ലോകത്തിലെ ആദ്യ ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് ഫോണായ വിവോ X21 ക്യമറയിലും കിടിലം!

By Shafik
|

ലോകത്തിലെ ആദ്യത്തെ കൊമേർഷ്യൽ ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനർ ഉള്ള ഫോൺ എന്ന വിശേഷണത്തോടെ എത്തിയ വിവോ X21 നല്ല അഭിപ്രായങ്ങളുടെ വിപണിയിൽ മുന്നേറികൊണ്ടിരിക്കുകയാണല്ലോ. എന്നാൽ വെറും ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനർ എന്ന സവിശേഷത മാത്രമല്ല ഈ മോഡലിനെ മികവുറ്റതാക്കുന്നത്. പകരം നിരവധി മേഖലകളിൽ ഈ ഫോൺ കഴിവ് തെളിയിക്കുന്നുണ്ട്.

ഡ്യുവൽ ലെൻസ് ക്യാമറ സെറ്റപ്പ്, സ്നാപ്ഡ്രാഗൺ 660 പ്രൊസസർ, 6 ജിബി റാം, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ എന്നിവയോടെ എത്തുന്ന വിവോ X21ന് 35,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വിലയിട്ടിരിക്കുന്നത്. ഫോണിന്റെ ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനറിനെ കുറിച്ച് ഇവിടെ മുമ്പ് ഞാൻ വിവരിച്ചിരുന്നു. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഫോണിലെ ക്യാമറയെ കുറിച്ചാണ്.

ഇരട്ട ക്യാമറ സെറ്റപ്പ്
 

ഇരട്ട ക്യാമറ സെറ്റപ്പ്

12 മെഗാപിക്സൽ, 5 മെഗാപിക്സൽ എന്നിങ്ങനെ രണ്ടു സെൻസറുകളോടെയാണ് ഫോണിലെ പിറകിലെ ക്യാമറ എത്തുന്നത്. ഇരട്ട പിക്സൽ സെൻസർ ടെക്നൊളജിയിലാണ് ഈ ക്യാമറകൾ പ്രവർത്തിക്കുക. ഓരോ പിക്സലുകളിലെയും ഫോട്ടോഡിയോഡസ് എണ്ണം വർധിപ്പിച്ച് ഇരുണ്ട വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ എടുക്കാൻ ഇത് സഹായിക്കും.

ചുരുക്കി പറഞ്ഞാൽ ഇരട്ട പിക്സൽ ടെക്‌നോളജി ഉപയോഗിച്ചുള്ള ഈ ക്യാമറ ഒരേ സമയം വേഗമേറിയതും ഇമേജ് പ്രോസസിംഗ് എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ എടുക്കാൻ സഹായകമാകുന്നതും ഇരുണ്ട വെളിച്ചത്തിൽ വരെ മികവാർന്ന ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നതുമാണെന്ന് മനസ്സിലാക്കാം. 24 മില്യൺ ഫോട്ടോഗ്രാഫിക്ക് യൂണിറ്റുകളോട് കൂടിയാണ് ഈ ക്യാമറകൾ എത്തുന്നത്.

ഇരുണ്ട വെളിച്ചത്തിൽ എടുത്ത ചിത്രങ്ങൾ

ഇരുണ്ട വെളിച്ചത്തിൽ എടുത്ത ചിത്രങ്ങൾ

ഈ ഫോണിലെ ക്യാമറയിലൂടെ ഇരുണ്ട വെളിച്ചത്തിൽ ഞങ്ങൾ എടുത്ത ചിത്രങ്ങൾ അതിശയിപ്പിക്കുന്ന ഫലം തരുന്നവയായിരുന്നു. ഇരുണ്ട വെളിച്ചത്തിൽ പോലും ശരാശരിക്ക് മുകളിൽ നിൽക്കുന്ന കളറുകളും മികച്ച ചിത്രങ്ങളും ഫോൺ ക്യാമറ നൽകുകയുണ്ടായി. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ കാര്യം നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

AI പിന്ബലത്തിലുള്ള HDR മോഡ്

AI പിന്ബലത്തിലുള്ള HDR മോഡ്

ഇതിന് പുറമേയായി മറ്റ് അനേകം സവിശേഷതകളും ഈ ഫോണിലെ ക്യാമറയെ മാറ്റുകൂട്ടുന്നുണ്ട്. അതിലൊന്ന് AI ക്യാമറയാണ്. PDFA ഉപയോഗിച്ച 12എംപി ഡ്യുവല്‍ പിക്‌സല്‍ പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമാണ്. ഇത് നിങ്ങളുടെ സ്‌കിന്നിന്റെ നിറം ലിംഗഭേദം എന്നിവ തിരിച്ചറിയുന്നു. AI സീന്‍ ക്യാമറ അന്തരീക്ഷത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു, അതായത് രാത്രി, ബാക്ക്‌നൈറ്റ് എന്നിങ്ങനെ. കൂടാതെ പൂക്കള്‍, ഭക്ഷണം, ആളുകള്‍ എന്നിവയെ തിരിച്ചറിയാനും കഴിയും.

പകൽവെളിച്ചത്തിലെ ചിത്രങ്ങൾ
 

പകൽവെളിച്ചത്തിലെ ചിത്രങ്ങൾ

പകൽ വെളിച്ചത്തിൽ എടുത്ത ചിത്രങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ കൃത്യമായ വെളിച്ചത്തിനും സന്ദർഭങ്ങൾക്കും അനുസരിച്ച് യഥാർത്ഥ നിറങ്ങളിൽ തന്നെ ഉള്ള ചിത്രങ്ങൾ ലഭിക്കുകയുമുണ്ടായി. സൂം ചെയ്യുമ്പോൾ പോലും ചിത്രങ്ങളുടെ നിലവാരം നഷ്ടമായില്ല. നല്ല കളർ അനുപാതവും കോൺട്രാസ്റ്റ് അനുപാതവും ചേർന്ന് വരുന്ന ചിത്രങ്ങൾ ഫോണിലെ AMOLED ഡിസ്പ്ളേയിൽ ഒന്നുകൂടെ മികച്ചതായി കാണാൻ കഴിഞ്ഞു. 5 എംപിയുടെ സെക്കണ്ടറി സെൻസർ കൂടെ ചേർന്നപ്പോൾ ബൊക്കെ എഫ്ഫക്റ്റ് അടക്കമുള്ള കാര്യങ്ങൾ സുഗമമായി എടുക്കാൻ സാധിച്ചു.

12 മെഗാപിക്സൽ സെൽഫി ക്യാമറ

12 മെഗാപിക്സൽ സെൽഫി ക്യാമറ

വിവോ ഫോണുകളെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ കുറച്ചു കാലങ്ങളായി മികച്ച സെൽഫി ക്യാമറ ഫോണുകൾ കമ്പനി ഇറക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് എത്തുന്ന ഈ മോഡലും ഏറെ പരിഷകരിച്ചതും ഒപ്പം AI സവിശേഷതകളോട് കൂടിയതുമാണ്.

ഇത് നിങ്ങളുടെ സ്‌കിന്നിന്റെ നിറം ലിംഗഭേദം എന്നിവ തിരിച്ചറിയുന്നു. AI സീന്‍ ക്യാമറ അന്തരീക്ഷത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു, അതായത് രാത്രി, ബാക്ക്‌നൈറ്റ് എന്നിങ്ങനെ. കൂടാതെ പൂക്കള്‍, ഭക്ഷണം, ആളുകള്‍ എന്നിവയെ തിരിച്ചറിയാനും കഴിയും.

ഇത് കൂടാതെ AR സ്റ്റിക്കറുകളുടെ നല്ലൊരു ശേഖരവും ക്യാമറയിൽ ഉണ്ട്. ഇവ ഇന്ന് ഏതൊരു സെൽഫി പ്രേമിക്കും ഒഴിവാക്കാൻ പറ്റാത്ത ഒന്നായതിനാൽ അത് വേണ്ടവിധം മനസ്സിലാക്കി മികച്ച സ്റ്റിക്കറുകൾ തന്നെയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Vivo X21: Experience best-in-class selfies and stunning low-light images with dual rear camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more