Home
Mobile

വലിയ സ്മാർട്ട്ഫോണുകൾ ഇഷ്ടമല്ലേ? ദേ വിവോ X200 FE: വലിയ ഫീച്ചറുകളുള്ള ഒരു ചെറിയ സ്മാർട്ട്ഫോൺ

ആളുകളുടെ ​​കൈയ്ക്കുള്ളിൽ ഒതുങ്ങുന്ന ഒരു സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ് വിവോ. കോം‌പാക്ട് സ്മാർട്ട്ഫോണായ വിവോ X200 FE (vivo X200 FE) 5ജിയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് വിവോ പുതിയ ടീസർ പുറത്തിറക്കിയിരിക്കുന്നു. മികച്ച ക്യാമറകൾ സഹിതം വിവോ X200 FE കോംപാക്ട് ഫോൺ ഉടൻ ലോഞ്ച് ചെയ്യും എന്നാണ് ടീസറിൽ പറയുന്നത്. വിവോയുടെ X200 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോണായിട്ടാണ് ഈ ഫാൻ എഡിഷൻ ഇന്ത്യയിലേക്ക് എത്തുന്നത്. നേരത്തെ വിവോ X200, X200 പ്രോ എന്നിവ ഇവിടെ അ‌വതരിപ്പിക്കപ്പെട്ടിരുന്നു.

വലിയ സ്മാർട്ട്ഫോണുകൾ ​കൈയിൽ പിടിക്കാനും കൊണ്ടുനടക്കാനും താൽപര്യമില്ലാത്ത ആളുകൾ ഉണ്ട്. അ‌ത്തരം ആളുകളെ ലക്ഷ്യമിട്ടുകൊണ്ട് അ‌ൽപ്പം ചെറിയ സ്ക്രീൻ ​സൈസുമായി എത്തുന്ന സ്മാർട്ട്ഫോൺ ആണ് വിവോ X200 FE. വലിയ ഫീച്ചറുകളുള്ള ഒരു ചെറിയ സ്മാർട്ട്ഫോൺ എന്ന് ഇതിനെ വിശേഷിപ്പിക്കാനാകും എന്നാണ് സൂചനകളിൽ നിന്നും വിവിധ ഓൺ​ലൈൻ റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

ദേ വിവോ X200 FE: വലിയ ഫീച്ചറുകളുള്ള ഒരു ചെറിയ സ്മാർട്ട്ഫോൺ

6.31 ഇഞ്ച് 1.5K 120Hz LTPO AMOLED സ്‌ക്രീനാണ് വിവോ എക്സ്200 ​എഫ്ഇയ്ക്ക് ഉണ്ടാകുക. ഇന്ത്യൻ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും കൃത്യമായ തിയതി വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ലോഞ്ച് തിയതി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ ഫോണിന്റെ പേജ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഫീച്ചറുകൾ വെളിപ്പെടുത്തുന്നു.

ആഗോള വിപണികളിൽ വിവോ X200 FE 5ജി 12GB + 512GB കോൺഫിഗറേഷനിൽ ലഭ്യമാകും. എന്നാൽ ഇന്ത്യയിൽ 12GB + 256GB വേരിയന്റാണ് പ്രതീക്ഷിക്കുന്നത്. കളർ ഓപ്ഷനിലും ആഗോള വേരിയന്റും ഇന്ത്യൻ വേരിയന്റും തമ്മിൽ മാറ്റമുണ്ട്. ഇന്ത്യയിൽ ലക്സ് ഗ്രേ, ആംബർ യെല്ലോ നിറങ്ങളിൽ മാത്രമേ ഈ ഫോൺ ലഭ്യമാകൂ.

ദേ വിവോ X200 FE: വലിയ ഫീച്ചറുകളുള്ള ഒരു ചെറിയ സ്മാർട്ട്ഫോൺ

കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത വിവോ S30 പ്രോ മിനിയുടെ അതേ സ്പെസിഫിക്കേഷനുകൾ തന്നെയാണ് വിവോ X200 FE മോഡലിലും കാണുന്നത്. വിവോ X200 FE പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ: 6.31-ഇഞ്ച് (2640 x 1216 പിക്സൽസ്) 1.5K LTPO AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക. ഇമ്മോർട്ടാലിസ്-G720 ജിപിയുവും ഇതോടൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ X200 FE 5ജിയിൽ ഒരുക്കിയിരിക്കുന്നു. അ‌തിൽ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ(f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ് പിന്തുണ, ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഉണ്ട്.

ദേ വിവോ X200 FE: വലിയ ഫീച്ചറുകളുള്ള ഒരു ചെറിയ സ്മാർട്ട്ഫോൺ

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-C, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 150.83×71.76×7.99mm വലിപ്പവും 186 ഗ്രാം ഭാരവും ഈ കോംപാക്ട് ഫോണിനുണ്ട്.

Best Mobiles in India

English summary
Vivo has released a new teaser confirming the Indian launch of its compact smartphone Vivo X200 FE 5G. The Vivo X200 FE will feature a 6.31-inch 1.5K 120Hz LTPO AMOLED screen. The Indian launch is said to be imminent, but the exact date has not been revealed. The phone will be available in Lux Gray and Amber Yellow colors in India only.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X