Home
Mobile

ലോഞ്ച് ഓഫറൊക്കെ തീർന്നു; ഇപ്പോൾ വിവോ X200T 5G വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഡിസ്കൗണ്ട് ഇതാണ്

വിവോയുടെ പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന സീരീസ് ആണ് X. അ‌ടുത്തിടെ ഇന്ത്യയിൽ X സീരീസിൽഏതാണ്ട് മൂന്നോളം മികച്ച സ്മാർട്ട്ഫോണുകൾ എത്തുകയുണ്ടായി. ഏറ്റവും പ്രീമിയം മോഡലുകളായി പുതിയ X300 സീരീസിന് തുടക്കം കുറിച്ച് X300, X300 പ്രോ എന്നിവയാണ് ആദ്യം എത്തിയത്, അ‌തിന് പിന്നാലെ X200 സീരീസിന്റെ ഭാഗം എന്ന് പറയാവുന്നതും എന്നാൽ X സീരീസിലെ പ്രധാന മോഡലുകളുടെ വില കുറഞ്ഞ ഓപ്ഷൻ എന്ന് പറയാവുന്നതുമായ ഒരു സ്മാർട്ട്ഫോൺ കൂടി എത്തി. വിവോ X200T (Vivo X200T) ആണ് ആ സ്മാർട്ട്ഫോൺ.

കഴിഞ്ഞ മാസം അ‌വസാനത്തോടെയാണ് വിവോ X200T 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. തുടർന്ന് ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഇതിന്റെ വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഭാഗമായി മികച്ച ലോഞ്ച് ഓഫറുകൾ സഹിതമാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ പരിമിത കാലത്തേക്ക് മാത്രമായി ലഭ്യമാക്കിയ ആ ലോഞ്ച് ഓഫറുകൾ പിന്നീട് പിൻവലിക്കപ്പെട്ടു.

ഇപ്പോൾ വിവോ X200T 5G വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഡിസ്കൗണ്ട് ഇതാണ്

ZIESS ക്യാമറ സജ്ജീകരണമുള്ള വിവോ X200T 5ജിയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 12GB + 512GB മോഡലിന് 69,999 രൂപയുമാണ് യഥാർഥ വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 54999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ വിൽപ്പന ആരംഭിച്ച സമയങ്ങളിൽ വാങ്ങാനാകുമായിരുന്നു.

എന്നാൽ ലോഞ്ച് ഓഫറുകൾ അ‌വസാനിച്ച ശേഷം, ഇപ്പോൾ വ്യത്യസ്തമായ ഡിസ്കൗണ്ടിലാണ് ഫ്ലിപ്പ്കാർട്ടിലും വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഫോൺ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ വിവോ X200T 5ജിക്ക് നിലവിൽ പരമാവധി 3000 രൂപ വരെയാണ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാൽ 56999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും.

ഇപ്പോൾ വിവോ X200T 5G വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഡിസ്കൗണ്ട് ഇതാണ്

ഫ്ലിപ്പ്കാർട്ടിലെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ബാങ്ക് ഡിസ്കൗണ്ട് വിവോ X200T 5ജിക്ക് ലഭിക്കുക വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിലാണ്, അ‌വിടെ 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 55999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും. ശക്തമായ ഒരു നല്ല സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മോഡൽ തന്നെയാണ് വിവോ X200T 5ജി. 160.1×74.29×7.99mm വലിപ്പവും 203 ഗ്രാം (സീസൈഡ് ലിലാക്ക്) /205 ഗ്രാം (സ്റ്റെല്ലാർ ബ്ലാക്ക്) ഭാരവും ഈ ഫോണിനുണ്ട്.

പ്രധാന ഫീച്ചറുകൾ

ZEISS പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഇതിലെ മുഖ്യ ആകർഷണം. സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ), LED ഫ്ലാഷ്, വരെ 4K വീഡിയോ റെക്കോർഡിംഗ് എന്നിവ X200T 5ജിയിൽ വിവോ നൽകിയിരിക്കുന്നു.

സെൽഫിക്കും മറ്റുമായി 1/3.44″ ISOCELL KD1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ) ഇതിലുണ്ട്. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400+ 3nm പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് പിന്തുണ​കളോടെ 6200mAh ബാറ്ററിയാണ് വിവോ ഈ മോഡലിൽ നൽകിയിരിക്കുന്നത്.

ഇപ്പോൾ വിവോ X200T 5G വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഡിസ്കൗണ്ട് ഇതാണ്

6.67-ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED സ്ക്രീൻ, 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഇമ്മോർട്ടാലിസ്-G925 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്.

IP68 + IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 ൽ ആണ് പ്രവർത്തനം. 5 വർഷത്തെ OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

Best Mobiles in India

English summary
Vivo X200T 5G is now available with new bank discounts. The original price of Vivo X200T 5G is Rs 59,999 for the 12GB + 256GB model and Rs 69,999 for the 12GB + 512GB model. A bank discount of Rs 3000 is now available on Flipkart and Rs 4000 on Vivo Store. Therefore, it is available at a lower price on Vivo's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X