വലിയ ഫോണിന്റെ 'കുഞ്ഞൻ' മോഡൽ, ടോപ് ക്ലാസ് ഫീച്ചറുകൾ ഒൺലി! വിവോ X200 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തു
വിവോയുടെ പ്രീമിയം സ്മാർട്ട്ഫോണുകളെ ആരാധിക്കുന്നവർക്ക് വില ഒരു പ്രശ്നമാകാതെ തന്നെ പ്രീമിയം ലെവൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ലഭ്യമായിരിക്കുന്നു. വിവോയുടെ X200 സീരീസിന്റെ ഭാഗമായി ഇന്ന് വിവോ X200 FE (vivo X200 FE) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ X200 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന നിലയിൽ ഇനി ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങാനാകും. വിവോയുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ X 200 സീരീസിനോട് ചേർന്നു നിൽക്കുന്ന ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആയതിനാൽ ടോപ് ക്ലാസ് ഫീച്ചറുകൾ ഇതിലുണ്ട്.
വിവോ X200, വിവോ X200 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിവോ X200 സീരീസിൽ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിരുന്നത്. ഈ നിരയിലേക്കാണ് ഇപ്പോൾ വില കുറഞ്ഞ മോഡൽ എന്ന നിലയിൽ വിവോ X200 FE എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റാണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്.

വിവോ X200 FE 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് ആണ് ഈ X200 ഫാൻ എഡിഷന്റെ കരുത്ത്. ഇമ്മോർട്ടാലിസ്-G720 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. അതിനാൽ മികച്ച പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ X200 FEയിൽ ഉണ്ട്. അതിൽ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ് ഓറ ലൈറ്റ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഈ ഫാൻ എഡിഷൻ മോഡലിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-C, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 150.83×71.76×7.99mm ആണ് ഇതിന്റെ വലിപ്പം, 186 ഗ്രാമാണ് ഭാരം.

വിവോ X200 FE 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 16GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. ലക്‌സ് ഗ്രേ, ഫ്രോസ്റ്റ് ബ്ലൂ, ആംബർ യെല്ലോ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 6000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും.
കൂടാതെ ഒരു വർഷം വരെ എക്സ്റ്റന്റഡ് വാറന്റി, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ബോണസ് എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാകും. ഇതിന്റെ പ്രീ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചു. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി X200 FE വാങ്ങാനാകും.


Click it and Unblock the Notifications








