കേട്ടതെല്ലാം കിടിലൻ ഫീച്ചറുകൾ! വിവോ പുറത്തിറക്കാൻ പോകുന്നത് കൊലകൊമ്പനേയോ..?
ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോ പുറത്തിറക്കുന്ന വിവോ എക്സ് 200 (Vivo X200). ഇതിന്റെ സീരീസ് ഇതിനകം തന്നെ വിപണിയിൽ തരംഗമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അതിന്റെ അതിശയകരമായ ക്യാമറ പ്രകടനം. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ ഇപ്പോൾ ലോകമെമ്പാടും ലഭ്യമാണെങ്കിലും വരാനിരിക്കുന്ന വിവോ എക്സ് 200 അൾട്രയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ടെക് ലോകത്ത് നിറഞ്ഞുനിൽക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വിവോ എക്സ്200 അൾട്രയും വിവോ എക്സ്്200 എസും ഏപ്രിലിൽ ചൈനയിൽ അരങ്ങേറ്റം കുറിക്കും. എന്നിരുന്നാലും, അൾട്ര മോഡൽ ഇന്ത്യയിൽ പുറത്തിറക്കുമോ എന്ന് സംശയവും നിലനിൽക്കുന്നുണ്ട്. വിവോ എക്‌സ്200 അൾട്രാ മൂന്ന് 50 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ യൂണിറ്റും അവതരിപ്പിക്കുന്നുണ്ട്.
വിവോ എക്‌സ്100 അൾട്രായുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തേക്കാൾ മികച്ച മാറ്റമായിരിക്കുമിത്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റും 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസും ഉൾപ്പെടുമെന്ന സൂചനയുമുണ്ട്. പ്രധാന ക്യാമറ ഒരു 'ഫിക്സഡ് ലാർജ് അപ്പെർച്ചർ' വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു. വിവോ എക്‌സ്200 അൾട്രാ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുണ്ട്.

വിവോ എക്സ്200, വിവോ എക്സ്200 പ്രോ എന്നിവയ്ക്ക് വിപരീതമായി മീഡിയടെക് ഡൈമൻസിറ്റി 9400 എസ്ഒസി ഉപയോഗിച്ച് ഷിപ്പ് ചെയ്യുമെന്നാണ് അനുമാനം. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റും 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസും ഉൾപ്പെടുമെന്ന സൂചനയുമുണ്ട്. പ്രധാന ക്യാമറ ഒരു 'ഫിക്സഡ് ലാർജ് അപ്പെർച്ചർ' വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു.
6.82 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകൽപ്പന. ഇതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ10+സപ്പോർട്ടും ഇതിൽ ലഭിക്കും. ക്യാമറയിലേക്ക് വന്നാൽ 50 എംപി മെയിൻ ക്യാമറ 200 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ, 50 എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ ഉൾപ്പെട്ട റിയർ ക്യാമറ സിസ്റ്റം കാണാം.
സെൽഫികൾക്കും വീഡിയോകോളുകൾക്കും 32 എംപി സെൽഫി ഷൂട്ടറാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 6000എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. 24ജിബി റാമും 2ടിബി സ്റ്റോറേജും നൽകുന്നുണ്ട്. പ്രോയുടെ 1.5K പാനലിനേക്കാൾ നേരിയ അപ്‌ഗ്രേഡായ 2K ഡിസ്‌പ്ലേയും അൾട്രയിൽ ഉൾപ്പെടുത്തിയേക്കാം. ലോഞ്ച് ചെയ്യാൻ ഇനിയും മാസങ്ങൾ ശേഷിക്കെ, വരും ആഴ്ചകളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്.

എക്സ്200, എക്‌സ്200 പ്രോ എന്നീ രണ്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അടങ്ങുന്നതാണ് വിവോ എക്സ്200 സിരീസ്. എന്നാൽ ചൈനയിൽ അവതരിപ്പിച്ചിരുന്ന എക്സ്200 മിനി വേരിയന്റ് വിവോ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല. അടുത്ത മാസം രാജ്യത്തേക്ക് വരാനിരിക്കുന്ന വൺപ്ലസ് 13ന് കടുത്ത മത്സരം ലക്ഷ്യമിട്ടാണ് എക്സ് സിരീസ് വിവോ ഇന്ത്യയിൽ അവതരിപ്പിച്ചത്.
വിവോ എക്സ്200ന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന്റെ വില 65,999 രൂപയാണ്. അതേസമയം വിവോ എക്സ്200 പ്രോയുടെ 16 ജിബി റാം + 512 ജിബി സ്റ്റോറേജ് ഫോണിന്റെ വില 94,999 രൂപയും. 6.67 ഇഞ്ച് ഒഎൽഇഡി എൽടിപിഎസ് ക്വാഡ് ഡിസ്‌പ്ലെയിലുള്ളതാണ് വിവോ എക്സ്200 സ്മാർട്ട്‌ഫോൺ. 4,500 നിറ്റ്സാണ് കൂടിയ ബ്രൈറ്റ്‌നസ്.
90 വാട്‌സ് വയേർഡ് ചാർജിംഗോടെ 5,800 എംഎഎച്ചിന്റെ ബാറ്ററി ഉൾപ്പെടുന്നു. 50 മെഗാപിക്‌സലിന്റെ മൂന്ന് സെൻസറുകൾ ഉൾപ്പെടുന്നതാണ് റീയർ ക്യാമറ സംവിധാനം. 50 എംപി സോണി ഐഎംഎക്സ് 921 പ്രൈമറി സെൻസറും 50 എംപി ഐഎംഎക്സ് 882 ടെലിഫോട്ടോ ലെൻസും 80 എംപി അൾട്രാ-വൈഡ്-ആംഗിൾ ക്യാമറും ഉൾപ്പെടുന്നതാണിത്.


Click it and Unblock the Notifications








