Home
Mobile

എസ്25 അ‌ൾട്രയെപ്പോലും വിറപ്പിച്ച മുതൽ; വിവോ X200 പ്രോ ഇപ്പോൾ 10000 രൂപ ഡിസ്കൗണ്ടിൽ കിട്ടും

ക്യാമറ കരുത്തുള്ള സ്മാർട്ട്ഫോൺ എന്നാൽ ആപ്പിളിന്റെ ഐഫോൺ, സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര മോഡൽ ഇതുരണ്ടുമായിരുന്നു പലർക്കും പരിചയമുണ്ടായിരുന്നത്. എന്നാൽ ഈ രണ്ട് മോഡലുകളും ഒരുലക്ഷത്തിന് മുകളിൽ വിലയിൽ ആണ് എത്തുക, പക്ഷേ ഇവയെ വെല്ലുവിളിക്കുന്ന ക്യാമറ സജ്ജീകരണങ്ങൾ ഒരുലക്ഷത്തിൽ താഴെ വിലയിൽ അ‌വതരിപ്പിച്ചുകൊണ്ട് ഞെട്ടിക്കുകയും സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയുടെ പുതിയ വഴി വെട്ടിത്തുറക്കുകയും ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് വി​വോ X200 പ്രോ 5ജി (vivo X200 Pro). വിവോയുടെ X സീരീസ് പ്രോ മോഡലിന്റെ ശക്തി എന്താണ് എന്ന് ഇന്ത്യക്കാരെ മനസിലാക്കി നൽകുന്നതിൽ X200 പ്രോ 5ജിക്ക് വിജയിക്കാനായി.

കഴിഞ്ഞ മാസം വിവോ തങ്ങളുടെ X സീരീസിലെ ഏറ്റവും പുതിയ മോഡലുകളായ X300, x300 പ്രോ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഇതിൽ x300 പ്രോ ഇപ്പോൾ ആളുകൾ ഏറെ ആഘോഷിക്കുന്ന സ്മാർട്ട്ഫോൺ മോഡലുകളിലൊന്നാണ്. ഈ X300 പ്രോയുടെ വിജയത്തിൽ മുൻഗാമിയായ X200 പ്രോയ്ക്കും പങ്കുണ്ട്.

വിവോ X200 പ്രോ ഇപ്പോൾ 10000 രൂപ ഡിസ്കൗണ്ടിൽ കിട്ടും

കാരണം വിവോ x200 പ്രോ അ‌ടക്കമുള്ള മുൻഗാമികൾ കെട്ടിപ്പടുത്ത അ‌ടിത്തറിയലും വിശ്വാസ്യതയിലും ചുവടുറപ്പിച്ചാണ് പുതിയ വിവോ x300 പ്രോ ഇപ്പോൾ വിജയക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ മോഡൽ വന്നതോടെ മുൻഗാമിയായ വിവോ x200 പ്രോയുടെ വില കുറഞ്ഞിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ X200 പ്രോയുടെ 16GB + 512GB മോഡലിന് 94,999 രൂപയായിരുന്നു വില.

വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 9000 രൂപയുടെ ഡയറക്ട് ബാങ്ക് ഡിസ്കൗണ്ട് ഈ മുൻ മോഡലിന് ലഭിക്കും, എന്നാലിപ്പോൾ സ്റ്റോക്ക് ഇല്ല. പക്ഷേ വിവോ X സീരീസ് ആരാധകർ നിരാശരാകേണ്ടതില്ല, ഔദ്യോഗിക ​വെബ്​സൈറ്റിലെക്കാൾ വിലക്കുറവിൽ ആമസോണിൽ വിവോ X200 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 86,999 രൂപ വിലയിലാണ് ഈ മോഡൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിവോ X200 പ്രോ ഇപ്പോൾ 10000 രൂപ ഡിസ്കൗണ്ടിൽ കിട്ടും

അ‌തായത് ലോഞ്ച് വിലയെക്കാൾ ഏകദേശം 8000 രൂപ ഡിസ്കൗണ്ടിലാണ് ആമസോൺ ഈ വിവോ പ്രീമിയം പ്രോ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 2609 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താനായാൽ ആകെ 10000 രൂപയ്ക്ക് മുകളിൽ വിലക്കുറവിൽ 85000 രൂപയിൽ താഴെ വിലയിൽ x200 പ്രോ സ്വന്തമാക്കാൻ സാധിക്കും.

വിവോ x200 പ്രോ ഒരു പഴയ മോഡലാണ് എന്ന് വില കുറച്ചുകാണേണ്ടതില്ല, വൺസ് എ കിങ്, ഓൾവെയ്സ് എ കിങ് എന്ന് പറയും പോലെയാണ് ഈ മോഡലിന്റെ കാര്യം. പ്രീമിയം മോഡൽ ആയതിനാൽ അ‌ത്ര പെട്ടെന്നൊന്നും ഈ മോഡൽ 'പഴഞ്ചൻ' ആകില്ല. ഒരു ലക്ഷത്തിൽ താഴെ വിലയിൽ എത്തിയിട്ട്, ക്യാമറ മികവിന്റെ കാര്യത്തിൽ സാക്ഷാൽ എസ്25 അ‌ൾട്രയെ പോലും വെല്ലുവിളിക്കാൻ കരുത്തുള്ള സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് ഓർക്കണം.

പുതിയ വിവോ x300 പ്രോയുടെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. എന്നാൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ ഇത് ഒരുലക്ഷം രൂപയ്ക്കടുത്ത് വിലയിൽ വാങ്ങാൻ അ‌വസരമുണ്ട്. പക്ഷേ ഇത്ര തുക മുടക്കാൻ കഴിയാത്തവർക്ക് ​ധൈര്യമായി പരിഗണിക്കാവുന്ന ബദൽ ഓപ്ഷനുകളിലൊന്നാണ് വിവോ x200 പ്രോ 5ജി.

വിവോ X200 പ്രോ ഇപ്പോൾ 10000 രൂപ ഡിസ്കൗണ്ടിൽ കിട്ടും

വിവോ X200 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് 200MP സാംസങ് HP9 Zeiss APO ടെലിഫോട്ടോ സെൻസർ (f/2.67 അ‌പ്പേർച്ചർ, ടെലി​മാക്രോ, 3.7x ഒപ്റ്റിക്കൽ സൂം എന്നിവ സഹിതം) ഉണ്ട് എന്നതാണ്. ഒപ്പം 50MP 1/1.28 ഇഞ്ച് Sony LYT-818 മെയിൻ ക്യാമറ, 1/1.27 ഇഞ്ച് സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ എന്നിവയും സെൽഫിക്കായി f/2.0 അ‌പ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400 3nm പ്രൊസസർ ആണ് വിവോ X200 പ്രോയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2800 x 1260 പിക്സൽ) AMOLED ഡിസ്പ്ലേ, Immortalis-G925 GPU, 5G SA/NSA, ​IP68 + IP69 റേറ്റിങ്, 6,000mAh ബാറ്ററി, 90W വയർഡ് ചാർജിങ്, 30W വയർലെസ് ചാർജിങ് അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Vivo X300 Pro 5G's predecessor, the Vivo X200 Pro, is now available on Amazon for under Rs 85,000 after a discount of around Rs 10,000. At the time of its launch in India, the Vivo X200 Pro 5G was priced at Rs 94,999 for the 16GB + 512GB model. It is now listed on Amazon for Rs 86,999. There is also a cashback of Rs 2,609 available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X