Home
Mobile

തീപ്പൊരി ബ്രോസ്! 200MP ക്യാമറയുമായി വിവോ X200 പ്രോ, കൂടെ X200 5ജിയും X200 പ്രോ മിനി 5ജിയും എത്തി

സ്മാർട്ട്ഫോൺ രംഗത്ത് തരംഗം തീർക്കാൻ ലക്ഷ്യമിട്ട് വിവോയുടെ എക്സ് 200 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X200, വിവോ X200 പ്രോ, വിവോ X200 പ്രോ മിനി എന്നിങ്ങനെ മൂന്ന് തീപ്പൊരി സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. അ‌ടുത്തിടെ പുറത്തിറക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണുകളുടെയെല്ലാം കരുത്ത്. വിവോ എക്‌സ്100, വിവോ എക്‌സ്100 പ്രോ എന്നിവയുടെ പിൻഗാമിയായിട്ടാണ് പുതിയ വിവോ എക്‌സ്200, വിവോ എക്‌സ്200 പ്രോ എന്നിവ എത്തിയിരിക്കുന്നത്. ഇതോടൊപ്പം എക്സ്ട്രാ സന്തോഷമായി എക്സ്200 പ്രോ മിനിയും എത്തുന്നു.

​വിവോയുടെ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളുടെ നിരയിലാണ് വിവോ എക്സ്200 സീരീസ് ഫോണുകൾ ഇടംപിടിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഫോണുകൾ, പ്രത്യേകിച്ച് എക്സ്200 പ്രോ മോഡൽ സ്മാർട്ട്ഫോൺ പ്രേമികളെ ആവേശഭരിതരാക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 5.0-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

200MP ക്യാമറയുമായി വിവോ X200 പ്രോ, കൂടെ X200 & X200 പ്രോ മിനി

വിവോ X200, X200 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: X200 ന് 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്, അതേസമയം പ്രോ വേരിയൻ്റിന് 6.78 ഇഞ്ച് സ്‌ക്രീനാണുള്ളത്. 1.5K OLED ഡിസ്‌പ്ലേ, 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 4500 nits വരെ ​ഹൈ ​​ബ്രൈറ്റ്നസ് എന്നിവ ഇവ ഫീച്ചർ ചെയ്യുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റിനൊപ്പം വരുന്ന ആദ്യത്തെ ഫോണുകളാണ് ഇവ. ഇവയ്ക്ക് 16GB വരെ LPDDR5 റാമും 1TB വരെ UFS 4.0 സ്റ്റോറേജുമുണ്ട്. Beidou സാറ്റലൈറ്റ് കമ്യൂണിക്കേഷനെ പിന്തുണയ്ക്കുന്ന X200 പ്രോ 1TB സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വേരിയന്റിന് LPDDR5X അൾട്രാ പ്രോ റാം ഉണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, X200-ൽ Zeiss-പവർഡ് 50MP 1/1.56-ഇഞ്ച് Sony IMX921 പ്രധാന സെൻസർ, OIS, 50MP അൾട്രാ-വൈഡ് സെൻസർ, 50MP സോണി IMX882 ടെലിഫോട്ടോ സെൻസർ എന്നിവയുണ്ട്. അതേസമയം, പ്രോ വേരിയൻ്റിന്റെ കരുത്ത് V3+ ഇമേജിംഗ് ചിപ്പുള്ള 200MP Zeiss APO ടെലിഫോട്ടോ സെൻസറാണ്. ഇതോടൊപ്പം OIS-പിന്തുണയുള്ള 50MP LYT-818 പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് സെൻസറും ഉണ്ട്.

32 എംപി സെൽഫി ക്യാമറയാണ് എക്സ്200 പ്രോ സീരീസ് ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ബാറ്ററിയുടെ കാര്യത്തിലും ഈ ഫോണുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. X200-ൽ 5,800mAh ബാറ്ററിയുണ്ട്, അതേസമയം X200 പ്രോയ്ക്ക് 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയുണ്ട്. IP68+IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് സഹിതമാണ് ഇവ എത്തുന്നത്.

വിവോ X200 പ്രോ മിനിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള കോംപാക്റ്റ് 6.3-ഇഞ്ച് 1.5K OLED LTPO ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. പ്രോസസർ പുതിയ ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ് തന്നെ. 16GB റാമും 512GB വരെ ഇൻ്റേണൽ സ്റ്റോറേജും ഈ മോഡൽ നൽകുന്നു.

200MP ക്യാമറയുമായി വിവോ X200 പ്രോ, കൂടെ X200 & X200 പ്രോ മിനി

50MP Sony LYT818 പ്രൈമറി ക്യാമറയും 50MP അൾട്രാവൈഡ് സെൻസറും 100x ഡിജിറ്റൽ സൂമിനായി 50MP പെരിസ്‌കോപ്പ് സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എക്സ് 200 പ്രോ മിനിയിലുള്ളത്. സീരീസിലെ മറ്റ് ഫോണുകളിലെ അ‌തേപോലെ തന്നെ 32 എംപി ഫ്രണ്ട് ക്യാമറയാണ് ഈ ഫോണും പായ്ക്ക് ചെയ്യുന്നത്.

90W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5,700mAh ബാറ്ററിയാണ് എക്സ്200 പ്രോ മിനി വരുന്നത്. IP68+IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുമായാണ് ഈ ഫോൺ വരുന്നത്. ടൈറ്റാനിയം ബ്ലൂ, പിങ്ക്, വൈറ്റ്, സിമ്പിൾ ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

5G SA/NSA, Wi-Fi 7 802.11 be, Bluetooth 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC : L5, USB Type-C, NFC തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ ഈ മൂന്ന് ഫോണുകളും വാഗ്ദാനം ചെയ്യുന്നു.

വില: വിവോ X200 5ജി: 12GB+256GB - 4,299 യുവാൻ (ഏകദേശം 51,010 രൂപ), 12GB+512GB - 4,699 യുവാൻ (ഏകദേശം 55,750 രൂപ), 16GB+ 512GB - 4,999 യുവാൻ (ഏകദേശം 59,320 രൂപ), 16GB+ 1TB - 5,499 യുവാൻ (ഏകദേശം 65,250 രൂപ).

200MP ക്യാമറയുമായി വിവോ X200 പ്രോ, കൂടെ X200 & X200 പ്രോ മിനി

വിവോ X200 പ്രോ മിനി 5ജി: 12GB + 256GB - 4,699 യുവാൻ (ഏകദേശം 55,750 രൂപ), 16GB + 512GB - 5,299 യുവാൻ (ഏകദേശം 62,880 രൂപ), 16GB + 1TB - 5,799 യുവാൻ (ഏകദേശം 68,815 രൂപ).

വിവോ X200 പ്രോ 5ജി: 12GB+256GB - 5,299 യുവാൻ (ഏകദേശം 62,880 രൂപ), 16GB+ 512GB - 5,999 യുവാൻ (ഏകദേശം 71,190 രൂപ), 16GB+ 1TB - 6,499 യുവാൻ (ഏകദേശം 77,120 രൂപ), 16GB+ 1TB സാറ്റലൈറ്റ് പതിപ്പ് - 6,799 യുവാൻ (ഏകദേശം 80,680 രൂപ).

ഈ വിവോ എക്സ് 200 സീരീസ് ഫോണുകൾ ഇപ്പോൾ പ്രീ ഓർഡർ ചെയ്യാൻ ലഭ്യമാണ്, X200- ഒക്ടോബർ 19 മുതൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും, X200 Pro, X200 Pro മിനി എന്നിവ ഒക്ടോബർ 25 മുതൽ ലഭ്യമാകും. വിവോ എക്സ്200, എക്സ് 200 പ്രോ എന്നിവ ടൈറ്റാനിയം, സഫയർ ബ്ലൂ, നൈറ്റ് ബ്ലാക്ക്, വൈറ്റ് മൂൺലൈറ്റ് നിറങ്ങളിലാണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Vivo's X200 series has been launched in China. There are three smartphones in this series namely Vivo X200, Vivo X200 Pro and Vivo X200 Pro Mini. All these smartphones are powered by the recently launched MediaTek Dimension 9400 chipset. The Vivo X200 Pro comes with a 200MP Zeiss APO telephoto sensor with V3+ imaging chip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X