Home
Mobile

വിവോ X200T വാങ്ങാൻ താൽപര്യമുണ്ടോ, 4000 രൂപ + 1000 രൂപ ഡിസ്കൗണ്ട് ഉണ്ട്; ബെ,സ്റ്റ് ഡീൽ വിവോ നൽകും

ഈ വർഷം ജനുവരിയിൽ വിവോയുടെ X സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് വിവോ X200T 5ജി (Vivo X200T 5G). ഈ ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക് നിലവിൽ ഇത് ഏറ്റവും കുറഞ്ഞ വിലയിൽ വിവോയുടെ ഔദ്യോഗിക സ്റ്റോറിൽ ലഭ്യമാണ്. വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും X200T വിൽപ്പനയ്ക്ക് എത്തിയിരുന്നു, എന്നാൽ ഡിസ്കൗണ്ടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഔദ്യോഗിക വെബ്​സൈറ്റ് തന്നെയാണ്. വിവോ X200T 5ജിയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 12GB + 512GB മോഡലിന് 69,999 രൂപയുമാണ് യഥാർഥ വില.

വിവോ സ്റ്റോറിയും ഫ്ലിപ്പ്കാർട്ടിലും ഒരേ വിലയിൽ തന്നെയാണ് വിവോ X200T നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് വ്യത്യസ്തമാണ്. ഫ്ലിപ്പ്കാർട്ടിൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഇതിന് ലഭ്യമായിരിക്കുന്നത്, അ‌ത് പ്രയോജനപ്പെടുത്തിയാൽ, 56999 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

വിവോ X200T വാങ്ങാൻ 4000 രൂപ + 1000 രൂപ ഡിസ്കൗണ്ട് ഉണ്ട്
Also Read

അ‌തേസമയം വി​വോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് X200T മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ 1000 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ടും ഉണ്ട്. ഇവ രണ്ടും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ 54999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ വിവോ സ്റ്റോറിൽ നിന്ന് വാങ്ങാൻ സാധിക്കും.

വിവോയുടെ X300 സീരീസിൽ വിവോ X300, X300 പ്രോ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് അ‌ധികനാളായില്ല, ഈ X300 സീരീസിന്റെ ലോഞ്ചിന് ശേഷമാണ് X200 സീരീസിൽപ്പെടുത്താവുന്ന X200T ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത് എന്ന പ്രത്യേകതയുണ്ട്. ഉയർന്ന വില മൂലം X300 സീരീസ് വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ കഴിയുന്ന ഓപ്ഷൻ എന്ന നിലയിലാണ് വിവോ X200T പ്രസക്തമാകുന്നത്.

വിവോ X200T വാങ്ങാൻ 4000 രൂപ + 1000 രൂപ ഡിസ്കൗണ്ട് ഉണ്ട്
Also Read

പ്രധാന ഫീച്ചറുകൾ

ഇമ്മോർട്ടാലിസ്-G925 ജിപിയു സഹിതം എത്തിയ ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് പിന്തുണ​കളോടെ 6200mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68 + IP69 റേറ്റിങ് ഈ ഫോണിലുണ്ട്.

6.67-ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED സ്ക്രീൻ, 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നീ ഫീച്ചറുകളും വിവോ X200T 5ജിയിലുണ്ട്.

സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ്, LED ഫ്ലാഷ്, വരെ 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 1/3.44″ ISOCELL KD1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പർച്ചർ) ഇതിലുണ്ട്.

Also Read
വിവോ X200T വാങ്ങാൻ 4000 രൂപ + 1000 രൂപ ഡിസ്കൗണ്ട് ഉണ്ട്

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Vivo X200T is now available on Vivo online store with the best discount than Flipkart. Flipkart has a bank discount of Rs 3000, which can be availed, and you can get this phone at a starting price of Rs 56,999. However, Vivo store has a bank discount of Rs 4000 and a student discount of Rs 1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X