ വേണ്ടവർക്കായി വിവോ X200 60000 രൂപയോടടുത്ത വിലയിൽ ലഭ്യമാണ്.
പ്രീമിയം മോഡൽ ഫോണുകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വൻ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ പറ്റിയ ഒരു മോഡലാണ് വിവോ X200. ഏതാണ്ട് 5500 രൂപ ഡിസ്കൗണ്ട് ഈ ഫോണിന് ഇപ്പോൾ ലഭ്യമാണ്. 2024 ഡിസംബറിൽ ആണ് വിവോ X200 സീരീസിൽ സ്റ്റാന്റേർഡ്, പ്രോ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

വിവോ X200 ന്റെ 12GB + 256GB മോഡലിന് 65999 രൂപയും 16GB + 512GB മോഡലിന് 71,999 രൂപയും ആണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിലെല്ലാം ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമുകളിലെല്ലാം 5500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
അതിനാൽ 60,499 രൂപ പ്രാരംഭ വിലയിൽ ഈ കിടിലൻ വിവോ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ്25 സീരീസിലെ സ്റ്റാന്റേർഡ് മോഡലിനെക്കാൾ മുന്നിൽ നിൽക്കുന്ന ക്യാമറ, ഡിസ്പ്ലേ, ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിവോ എക്സ്200ന്റെ ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2800 x 1260 പിക്സൽ) LTPS AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് X200 മോഡലിൽ ഉള്ളത്. Immortalis-G925 GPU സഹിതം എത്തുന്ന ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവ ഈ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ എക്സ്200 വാഗ്ദാനം ചെയ്യുന്നത്. അതിൽ മെയിൻ ക്യാമറയും അൾട്രാ വൈഡ് ക്യാമറയും പ്രോ മോഡലിലേതിന് സമാനമാണ്. ടെലിഫോട്ടോ ക്യാമറ അൽപ്പം കൂടിയതാണ് എന്നതാണ് പ്രോ മോഡലിന്റെ നേട്ടം. ഫ്രണ്ട് ക്യാമറയും പ്രോ മോഡലിലേതിന് സമാനമാണ്.
50MP 1/1.28 ഇഞ്ച് Sony LYT-818 മെയിൻ ക്യാമറ, 1/1.27 ഇഞ്ച് സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, 50MP സോണി IMX882 ടെലിഫോട്ടോ ക്യാമറ എന്നിവയാണ് വിവോ X200-ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നത്. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

5G SA/NSA, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS,: L1+L5 NavIC: L5, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി, IP68 + IP69 റേറ്റിങ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
90W വയർഡ് ചാർജിംഗ് സഹിതം 5,800mAh ബാറ്ററിയാണ് വിവോ X200ൽ ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് വിവോ എക്സ്200 ന്റെ പ്രവർത്തനം. നാച്ചുറൽ ഗ്രീൻ, കോസ്‌മോസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ വിവോ 5ജി സ്മാർട്ട്ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








