Home
Mobile

വിവോ X200T: ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞതേയുള്ളൂ, അ‌പ്പോഴേക്ക് വില ചോർന്നു

വിവോ X300 സീരീസ് ലോഞ്ച് ചെയ്തതിന്റെ ആവേശം ഇന്ത്യയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ വന്നതോടെ X300 സീരീസിലെ X300, X300 പ്രോ മോഡലുകൾ ഡിസ്കൗണ്ടുകളുമായി വീണ്ടും വിപണിയിൽ ചൂടൻ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിൽ ഒരു പുതിയ X സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് എത്താൻ പോകുന്നതായി വിവോ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. വിവോ X200 സീരീസിന്റെ ഭാഗമായി X200T (Vivo X200T) എന്ന മോഡൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇക്കാര്യം വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോ X200T മോഡലിന്റെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചതിന് പിന്നാലെ ഇപ്പോൾ ഇതിന്റെ ഇന്ത്യയിലെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ ഓ​ൺ​ലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. രണ്ട് വേരിയന്റുകളിൽ ഈ ഫോൺ എത്തുമെന്നും അ‌തിൽ 12ജിബി + 256ജിബി മോഡലിന് 59,999 രൂപയും 12ജിബി + 512ജിബി മോഡലിന് 69,999 രൂപയും ആയിരിക്കും വി​ലയെന്നും പ്രമുഖ ടിപ്സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തിയിരിക്കുന്നു.

വിവോ X200T: ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞതേയുള്ളൂ, വില ചോർന്നു

വരാൻ പോകുന്ന വിവോ X200T -യുടെ വില മാത്രമല്ല ഫീച്ചറുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും ഓൺ​ലൈനിൽ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വില സൂചന പ്രകാരം വിവോയുടെ X300 സീരീസ് വാങ്ങാൻ കഴിയാത്തവർക്ക്, അ‌ൽപ്പം വില കുറഞ്ഞ ഓപ്ഷനായി പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു പ്രീമിയം മോഡലായിരിക്കും വിവോ X200T.

X300 സീരീസ് വന്ന സ്ഥിതിക്ക് X200 സീരീസിൽപ്പെടുന്ന വിവോ X200Tയുടെ പ്രസക്തി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഇതിന്റെ വില. X300 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ X300 ന്റെ അ‌ടിസ്ഥാന വില 75000 രൂപയോളമാണ്. ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 70000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ലഭ്യമാണ്.

X300 മോഡൽ വാങ്ങാൻ കഴിയാത്തവർക്ക് അ‌തിന് താഴെ വിലയിൽ തങ്ങളുടേതായി ഒരു പ്രീമിയം ഓപ്ഷൻ ലഭ്യമാക്കുക എന്ന വിവോയുടെ തന്ത്രത്തിന്റെ കൂടി ഫലമാണ് X200Tയുടെ വരവ് എന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോൾ പുറത്തുവന്ന വിലയിൽ തന്നെയാണ് വിവോ X200T എത്തുന്നത് എങ്കിൽ, ഇന്ത്യയിലെ ഇതിന്റെ പ്രധാന എതിരാളികൾ ഓപ്പോ റെനോ 15 പ്രോ മിനി, സാംസങ് ഗാലക്സി S25 FE, വരാനിരിക്കുന്ന മോട്ടറോള സിഗ്നേച്ചർ എന്നിവയാണ്.

ശക്തമായ ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ട് X300 സീരീസ് ഇന്ത്യൻ വിപണിയിൽ നേടിയ സൽപ്പേര് X200Tയിലും വിവോ നിലനിർത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ്, LPDDR5X റാം, UFS 4.1 സ്റ്റോറേജ് എന്നിവ സഹിതമാണ് ഈ ഫോൺ എത്താൻ പോകുന്നത്.

6.67 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, OIS ഉള്ള സോണി LYT-702 മെയിൻ സെൻസർ, സാംസങ് JN1 അൾട്രാ-വൈഡ് ക്യാമറ, Zeiss പിന്തുണയുള്ള സോണി LYT-600 പെരിസ്‌കോപ്പ് ലെൻസ് എന്നിവയുൾപ്പെടെ ട്രിപ്പിൾ 50MP റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും X200T യിൽ ഉണ്ടായേക്കും.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ൽ ആയിരിക്കും ഈ ഫോൺ എത്തുക. അഞ്ച് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിന് ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. 90W വയർഡ്, 40W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 6,200mAh ബാറ്ററി, 3D അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, IP68- IP69 റേറ്റിങ്സ്, eSIM, ലാർജ് വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
Vivo had earlier confirmed that the Vivo X200T will be launched in India soon. Now, the price of the phone has been leaked online. Prominent tipster Abhishek Yadav has revealed that the phone will come in two variants, with the 12GB + 256GB model priced at Rs 59,999 and the 12GB + 512GB model priced at Rs 69,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X