Home
Mobile

ക്യാമറ കണ്ടാൽ അ‌റിയാം ഉള്ളിലെ പവർ! Zeiss ക്യാമറയുമായി വിവോ X200 അ‌ൾട്ര, ഒപ്പം X200s 5Gയും

Zeiss പിന്തുണയുള്ള 200MP ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകളുമായി സ്മാർട്ട്ഫോൺ ആരാധകരുടെ മനസിളക്കാൻ വിവോ എത്തുന്നു. വിവോ X200 അൾട്ര (Vivo X200 Ultra), വിവോ X200s (Vivo X200s), വിവോ പാഡ് 5 പ്രോ (Vivo Pad 5 Pro), വിവോ പാഡ് SE (Vivo Pad SE), വിവോ വാച്ച് 5 (Vivo Watch 5) എന്നിങ്ങനെ ആരാധകർ കാത്തിരിക്കുന്ന ഒരുപിടി വിവോ ഡി​വൈസുകളുടെ ലോഞ്ച് തിയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. X സീരീസിലെ പുതിയ ഫോണുകൾ ഏപ്രിൽ 21ന് ​ചൈനയിൽ ലോഞ്ച് ​ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോ X200, X200 പ്രോ, X200 പ്രോ മിനി എന്നീ X200 സീരീസ് ഫോണുകൾ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തിരുന്നു. ഈ നിരയിലേക്ക് പുതിയ രണ്ട് മോഡലുകൾ കൂടി എത്തുകയാണ്. പാറ്റേണുകളുള്ള പുതിയ വെള്ളി നിറത്തിൽ വിവോ X200 അൾട്രയുടെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. 85mm പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയ്ക്കായി X200 അൾട്രയിൽ 200MP സാംസങ് HP9 സെൻസർ നിലനിർത്തുമെന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചു.

ക്യാമറ കണ്ടാൽ അ‌റിയാം പവർ! Zeiss ക്യാമറയുമായി വിവോ X200 അ‌ൾട്ര

ശക്തമായ ക്യാമറ സജ്ജീകരണം തന്നെയാകും വിവോ X200 അ‌ൾട്രയുടെ മുഖ്യ ആകർഷണം. ഇതിൽ പ്രത്യേക ലെൻസും പ്രിസവും സാങ്കേതികവിദ്യയും പുതിയ കോട്ടിംഗും ഉപയോഗിക്കും. നൈറ്റ് ഷൂട്ടിംഗ്, ഫോക്കസ്, സ്റ്റെബിലൈസേഷൻ, ടെലിഫോട്ടോ സെന്റർ റെസല്യൂഷൻ, മാക്രോ റെസല്യൂഷൻ എന്നിവ മികച്ചതായിരിക്കും. 14mm അൾട്രാ-വൈഡ് ആംഗിൾ, ഇൻഡസ്ട്രിയിലെ ഏറ്റവും ശക്തമായ അൾട്രാ-വൈഡ്, 35mm പ്രധാന ക്യാമറ എന്നിവ ഉണ്ടായിരിക്കും.

ഇതിനകം ലോഞ്ച് ചെയ്ത X200 പ്രോയിൽ ഉള്ള അതേ 50MP LYT-818 1/1.28″ സെൻസറും ഇതിൽ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. മുൻഗാമിയായ 32MP യുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ഫോണിൽ 50MP ഫ്രണ്ട് ക്യാമറയാണ് ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. വിവോ X200 അൾട്രാ 35-50-85-135mm ന്റെ നാല് അംഗീകൃത ക്ലാസിക് പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത് ഉപയോഗിക്കുന്നു എന്നാണ് വിവോ മൊബൈൽ പ്രോഡക്ട് മാനേജരായ ഹാൻ ബോക്സിയോ അ‌ടുത്തിടെ അ‌ഭിപ്രായപ്പെട്ടത്.

ക്യാമറ കണ്ടാൽ അ‌റിയാം പവർ! Zeiss ക്യാമറയുമായി വിവോ X200 അ‌ൾട്ര

വിവോ X200 അ‌ൾട്രയുടെ മറ്റ് ഫീച്ചറുകൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക. 6.82″ 2K 120Hz മൈക്രോ-കർവ്ഡ് സ്‌ക്രീൻ, IP68 + IP69 ഡസ്റ്റ്, വാട്ടർപ്രൂഫ് റേറ്റിംഗുകൾ എന്നിവ ഇതിൽ ഉണ്ടാകും.

കൂടാതെ 90W വയർഡ് ചാർജിംഗിനും 30W വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയുള്ള ഏകദേശം 6000mAh ബാറ്ററിയാണ് വിവോ X200 അ‌ൾട്രയിൽ പ്രതീക്ഷിക്കുന്നത്. ടോപ്പ്-എൻഡ് വേരിയന്റ് Beidou-3 ഷോർട്ട് മെസേജ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. X200 അ‌ൾട്രയിൽ മുമ്പ് സ്ഥിരീകരിച്ചതുപോലെ നീല നിറം ചേർത്ത ഒരു പ്രത്യേക ക്യാമറ ബട്ടണും ഉണ്ട്.

വിവോ X200s മൂന്ന് വശങ്ങളിലും അൾട്രാ-നാരോ ബെസലുകളുള്ള 6.67″ 1.5K BOE Q10 AMOLED സ്‌ക്രീൻ സഹിതമാണ് എത്തുക. മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC നൽകുന്ന ആദ്യത്തെ ഫോണുകളിൽ ഒന്നായിരിക്കുമെന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കറുപ്പും വെളുപ്പും കൂടാതെ പുതിയ ലാവെൻഡർ, മിന്റ് നീല നിറങ്ങളിലും ഈ ഫോൺ എത്തും.

ക്യാമറ കണ്ടാൽ അ‌റിയാം പവർ! Zeiss ക്യാമറയുമായി വിവോ X200 അ‌ൾട്ര

x200 സീരീസ് ഫോണുകളുടെ പ്രൗഡി നിലനിർത്തിക്കൊണ്ട് ZEISS ഒപ്റ്റിക്സുള്ള 50MP IMX921 മെയിൻ + 50MP JN1 അൾട്രാ-വൈഡ് + 50MP LTY-600 3X പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറുകൾ അ‌ടങ്ങുന്നതാണ് X200s ന്റെ ക്യാമറ സജ്ജീകരണം എന്നാണ് പറയപ്പെടുന്നത്. അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ, 90W വയർഡ് ചാർജിംഗിനും വയർലെസ് ചാർജിംഗിനുമുള്ള പിന്തുണയുള്ള 6000mAh+ ബാറ്ററി എന്നിവയും പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
The Vivo X200 Ultra, Vivo X200s, Vivo Pad 5 Pro, Vivo Pad SE, and Vivo Watch 5 will be launched on April 21. Vivo has already confirmed that the X200 Ultra will retain the 200MP Samsung HP9 sensor for the 85mm periscope telephoto camera, which will use special lens and prism technology and a new coating.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X