Home
Mobile

മാസ് എൻട്രി തന്നെ! 5500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടുമായി വിവോ X200 FE ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു

വിവോ ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട കോംപാക്ട് സ്മാർട്ട്ഫോൺ ആണ് വിവോ X200 FE (vivo X200 FE). വിവോയുടെ ഏറെ ജനപ്രിയ പ്രീമിയം സീരീസായ X സീരീസിലെ അ‌ംഗമായ ഈ ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഇന്ന് മുതൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. വിവോയുടെ X200 സീരീസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ എന്നതിന് പുറമേ ലോഞ്ച് ഓഫറുകൾ സഹിതം കുറഞ്ഞ വിലയിൽ സ്വന്തമാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

വിവോ X200 FE 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 54,999 രൂപയും 16GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5500 രൂപ ബാങ്ക് ഡിസ്കൗണ്ട് വിവോ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 6000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 1000 രൂപ സ്റ്റുഡന്റ്സ് കൂപ്പൺ ഡിസ്കൗണ്ട് എന്നിവയുമുണ്ട്.

മാസ് എൻട്രി തന്നെ! ഡിസ്കൗണ്ടുമായി വിവോ X200 FE വിൽപ്പന ആരംഭിച്ചു

ഒരു വർഷം വരെ എക്സ്റ്റന്റഡ് വാറന്റി, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഫോണിന് ലഭ്യമാകും. ലക്‌സ് ഗ്രേ, ഫ്രോസ്റ്റ് ബ്ലൂ, ആംബർ യെല്ലോ നിറങ്ങളിൽ ആണ് വിവോ X200 FE വിപണിയിൽ എത്തിയിരിക്കുന്നത്.

വിവോയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ X 200 സീരീസിനോട് ചേർന്നു നിൽക്കുന്ന ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആയതിനാൽ ടോപ് ക്ലാസ് ഫീച്ചറുകൾ ഇതിലുണ്ട്. അ‌വ എന്തൊക്കെയെന്ന് കൂടി പരിചയപ്പെടാം. ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് ആണ് ഈ X200 ഫാൻ എഡിഷന്റെ കരുത്ത്.

മാസ് എൻട്രി തന്നെ! ഡിസ്കൗണ്ടുമായി വിവോ X200 FE വിൽപ്പന ആരംഭിച്ചു

6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഇമ്മോർട്ടാലിസ്-G720 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ് ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഈ ഫാൻ എഡിഷനിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS15 എന്നിവ ഇതിലുണ്ട്.

മാസ് എൻട്രി തന്നെ! ഡിസ്കൗണ്ടുമായി വിവോ X200 FE വിൽപ്പന ആരംഭിച്ചു

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-C, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 150.83×71.76×7.99mm വലിപ്പവും 186 ഗ്രാം ഭാരവും വിവോ X200 FEക്ക് ഉണ്ട്.

More from GizBot

Best Mobiles in India

English summary
Vivo X200 FE has gone on sale in India. The X200 FE 5G is priced at Rs 54,999 for the 12GB + 256GB base variant and Rs 59,999 for the 16GB + 512GB variant. Vivo is offering a bank discount of Rs 5,500 on this phone as part of the launch offer. There is also an exchange bonus of up to Rs 6,000 and a student coupon discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X