Home
Mobile

ഹാപ്പി ഹാപ്യേയ്! 50MP ട്രിപ്പിൾ റിയർ ക്യാമറ, ഡൈമെൻസിറ്റി 9400+ ചിപ്; വിവോ X200T ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സന്തോഷപ്പൂത്തിരി കത്തിച്ചുകൊണ്ട് വി​വോയുടെ ഒരു പുതിയ X സീരീസ് സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുന്നു. വിവോയുടെ X200 സീരീസിന്റെ ഭാഗമെന്ന് പറയാവുന്ന പുതിയ വിവോ X200T 5ജി (vivo X200T) ആണ് ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. അ‌ടുത്തിടെയാണ് വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ X300 സീരീസിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാവുന്ന X സീരീസ് ഫോൺ എന്നതാണ് വിവോ X200T 5ജിയുടെ പ്രധാന ആകർഷണം. ഒരു പ്രീമിയം ലെവൽ ഫോൺ തേടുന്നവർക്ക് ഇനി ഈ പുതിയ ഓപ്ഷനും പരിഗണിക്കാം.

മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC ആണ് ഈ ​വിവോ ഫോണിന്റെ കരുത്ത്. 4500mm² VC കൂളിംഗ് സജ്ജീകരണം ഇതിൽ ഉണ്ട്. 6.67 ഇഞ്ച് 1.5K 120Hz Q10 പ്ലസ് AMOLED സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. മികച്ച പെർഫോമൻസിന് കരുത്തുപകരാൻ 12GB റാം ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ഹാപ്പി ഹാപ്യേയ്! വിവോ X200T ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ZIESS ഒപ്റ്റിക്സ് പിന്തുണയുള്ള 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 100x ഹൈപ്പർസൂം സഹിതമാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം എത്തിയിരിക്കുന്നത്. പ്രീമിയം X300 സീരീസ് മോഡലുകളിലേതിന് സമാനമായി 5 വർഷത്തെ Android OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.

പ്രധാന ഫീച്ചറുകൾ

6.67-ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K 120Hz AMOLED സ്ക്രീൻ, 2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇമ്മോർട്ടാലിസ്-G925 ജിപിയുവും ഇതിലുണ്ട്.

ഹാപ്പി ഹാപ്യേയ്! വിവോ X200T ഇന്ത്യയിൽ ലോഞ്ച് ചെയ്തു

12GB / 16GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നീ ഫീച്ചറുകളും വിവോ X200T 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 ൽ ആണ് പ്രവർത്തനം. 5 വർഷത്തെ OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68 + IP69 റേറ്റിങ് ഈ ഫോണിലുണ്ട്.

വിവോ X200T 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ, സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ), ZEISS ഒപ്റ്റിക്സ്, LED ഫ്ലാഷ്, വരെ 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 1/3.44″ ISOCELL KD1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പർച്ചർ) ആണ് ഈ വിവോ ഫോണിലുള്ളത്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്.

ഹാപ്പി ഹാപ്യേയ്! വിവോ X200T ഇന്ത്യയിൽ ലോഞ്ച് ചെയ്തു

90W ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് പിന്തുണ​കളോടെ 6200mAh ബാറ്ററിയും വിവോ X200T 5ജിയിലുണ്ട്. സീസൈഡ് ലിലാക്ക്, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 160.1×74.29×7.99mm വലിപ്പവും 203 ഗ്രാം (സീസൈഡ് ലിലാക്ക്) / 205 ഗ്രാം (സ്റ്റെല്ലാർ ബ്ലാക്ക്) ഭാരവുമാണ് ഈ ഫോണിനുള്ളത്.

വിലയും ലഭ്യതയും

വിവോ X200T 5ജിയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 12GB + 512GB മോഡലിന് 69,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓൺ​ലൈൻ പർച്ചേസിൽ 5,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് അല്ലെങ്കിൽ 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭ്യമാകും.

18 മാസത്തെ നോ-കോസ്റ്റ് EMI, 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറന്റി എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാണ്. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോൺ പ്രീ ബുക്ക് ചെയ്യാനാകും. ഓപ്പൺ സെയിൽ ഫെബ്രുവരി 3 മുതൽ ആണ് ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Vivo X200T has been launched in India. It is priced at Rs 59,999 for the 12GB + 256GB model and Rs 69,999 for the 12GB + 512GB model. As part of the launch offer, online purchases will be eligible for an instant cashback of Rs 5,000 or an exchange bonus of up to Rs 5,000. The phone can now be pre-booked via Vivo India online store, Flipkart, and offline stores. The open sale will start from February 3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X