ഇപ്പോൾ ഇത് വാങ്ങണോ! 4000 രൂപ ഡിസ്കൗണ്ടുള്ള വിവോ X സീരീസ് 5G ഫോൺ ഡീൽ
വിവോയുടെ ഏറെ ജനപ്രീതി നേടിയ കോംപാക്ട് സ്മാർട്ട്ഫോൺ ആണ് വിവോ X200 FE (vivo X200 FE). കഴിഞ്ഞ വർഷം ജൂലൈയിലാണ് ഈ വിവോ ഫോൺ ഇന്ത്യയിലെത്തിയത്. ഇപ്പോൾ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ സ്റ്റുഡന്റ് ഓഫറും സഹിതം ഈ വിവോ ഫോണിന് ഇപ്പോൾ ലഭ്യമാണ്. ഒരു പുതിയ പ്രീമിയം കോംപാക്ട് സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ വിവോ ഫോൺ പരിഗണിക്കാവുന്നതാണ്. എന്നാൽ ഇത് ഇപ്പോൾ വാങ്ങണോ എന്നകാര്യം രണ്ട് വട്ടം ആലോചിച്ച് ഉറപ്പിക്കേണ്ടിയിരിക്കുന്നു. കാരണം ജനുവരി 27ന് പുതിയ വിവോ X200T മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്.
വിവോ അടുത്തിടെ തങ്ങളുടെ പ്രീമിയം X സീരീസിലെ പുതിയ മോഡലുകളാണയ X300, X300 പ്രോ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഈ X300 സീരീസിന്റെ തൊട്ട് താഴെ വിലയിൽ ലഭ്യമാകുന്ന ഒരു പുതിയ ഓപ്ഷനായിരിക്കും വിവോ X200T. ഇത് ഒരു കോംപാക്ട് സ്മാർട്ട്ഫോൺ ആണ് എന്നാണ് റിപ്പോർട്ടുകൾ.

വിവോ X200 FE മോഡലിന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 16GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു വില. അതേ വിലയിൽ തന്നെയാണ് ഈ ഫോൺ ഇപ്പോഴും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ടും പ്രയോജനപ്പെടുത്തിയാൽ X200 FE ഇപ്പോൾ 50000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ സാധിക്കും.
എന്നാൽ വരാൻ പോകുന്ന X200T മോഡൽ X200FE മോഡലിനെക്കാൾ മുകളിൽ നിൽക്കുന്ന ഫോൺ ആണ് എന്നാണ് റിപ്പോർട്ട്, വിലയും FE മോഡലിനെക്കാൾ അൽപ്പം കൂടുതലായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും പുതിയ മോഡൽ എത്തിയ ശേഷം വിലയും ഫീച്ചറുകളും വിലയിരുത്തിയ ശേഷം ഏത് മോഡൽ വാങ്ങണം എന്ന് അന്തിമ തീരുമാനം എടുക്കുന്നതാണ് ഉചിതം.

വിവോ X200 FE യുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ്, ഇമ്മോർട്ടാലിസ്-G720 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്.
സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 106° അൾട്രാ-വൈഡ് ക്യാമറ, 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, ZEISS ഒപ്റ്റിക്സ് ഓറ ലൈറ്റ്, 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി.
വിവോ X200T -യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ്, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിനസ് ഒഎസ് 6, ZIESS പിന്തുണയോടെ ട്രിപ്പിൾ 50MP ക്യാമറകൾ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം (IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് സെൻസർ, IMX882 സെൻസറുള്ള 50MP ടെലിഫോട്ടോ ക്യാമറ).

IP68 + IP69 റേറ്റിങ്, 6.67 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED ഡിസ്പ്ലേ, 32MP ഫ്രണ്ട് ക്യാമറ, 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗ് പിന്തുണയുമുള്ള 6200mAh ബാറ്ററി, 3D അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, eSIM എന്നീ ഫീച്ചറുകൾ X200Tയിൽ പ്രതീക്ഷിക്കുന്നു. സീസൈഡ് ലിലാക്ക്, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ X200T ലഭ്യമാകുക.


Click it and Unblock the Notifications








