Home
Mobile

​IP68+ IP69 റേറ്റിങ് ഒക്കെയുണ്ട്! ചൈനീസ് മോഡലിനെക്കാൾ മികച്ച ക്യാമറകളുമായി വിവോ X200 FE ലോഞ്ച് ചെയ്തു

ചൈനയ്ക്ക് പുറത്തുള്ള തങ്ങളുടെ ആഗോള ആരാധകർക്കായി വിവോ ഒരു പുതിയ സ്മാർട്ട്ഫോൺ ആഗോള തലത്തിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ​ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എസ്30 പ്രോ മിനി എന്ന സ്മാർട്ട്ഫോൺ മോഡലാണ് ഇപ്പോൾ വിവോ എക്സ്200 എഫ്ഇ (vivo X200 FE) എന്ന പേരിൽ ആഗോള തലത്തിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. കോംപാക്ട് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഈ ഫോൺ ഡി​സൈൻ ചെയ്തിരിക്കുന്നത്. 6.31 ഇഞ്ച് മാത്രമാണ് ഈ ഫോണിന്റെ ഡിസ്പ്ലേ വലിപ്പം. ഇന്ത്യയിലും ഈ X200 FE അ‌വതരിപ്പിക്കുമെന്ന് വിവോ സ്ഥീരീകരിച്ചെങ്കിലും ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ല.

ആഗോള ലോഞ്ച് കഴിഞ്ഞതിനാൽ ജൂ​ലൈയിൽ തന്നെ വിവോ X200 FEയുടെ ഇന്ത്യൻ ലോഞ്ചും പ്രതീക്ഷിക്കാം. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റ് കരുത്തിലാണ് ഈ വിവോ ഫോൺ എത്തിയിട്ടുള്ളത്. ചൈനീസ് മോഡലിൽ ഇല്ലാതിരുന്ന ZEISS ഒപ്റ്റിക്‌സ് പിന്തുണ ആഗോള വിപണികൾക്കായി അ‌വതരിപ്പിച്ച X200 FEയിൽ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

ചൈനീസ് മോഡലിനെക്കാൾ മികച്ച ക്യാമറകളുമായി വിവോ X200 FE ലോഞ്ച് ചെയ്തു

വിവോ X200 FE യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.31 ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് കരുത്തിനൊപ്പം ഇമ്മോർട്ടാലിസ്-G720 ജിപിയു, 12GB LPDDR5X റാം, 512GB UFS 3.1 സ്റ്റോറേജ് എന്നിവയും വിവോ X200 FE വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ചൈനീസ് മോഡലിനെക്കാൾ മികച്ച ക്യാമറകളുമായി വിവോ X200 FE ലോഞ്ച് ചെയ്തു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ X200 FE അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിൽ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ് പിന്തുണയുള്ള 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറോട് കൂടിയ 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP68 + IP69 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-C, NFC, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് വിവോ X200 FE 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. 150.83×71.76×7.99mm വലിപ്പവും 186 ഗ്രാം ഭാരവും ഇതിനുണ്ട്.

ചൈനീസ് മോഡലിനെക്കാൾ മികച്ച ക്യാമറകളുമായി വിവോ X200 FE ലോഞ്ച് ചെയ്തു

വിവോ X200 FE 5ജിയുടെ 12GB + 512GB മോഡലിന് 3199 RM (ഏകദേശം 64,805 രൂപ) ആണ് വില. ബ്ലാക്ക് ലക്സ്, യെല്ലോ ഗ്ലോ, പിങ്ക് വൈബ്, ബ്ലൂ ബ്രീസ് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ജൂ​ലൈ 4ന് ആണ് വിൽപ്പന ആരംഭിക്കുക. അ‌തുവരെ പ്രീ ബുക്കിങ് സൗകര്യം ഉണ്ട്.

Best Mobiles in India

English summary
Vivo X200 FE with ZEISS optics has been launched globally. Its 12GB + 512GB model is priced at RM 3199 (approximately Rs 64,805). The phone is available in Black Lux, Yellow Glow, Pink Vibe, and Blue Breeze colors. Vivo has confirmed that the Vivo X200 FE will be launched in India as well, but has not announced a launch date.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X