വണക്കം തലൈവാ! ഞെട്ടിക്കും ക്യാമറ മികവുമായി വിവോ X200 സീരീസ് എത്തി
വിവോ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ എക്സ് സീരീസ് സ്മാർട്ട്ഫോണുകളായ വിവോ X200 (vivo X200), വിവോ X200 പ്രോ (vivo X200 Pro) എന്നിവ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ചൈനയിൽ കഴിഞ്ഞ മാസം ഈ ഫോണുകൾ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ ആഗോള തലത്തിൽ ആദ്യം ലോഞ്ച് ചെയ്തിരിക്കുന്നത് മലേഷ്യയിൽ ആണ്. അധികം വൈകാതെ ഇന്ത്യയിലും ഈ ഫോണുകൾ എത്തും. ചൈനയിൽ ലോഞ്ച് ചെയ്തപ്പോൾ വിവോ എക്സ്200 സീരീസിൽ മൂന്ന് മോഡലുകൾ ഉണ്ടായിരുന്നു. എന്നാൽ ആഗോളതലത്തിലേക്ക് എത്തുമ്പോൾ രണ്ട് മോഡലുകൾ ആണ് സീരീസിലുള്ളത്.
ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ X200, വിവോ X200 പ്രോ, വിവോ X200 പ്രോ മിനി എന്നിവയിൽ മിനി മോഡൽ ചൈനയിൽ മാത്രം ലഭ്യമാക്കി, മറ്റ് രണ്ട് മോഡലുകളും ആഗോളതലത്തിലും അവതരിപ്പിക്കാൻ വിവോ തീരുമാനിക്കുകയായിരുന്നു. ഡൈമെൻസിറ്റി 9400 SoC കരുത്താക്കിയാണ് X200, X200 പ്രോ എന്നിവ എത്തിയിരിക്കുന്നത്.

വിവോ എക്സ്200, X200 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2800 x 1260 പിക്സൽ) LTPS AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് സ്റ്റാന്റേർഡ് മോഡലിൽ ഉള്ളത്. പ്രോ മോഡലിൽ 0.1Hz-120Hz അഡാപ്റ്റീവ് ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് സ്‌ക്രീനാണുള്ളത്. 1.5K OLED ഡിസ്‌പ്ലേ, 4500 nits വരെ ഹൈ ബ്രൈറ്റ്നസ് എന്നിവ ഇതിലുമുണ്ട്.
Immortalis-G925 GPU ഉള്ള പ്രോസസർ ഒക്ട-കോർ ഡൈമെൻസിറ്റി 9400 3nm പ്രൊസസർ സഹിതമാണ് X200 സീരീസ് ഫോണുകൾ ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിന് കരുത്തുപകരാൻ 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15ൽ ആണ് ഇവയുടെ പ്രവർത്തനം.
ക്യാമറകളുടെ കാര്യത്തിൽ ഈ രണ്ട് മോഡലുകളും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. മെയിൻ ക്യാമറയും അൾട്രാ വൈഡ് ക്യാമറയും രണ്ടിലും ഒരുപോലെയാണ്. എന്നാൽ ടെലിഫോട്ടോ സെൻസർ വ്യത്യാസമുണ്ട്. ഫ്രണ്ട് ക്യാമറയുടെ കാര്യത്തിലും ഇവ ഒരുപോലെ തന്നെയാണ്. സീസ് (Zeiss) പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇരു ഫോണുകളിലും ഉള്ളത്.
വിവോ X200-ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ Zeiss- പിന്തുണയുള്ള 50MP 1/1.56-ഇഞ്ച് Sony LYT-818 മെയിൻ സെൻസർ, OIS, 50MP അൾട്രാ-വൈഡ് സെൻസർ, 50MP സോണി IMX882 ടെലിഫോട്ടോ സെൻസർ എന്നിവ അടങ്ങുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്.
വിവോ X200 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ Zeiss- പിന്തുണയുള്ള 50MP 1/1.56-ഇഞ്ച് Sony LYT-818 മെയിൻ സെൻസർ, OIS, 50MP അൾട്രാ-വൈഡ് സെൻസർ എന്നിവയ്ക്ക പുറമേ V3+ ഇമേജിംഗ് ചിപ്പുള്ള 200MP Zeiss APO ടെലിഫോട്ടോ സെൻസർ ഇടംപിടിച്ചിരിക്കുന്നു. സെൽഫിക്കായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഇതിലും നൽകിയിട്ടുള്ളത്.

X200 മോഡലിന് 160.27×74.81×7.99mm വലിപ്പവും 197g (Black), 202g (Green) ഭാരവുമുണ്ട്. X200 പ്രോ മോഡലിന് 162.36×75.95×8.20mm (Black) / 8.49mm (Titanium) വലിപ്പവും 223g (Black), 228g (Titanium) ഭാരവും ആണ് ഉള്ളത്. IP69+IP68 റേറ്റിങ് സഹിതമാണ് ഈ ഫോണുകൾ രണ്ടും എത്തിയിരിക്കുന്നത്.
5G SA/NSA, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS,: L1+L5 NavIC: L5, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ ഈ രണ്ട് മോഡലുകളും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.

X200-ൽ 5,800mAh ബാറ്ററിയാണുള്ളത്, അതേസമയം X200 പ്രോയ്ക്ക് 6,000mAh ബാറ്ററിയുണ്ട്. രണ്ട് ഫോണുകൾക്കും 90W വയർഡ് ചാർജിംഗ് ഉണ്ട്, പ്രോ മോഡലിൽ 30W വയർലെസ് ചാർജിംഗ് പിന്തുണ കൂടി ഉണ്ട്. അറോറ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വിവോ എക്‌സ്200 5ജിയും ടൈറ്റാനിയം ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിൽ വിവോ എക്സ്200 പ്രോ 5ജിയും ലഭ്യമാണ്.
വിലയും ലഭ്യതയും: വിവോ X200 ന്റെ 16GB + 512GB മോഡലിന് 3599 RM (ഏകദേശം 67915 രൂപ) ആണ് വില. വിവോ X200 പ്രോയുടെ 16GB + 512GB മോഡലിന് 4699 RM (ഏകദേശം 88675 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ പ്രീ ഓഡർ ഇതിനകം മലേഷ്യയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ എപ്പോഴാണ് ഈ ഫോൺ അവതരിപ്പിക്കുക എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications