Home
Mobile

ഇവൻ ഹെഡ്മാസ്റ്റർക്ക് ക്ലാസെടുക്കുന്നവൻ! ക്യാമറ മികവിൽ ആരെയും തോൽപ്പിക്കാൻ കരുത്തോടെ വിവോ X200 അ‌ൾട്ര എത്തി

സ്മാർട്ട്ഫോൺ ക്യാമറയുടെ കഴിവുകളെ അ‌ടുത്ത ലെവലിലേക്ക് ഉയർത്താൻ തക്ക ശേഷിയുള്ള ഫീച്ചറുകളുമായി വിവോ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസിൽ പുതിയ മോഡൽ പുറത്തിറക്കി. ഇതിനകം തന്നെ ഏറെ ജനപ്രീതി നേടിയിട്ടുള്ള വിവോ X200 സീരീസിലെ പുതിയ കണ്ണിയായി വിവോ X200 അ‌ൾട്ര എന്ന മോഡലാണ് ഇന്ന് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കി എത്തുന്നതിനാൽ ക്യാമറ മികവിൽ മാത്രമല്ല, പെർഫോമൻസിന്റെ കാര്യത്തിലും ഈ പ്രീമിയം ഫോൺ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കപ്പെടുന്നു. ക്യാമറ മികവ് ഉയർത്താൻ വളരെയേറെ ഫീച്ചറുകൾ ആസൂത്രിതമായി തന്നെ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ, ആദ്യത്തെ സൂപ്പർ-ലൈറ്റ് പ്രിസം ടെക്നോളജിയുള്ള സ്മാർട്ട്ഫോൺ, ആദ്യത്തെ ലാർജ് ത്രീ-ഗ്രൂപ്പ് ലെൻസ് ഡിസൈൻ പെരിസ്കോപ്പ്, OIS ഫീച്ചറുകൾ സഹിതമാണ് വിവോ x200 അ‌ൾട്ര എത്തിയിരിക്കുന്നത്. 1/1.28 ഇഞ്ച് സോണി LYT-818 സെൻസറുള്ള 50MP പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലെ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. കൂടാതെ 200MP ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

ക്യാമറ മികവിൽ ആരെയും തോൽപ്പിക്കാൻ കരുത്തോടെ വിവോ X200 അ‌ൾട്ര എത്തി

ഇമേജ് ഇൻഫർമേഷൻ പ്രീ-പ്രോസസ്സിംഗിന് VS1, ഇമേജ് ഇൻഫർമേഷൻ പോസ്റ്റ്-പ്രോസസ്സിംഗിന് V3+, 4K 60fps 10bit Log, 4K 120fps മൂവി സ്ലോ മോഷൻ, ആദ്യത്തെ 4K ടൈം-ലാപ്സ് ഫോട്ടോഗ്രാഫി, ഡബിൾ-ക്ലിക്ക് ക്വിക്ക് സ്റ്റാർട്ട്, സ്ലൈഡിംഗ് സൂം, ലൈറ്റ് പ്രസ്സ് ടു ലോക്ക് ഫോക്കസ്, ഫുൾ പ്രസ്സ് ഷട്ടർ, ലോംഗ് പ്രസ്സ് തുടർച്ചയായ ഷൂട്ടിംഗ്, എക്സ്പോഷർ ക്രമീകരിക്കാൻ സ്ലൈഡിംഗ് തുടങ്ങിയ കൺട്രോളുകൾ ഉള്ള ക്യാമറ കൺട്രോൾ കീ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

Zeiss, 200mm, F2.3 ലാർജ് അപ്പർച്ചർ, കെപ്ലർ സ്ട്രക്ചർ 13 ഹൈ-ട്രാൻസ്മിറ്റൻസ് ഗ്ലാസ് ലെൻസുകൾ എന്നിവയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത 2.35x ടെലിഫോട്ടോ ടെലികൺവെർട്ടർ കമ്പനി ഇതോടൊപ്പം അ‌വതരിപ്പിച്ചിട്ടുണ്ട്. ഷട്ടർ ബട്ടണും സൂം ലിവറും ഉള്ള ഒരു സ്വതന്ത്ര ഹാൻഡിൽ, 2300mAh വലിയ ബാറ്ററി, ഒരു സ്റ്റാൻഡേർഡ് 67mm ഫിൽറ്റർ അഡാപ്റ്റർ റിംഗ് എന്നിവയുള്ള ഒരു പ്രത്യേക ഫോട്ടോഗ്രാഫർ കിറ്റും ഉണ്ട്.

വിവോ X200 അ‌ൾട്രയുടെ (vivo X200 Ultra) പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് (3168 x 1440 പിക്സലുകൾ) HDR10+ ഉള്ള 2K LTPO AMOLED സ്ക്രീൻ, 1-120Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 20:9 ആസ്പെക്ട് റേഷ്യോ, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 830 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ് ആണ് ഈ വിവോ പ്രീമിയം സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB / 16GB LPDDR5X റാം ഓപ്ഷനുകളും 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 5 ൽ ആണ് പ്രവർത്തനം.

വിവോ x200 അ‌ൾട്രയിലെ ക്യാമറകൾ: 1/2.8″ സോണി LYT-818 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.69 അപ്പേർച്ചർ, OIS, 1/2.8″ സോണി LYT-818 സെൻസറുള്ള 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, f/2.0 അപ്പേർച്ചർ, 200MP 1/4″ Samsung HP9 ZEISS APO ടെലിഫോട്ടോ ക്യാമറ, f/2.5 അപ്പേർച്ചർ, OIS, 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, VS1, V3+ ഇമേജിംഗ് ചിപ്പുകൾ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം.

f/2.45 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC: L5, USB ടൈപ്പ്-സി, NFC എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh ബാറ്ററിയാണ് ഈ വിവോ ഫോണിലുള്ളത്.

വിവോ X200 അ‌ൾട്രയുടെ വില

വിവോ X200 അ‌ൾട്രയുടെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 6499 യുവാൻ (ഏകദേശം 76,020 രൂപ) ആണ് വില. 16GB+ 512GB വേരിയന്റിന് 6999 യുവാനും (ഏകദേശം 81,870 രൂപ), 16GB+ 1TB സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വേരിയന്റിന് 7999 യുവാനും (ഏകദേശം 93,565 രൂപ) വില നൽകണം.

ഫോട്ടോഗ്രാഫർ കിറ്റുള്ള വിവോ X200 അ‌ൾട്രയുടെ 16GB + 1TB സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വേരിയന്റിന് 9699 യുവാൻ (ഏകദേശം 1,13,450 രൂപ) ആണ് വില. വിവോ Zeiss 2.35x ടെലിഫോട്ടോ ടെലികൺവെർട്ടർ കിറ്റ് - 1299 യുവാൻ (ഏകദേശം 15,195 രൂപ) വിലയിൽ വാങ്ങാനാകും.

അ‌തേപോലെ, പ്രൊഫഷണൽ ഇമേജിംഗ് കിറ്റ് 699 യുവാൻ (ഏകദേശം 8,175 രൂപ) വിലയിൽ വാങ്ങാനാകും. വിവോ Zeiss 2.35 x ടെലിഫോട്ടോ ടെലികൺവെർട്ടർ കിറ്റ് + പ്രൊഫഷണൽ ഇമേജിംഗ് കിറ്റിന് 1699 യുവാൻ (ഏകദേശം 19,875 രൂപ) ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

ക്യാമറ മികവിൽ ആരെയും തോൽപ്പിക്കാൻ കരുത്തോടെ വിവോ X200 അ‌ൾട്ര എത്തി

ലഭ്യത

വിവോ X200 അൾട്രയുടെ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 29 മുതൽ ആണ് ഇത് ചൈനയിൽ വിൽപ്പനയ്ക്ക് എത്തുക. വിവോ X200 അൾട്ര 1 ടിബി ഫോട്ടോഗ്രാഫർ കിറ്റ് പരിമിതമായ യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകൂ. വിവോ സീസ് 2.35x ടെലിഫോട്ടോ ടെലികൺവെർട്ടർ കിറ്റും പ്രൊഫഷണൽ ഇമേജിംഗ് കിറ്റും മെയ് മാസത്തിൽ വാങ്ങാൻ ലഭ്യമാകും.

ഈ വിവോ X200 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെപ്പറ്റി നിലവിൽ വിവോ സൂചനകളൊന്നും നൽകിയിട്ടില്ല. വിവോ X സീരീസിൽ ഉൾപ്പെടുന്ന വിവോ X200, വിവോ x2000 പ്രോ എന്നിവ ഇതിനകം ഇന്ത്യയിൽ ലഭ്യമായിട്ടുണ്ട്. അ‌തിനാൽ പുതിയ വിവോ X200 അ‌ൾട്രയും ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിവോ X200 പ്രോയുടെ 16ജിബി റാം+ 512ജിബി സ്റ്റോറേജ് വേരിയന്റിന് വിവോ ഇന്ത്യയുടെ ​ഔദ്യോഗിക വെബ്​സൈറ്റിൽ 94,999 രൂപയാണ് വില. എന്നാൽ 7000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ മറ്റനവധി ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. വിവോ X200 സീരീസിലെ താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്ന മോഡൽ X200 ആണ്.

വിവോ X200 ന്റെ 12GB + 256GB മോഡലിന് 65999 രൂപയും 16GB + 512GB മോഡലിന് 71,999 രൂപയും ആണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിലെല്ലാം ഇതേ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 5500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഇതിന് ലഭ്യമാണ്. അ‌തിനാൽ 60,499 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും.

Best Mobiles in India

English summary
Vivo X200 Ultra has been launched. The phone is powered by Snapdragon 8 Elite SoC with up to 16GB of RAM. It also has a good camera setup. Its 12GB+256GB base variant is priced at 6499 yuan (approximately Rs. 76,020). The 16GB + 1TB satellite communication variant of the Vivo X200 Ultra with a photographer kit is priced at 9699 yuan (approximately Rs. 1,13,450).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X