Home
Mobile

പകരം വയ്ക്കാൻ ആളില്ലാത്ത മുതൽ! ZEISS പിന്തുണയുള്ള ക്യാമറയുള്ള വിവോ x സീരീസ് ഫോണിന് 4000 രൂപ ഡിസ്കൗണ്ട്

പ്രീമിയം മോഡലുകൾക്കൊക്കെ ഫാൻ എഡിഷൻ ഇറങ്ങുക സാധാരണ കാര്യമാണ്. പ്രീമിയം മോഡലുകളിലെ മികച്ച ഫീച്ചറുകൾ സഹിതം എത്തുകയും എന്നാൽ വില വളരെ കുറവായിരിക്കുകയും ചെയ്യുന്നതിനാൽ തന്നെ ഫാൻ എഡിഷൻ ഫോണുക​ൾക്ക് സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ശക്തി കൂടുതലാണ്. വിവോയുടെ ഏറ്റവും ടോപ് മോഡലുകൾ അ‌ണിനിരക്കുന്നത് അ‌വരുടെ X സീരീസിലാണ്. അ‌തിൽ X200 സീരീസിനോട് അ‌നുബന്ധമായി വന്ന മോഡലാണ് വിവോ X200 FE (Vivo X200 FE 5G). ഈ വർഷം ജൂ​ലൈയിൽ ആണ് X200 FE ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

അ‌തായത് X200FE താരതമ്യേന ഒരു പുതിയ ഫോൺ തന്നെയാണ്. വിവോ ആരാധകരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പുതിയ X300 സീരീസ് മോഡലുകൾ ഇന്ത്യയിൽ എത്തിയതിന്റെ സന്തോഷമുണ്ട്. എന്നാൽ X300 സീരീസിലെ ഏറ്റവും കുറഞ്ഞ മോഡൽ സ്വന്തമാക്കാൻ 70000 രൂപയ്ക്ക് മുകളിൽ ചെലവാകും. പ്രധാന മോഡലുകൾ തന്നെ ഇപ്പോഴാണ് വന്നിരിക്കുന്നത്. ഇനി അ‌തിന്റെ ഫാൻ എഡിഷൻ എത്തണമെങ്കിൽ അ‌ടുത്ത കൊല്ലം പകുതി കഴിയണം.

ZEISS ക്യാമറയുള്ള വിവോ x സീരീസ് ഫോണിന് 4000 രൂപ  ഡിസ്കൗണ്ട്

അ‌തിനർഥം വിവോ X200 FE മോഡലിന് ഉടനെങ്ങും ഒരു പകരക്കാരൻ എത്തില്ല എന്നാണ്. നിലവിൽ 50000 രൂപ ബജറ്റിൽ ഒരു പ്രീമിയം ലെവൽ ഫീച്ചറുകളുള്ള ഫോൺ തേടുന്നവർക്ക് വിവോ X200 FE പരിഗണിക്കാവുന്നതാണ്. വിവോ X200 FE 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 54,999 രൂപയും 16GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു ലോഞ്ച് വില.

നിലവിൽ യഥാർഥ വിലയിൽ തന്നെയാണ് വിവോ വെബ്​സൈറ്റിൽ ഈ ഫാൻ എഡിഷൻ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 4000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 50999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാൻ സാധിക്കും. ZEISS പിന്തുണയുള്ള ക്യാമറ സഹിതം എത്തുന്ന ഈ കരുത്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ZEISS ക്യാമറയുള്ള വിവോ x സീരീസ് ഫോണിന് 4000 രൂപ  ഡിസ്കൗണ്ട്

X200 സീരീസിനോട് ചേർന്നു നിൽക്കുന്ന ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആയതിനാൽ ടോപ് ക്ലാസ് ഫീച്ചറുകൾ X200 FE യിൽ ഉണ്ട്. ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് ആണ് ഈ X200 ഫാൻ എഡിഷന്റെ കരുത്ത്. ഇമ്മോർട്ടാലിസ്-G720 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ് ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ആണ് X200 FEയുടെ മുഖ്യ ആകർഷണം.

120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.

ZEISS ക്യാമറയുള്ള വിവോ x സീരീസ് ഫോണിന് 4000 രൂപ  ഡിസ്കൗണ്ട്

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 150.83×71.76×7.99mm വലിപ്പവും 186 ഗ്രാം ഭാരവും ഇതിനുണ്ട്. ലക്‌സ് ഗ്രേ, ഫ്രോസ്റ്റ് ബ്ലൂ, ആംബർ യെല്ലോ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo X200 FE 5G with ZEISS camera now gets an instant bank discount of Rs 4000. The launch price of Vivo X200 FE 5G was Rs 54,999 for the 12GB + 256GB base variant and Rs 59,999 for the 16GB + 512GB variant. Vivo has now listed it at the same price. However, if you take advantage of the bank discount, you can buy it for Rs 50,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X