ZEISS ഒപ്റ്റിക്‌സുമായി കോംപാക്ട് സ്മാർട്ട്ഫോൺ; വിവോ X200 FE ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചു
വിവോ നേരത്തെ ചൈനയിൽ അവതരിപ്പിച്ച വിവോ എസ്30 പ്രോ മിനി അടുത്തിടെ ആഗോള തലത്തിൽ വിവോ X200 FE എന്ന പേരിൽ പുറത്തിറക്കിയിരുന്നു. ഇത് ഇപ്പോൾ ഇന്ത്യയിലേക്കും എത്താൻ പോകുന്നു. ജൂലൈ 14ന് വിവോ X200 FE (vivo X200 FE) ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ ഇന്ന് ഔദ്യോഗകിമായി പ്രഖ്യാപിച്ചു. 6.31 ഇഞ്ച് 1.5K 120Hz LTPO AMOLED സ്‌ക്രീനുള്ള ഒരു കോംപാക്ട് സ്മാർട്ട്ഫോണായിട്ടാണ് ഇത് എത്തുന്നത്. ചൈനയിൽ ലോഞ്ച് ചെയ്ത എസ്30 പ്രോ മിനിയിൽ ZEISS ഒപ്റ്റിക്‌സ് ഉണ്ടായിരുന്നില്ല.
ആഗോളതലത്തിൽ ഇറക്കിയ X200 FE യിൽ ZEISS ഒപ്റ്റിക്‌സും ഉണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഇറക്കാൻ പോകുന്ന മോഡലിലും ZEISS ഒപ്റ്റിക്‌സ് ഉണ്ടാകുമെന്ന് ടീസർ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലക്സ് ഗ്രേ, ആംബർ യെല്ലോ എന്നിവയ്ക്ക് പുറമേ ഇന്ത്യൻ സ്പെഷൽ നിറങ്ങളിലും ഈ ഫോൺ ലഭ്യമാകും.

മീഡിയടെക് ഡൈമെൻസിറ്റി 9300+ SoC ആണ് വിവോ X200 FEയുടെ കരുത്ത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP68 + IP69 റേറ്റിംഗുകൾ ഇതിൽ ഉണ്ട്, കൂടാതെ 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളും ഈ കോംപാക്ട് വിവോ സ്മാർട്ട്ഫോണിൽ ഉണ്ട്.
വിവോ X200 FE 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K 120Hz LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇമ്മോർട്ടാലിസ്-G720 GPU എന്നിവയും ഇതോടൊപ്പം എത്തുന്നു.

വിവോ X200 FEയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ് പിന്തുണ, ഓറ ലൈറ്റ് എന്നിവ ഇതിൽ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഈ വിവോ ഫോണിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS (L1 + L5), USB ടൈപ്പ്-C, NFC, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിലുണ്ട്.
പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 + IP69 റേറ്റിങ്ങും 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയും വിവോ ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 150.83×71.76×7.99mm വലിപ്പവും186 ഗ്രാം ഭാരവും ഇതിനുണ്ട്. ഇന്ത്യയിൽ 12GB + 256GB വേരിയന്റിലാകും ഈ ഫോൺ എത്തുകയെന്ന് പ്രതീക്ഷിക്കുന്നു. വില നിലവിൽ വെളിപ്പെടുത്തിയിട്ടില്ല.

വിവോ X200 FE 5ജി ആഗോള തലത്തിൽ അവതരിപ്പിച്ചപ്പോൾ അതിന്റെ 12GB + 512GB മോഡലിന് 3199 RM (ഏകദേശം 64,805 രൂപ) ആയിരുന്നു വില. ഇന്ത്യൻ വേരിയന്റിന്റെ വില ജൂലൈ 14ന് ലോഞ്ചിലാകും പ്രഖ്യാപിക്കുക. വിവോ എക്സ് ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതും ജൂലൈ 14ന് ആണ്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകും.


Click it and Unblock the Notifications








