ക്യാമറകളുടെ സമ്പന്നതയുമായി ആ നല്ല 'നാളെ' ഇതാ എത്തി! X200, X200 പ്രോ: വിവോയുടെ തീപ്പൊരി ബ്രോസ്
ചൈനയ്ക്ക് പുറത്തുള്ള വിവോ ആരാധകർക്ക് നാളെ സന്തോഷത്തിന്റെ ദിനം, ഏറ്റവും പുതിയ വിവോ എക്സ് സീരീസ് ഫോണുകൾ നാളെ ആഗോള തലത്തിൽ ലോഞ്ച് ചെയ്യും. വിവോ എക്‌സ്100, വിവോ എക്സ്100 പ്രോ എന്നിവയുടെ പിൻഗാമിയായി വിവോ എക്സ്200, എക്സ് 200 പ്രോ എന്നീ മോഡലുകൾ നവംബർ 19ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി സ്ഥിരീകരിച്ചു. വിവോ എക്സ് 200 സീരീസ് കഴിഞ്ഞ മാസമാണ് വിവോ ചൈനയിൽ ലോഞ്ച് ചെയ്തത്. അന്ന് ഈ സീരീസിൽ ആകെ മൂന്ന് ഫോണുകളാണ് പുറത്തിറങ്ങിയത്.
വിവോ X200, വിവോ X200 പ്രോ, വിവോ X200 പ്രോ മിനി എന്നിവയായിരുന്നു ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട എക്സ്200 സീരീസ് ഫോണുകൾ. ഇതിൽ X200 പ്രോ മിനി ചൈനയ്ക്ക് പുറത്ത് ലഭ്യമാകില്ല. എന്നാൽ എക്സ്200, എക്സ്200 പ്രോ മോഡലുകൾ ആഗോളതലത്തിൽ ലഭ്യമാകും. ഇവ ആദ്യം ലോഞ്ച് ചെയ്യുക മലേഷ്യയിൽ ആണ്. നാളെ (നവംബർ 19) 4PM-ന് (1:30PM IST) ആണ് ലോഞ്ച് നടക്കുക.

മലേഷ്യയിലെ ലോഞ്ചിന് പിന്നാലെ ആഗോള തലത്തിൽ മറ്റ് വിപണികളിലേക്കും ഇത് എത്തും. ഇന്ത്യയിലും വിവോ എക്സ്200 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യും. എന്നാൽ ഇതിന്റെ കൃത്യമായ തിയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുത്ത മാസം (ഡിസംബറിൽ) ലോഞ്ച് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അറോറ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വിവോ എക്‌സ്200 5ജിയും ടൈറ്റാനിയം ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിൽ വിവോ എക്സ്200 പ്രോ 5ജിയും ലഭ്യമാകുമെന്ന് വെബ്സൈറ്റ് ലിസ്റ്റിങ് സൂചിപ്പിക്കുന്നു. ഇവയുടെ പ്രീ-ഓർഡറുകൾ നവംബർ 19 നും നവംബർ 22 നും ഇടയിലായിരിക്കും എന്നാണ് റിപ്പോർട്ട്.
ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എക്സ്200 സീരീസിലെ മോഡലുകളിലേതിന് സമാനമായ ഫീച്ചറുകൾ തന്നെയാണ് ആഗോള തലത്തിൽ അവതരിപ്പിക്കപ്പെടുന്ന വിവോ എസ്ക്200, എക്സ്200 പ്രോ മോഡലുകളിൽ ഉള്ളത് എന്നാണ് വിവരം. മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ് ആണ് ഈ രണ്ട് മോഡലുകളുടെയും കരുത്ത്.
വിവോ X200, X200 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: X200 ന് 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുണ്ട്, അതേസമയം പ്രോ വേരിയൻ്റിന് 0.1Hz-120Hz അഡാപ്റ്റീവ് ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് സ്‌ക്രീനാണുള്ളത്. 1.5K OLED ഡിസ്‌പ്ലേ, 4500 nits വരെ ഹൈ ബ്രൈറ്റ്നസ് എന്നിവ ഇവ ഫീച്ചർ ചെയ്യുന്നു.
നിലവിൽ മലേഷ്യയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവോ എക്സ്200 സീരീസ് മോഡലുകളിൽ 16ജിബി റാമും 512ജിബി സ്റ്റോറേജുമാണ് കാണുന്നത്. 16 ജിബി വെർച്വൽ റാമും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് ഇവയുടെ പ്രവർത്തനം. IP68+IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് സഹിതമാണ് ഇഃ ഫോണുകൾ എത്തുന്നത്.

ശക്തമായ ക്യാമറ സജ്ജീകരണമാണ് വിവോ എക്സ്200 സീരീസ് ഫോണുകളുടെ മുഖ്യ ആകർഷണം. വിവോ X200-ൽ Zeiss- പിന്തുണയുള്ള 50MP 1/1.56-ഇഞ്ച് Sony IMX921 പ്രധാന സെൻസർ, OIS, 50MP അൾട്രാ-വൈഡ് സെൻസർ, 50MP സോണി IMX882 ടെലിഫോട്ടോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്.
അതേസമയം വിവോ എക്സ്200 പ്രോ വേരിയൻ്റിന്റെ കരുത്ത് V3+ ഇമേജിംഗ് ചിപ്പുള്ള 200MP Zeiss APO ടെലിഫോട്ടോ സെൻസറാണ്. ഇതോടൊപ്പം OIS-പിന്തുണയുള്ള 50MP LYT-818 മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് സെൻസറും അടങ്ങുന്നതാണ് എക്സ്200 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഈ രണ്ട് മോഡലുകളുടെയും ഫ്രണ്ടിൽ
32 എംപി സെൽഫി ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.

X200-ന് ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും പ്രോയ്ക്ക് 3D അൾട്രാ-സോണിക് ഫിംഗർപ്രിൻ്റ് സെൻസറും ആണ് നൽകിയിരിക്കുന്നത്. 5G SA/NSA, Wi-Fi 7 802.11 be, Bluetooth 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC : L5, USB Type-C, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഇവ വാഗ്ദാനം ചെയ്യുന്നു.
ക്യാമറയ്ക്ക് പുറമേ, ബാറ്ററിയുടെ കാര്യത്തിലും വിവോ എക്സ്200, 200 പ്രോ മോഡലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. X200-ൽ 5,800mAh ബാറ്ററിയാണുള്ളത്, അതേസമയം X200 പ്രോയ്ക്ക് 6,000mAh ബാറ്ററിയുണ്ട്. രണ്ട് ഫോണുകൾക്കും 90W വയർഡ് ചാർജിംഗ് ഉണ്ട്, പ്രോ മോഡലിൽ 30W വയർലെസ് ചാർജിംഗ് പിന്തുണ കൂടി ഉണ്ട്.


Click it and Unblock the Notifications