Home
Mobile

ഇന്ത്യക്കൊരു പുത്തൻ സ്മാർട്ട്ഫോൺ: വിവോയുടെ രണ്ട് മോഡലുകൾ ​ചേർന്ന് വിവോ X200T വരുന്നു

വി​വോ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഒരു 'മിക്സ്' സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. അ‌തായത് ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട വിവോ X200 മോഡലും വിവോ X200 FE മോഡലും സംയോജിപ്പിച്ചുകൊണ്ട് വിവോ X200T (Vivo X200T) എന്ന ഒരു പുതിയ മോഡൽ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2026 ജനുവരി അ‌വസാനത്തോടെ ഈ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. നിലവിൽ വിവോ ഇന്ത്യയിൽ തങ്ങളുടെ പ്രീമിയം മോഡലുകൾ അ‌ടങ്ങുന്ന X300 സീരീസ് അ‌വതരിപ്പിച്ചുകഴിഞ്ഞു. അ‌വ കഴിഞ്ഞ ദിവസം മുതൽ വിൽപ്പന ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.

വിവോ X300 സീരീസ് വന്ന സ്ഥിതിക്ക് വിവോ X200 സീരീസിൽ ഒരു പുതിയ ഫോൺ എത്തുമോ എന്ന് സംശയത്തോടെ നോക്കിക്കാണുന്നവരും ഉണ്ട്. എന്നാൽ സ്മാർട്ട്‌പ്രിക്‌സിന്റെ റിപ്പോർട്ട് പറയുന്നു വിവോ X200T ജനുവരി അ‌വസാനം ഇന്ത്യയിൽ എത്തുമെന്ന്. പ്രമുഖ ടിപ്സ്റ്ററായ യോഗേഷ് ബ്രാറിനെ ഉദ്ധരിച്ചുകൊണ്ടാണ് ഇത്തരമൊരു റിപ്പോർട്ട് വന്നിരിക്കുന്നത്.

വിവോയുടെ രണ്ട് മോഡലുകൾ ​ചേർന്ന് വിവോ X200T വരുന്നു

വിവോയുടെ തന്ത്രപരമായ ഒരു നീക്കമായിരിക്കും ​വിവോ X200T എന്ന് കരുത​പ്പെടുന്നു. കാരണം പുതിയതായി ഇറങ്ങിയ പ്രീമിയം മോഡലുകളായ X300 സീരീസ് വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ അ‌വയെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഒരു പ്രീമിയം ലെവൽ ഓപ്ഷനായിട്ടാകും X200T എത്തുക. ഇത് വിൽപ്പന വളർത്താൻ വിവോയെ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

ഫ്ലാഗ്ഷിപ്പ് X200 നും കോംപാക്റ്റ് X200 നും ഇടയിലുള്ള ഒരു മിശ്രിതമായിരിക്കും X200T എന്നാണ് പറയപ്പെടുന്നത്. അ‌തിനാൽത്തന്നെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് X300 ലൈനപ്പിനേക്കാളും X200 നെക്കാളും താങ്ങാനാവുന്ന വിലയുള്ള ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ സ്മാർട്ട്‌ഫോൺ മോഡലായി X200Tയെ കാണാൻ കഴിയും. നിലവിൽ വിവോയുടെ ഫ്ലാഗ്ഷിപ്പ് ബദൽ വിവോ X200 FE ആണ്. ഇതിന് ഏകദേശം 54,999 രൂപയാണ് വില.

വിവോയുടെ രണ്ട് മോഡലുകൾ ​ചേർന്ന് വിവോ X200T വരുന്നു

വരാൻ പോകുന്ന വിവോ X200T യും ഏകദേശം 55000 രൂപയോട് അ‌ടുത്ത വിലയിൽ ആകും അ‌വതരിപ്പിക്കപ്പെടുക എന്ന് വിലയിരുത്തപ്പെടുന്നു. വിവോ X200T യുടെ ഫീച്ചറുകളെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ Zeiss ക്യാമറകൾ, കുറഞ്ഞത് 6,000mAh എങ്കിലും ബാറ്ററി, മീഡിയടെക് ചിപ്‌സെറ്റ്, ഒറിജിൻഒഎസ് 6 എന്നിവ ഇതിൽ പ്രതീക്ഷിക്കാം.

X200 FE ഇതിനകം ഒരു കോം‌പാക്റ്റ് ഫോണായതിനാലും X300 FE 2026 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാലും, മറ്റൊരു കോം‌പാക്റ്റ് ഫോൺ സാധ്യതയില്ല. അ‌തിനാൽ, വിവോ X200 ന് സമാനമായി 6.67 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പം വരാൻ പോകുന്ന X200T മോഡലിൽ പ്രതീക്ഷിക്കാം.

വിവോ X200, X200 FE എന്നിവയെ അടിസ്ഥാനമാക്കിയാണ് വിവോ X200T വരുന്നത് എന്നതിനാൽ, നിലവിലെ സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോയെ അടിസ്ഥാനമാക്കിയുള്ള ഒരു ഊഹാപോഹം മാത്രമാണ് ഈ ഡിസ്പ്ലേ വലിപ്പം. 2026 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് സൂചന ലഭിച്ചതിനാൽ, X200T വരുന്നുണ്ടെങ്കിൽ, അതിലെ ഫീച്ചറുകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ വിവോയ്ക്ക് ഇനിയും സമയം ധാരാളമുണ്ട്.

വിവോയുടെ രണ്ട് മോഡലുകൾ ​ചേർന്ന് വിവോ X200T വരുന്നു

വി​വോ X സീരീസ് ഫോണുകൾ വളരെ പ്രശസ്തവും ജനവിശ്വാസം നേടിയതുമാണ്. എന്നാൽ പ്രീമിയം മോഡലുകൾ ആയതിനാൽ തന്നെ ഇവ സ്വന്തമാക്കാൻ വില ഒരു പ്രധാന തടസമാകാറുണ്ട്. പക്ഷേ ഫാൻ എഡിഷൻ പോലെ വരാൻ പോകുന്ന X200T മോഡലും പ്രധാന മോഡലുകളുടെ വില കുറഞ്ഞ ഓപ്ഷനായി എത്തുന്നതിനാൽ ഉപയോക്താക്കൾക്ക് ഇവ കുറച്ചുകൂടി ഈസിയായി വാങ്ങാൻ സാധിക്കും. ഒപ്പം പ്രീമിയം ലെവൽ ഫീച്ചറുകൾ ആസ്വദിക്കാനും കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The Vivo X200T model, which is a mix of the Vivo X200 and the Vivo X200 FE, is likely to be launched in India soon. A report by Smartprix says that the Vivo X200T will arrive in India by the end of January. The report comes from prominent tipster Yogesh Brar. Currently, Vivo's flagship alternative is the Vivo X200 FE. It is priced at around Rs 54,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X