ഡിസ്‌പ്ലേക്ക് ഉള്ളിൽ തന്നെ ഫിംഗർപ്രിന്റ് ഉള്ള വിവോ X21 ഇന്ന് 12 മണിക്ക് ഇന്ത്യയിൽ

|

വിവോ X21 ഇന്ന് ഇന്ത്യയിൽ പുറത്തിറക്കും. ഡിസ്‌പ്ലെക്ക് ഉള്ളിൽ തന്നെ ഫിംഗർ പ്രിന്റ് ഉള്ള മോഡൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 12 മണിക്കാണ് പുറത്തിറക്കാൻ ചടങ്ങ്. വിവോ X21 ഒരു മിഡ് റേഞ്ച് ഹാൻഡ്സെറ്റാണ് എന്ന് നമുക്ക് പറയാം.

ഡിസ്‌പ്ലേക്ക് ഉള്ളിൽ തന്നെ ഫിംഗർപ്രിന്റ് ഉള്ള വിവോ X21 ഇന്ന് 12 മണിക്ക

64 ജിബി വേരിയന്റ്, 3,198 സിഎൻവൈ (ഇന്ത്യയിൽ ഏകദേശം 33,000 രൂപ)ക്കും 128 ജിബി വേരിയന്റ് 2,898 സിഎൻവൈ (ഏകദേശം 29,900 രൂപ)ക്കുമാണ് ചൈനയിൽ പ്രഖ്യാപിച്ചത്. ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് ഉള്ള സ്പെഷ്യൽ എഡിഷന് അല്പം വില കൂടും. 3,598 സിഎൻവൈ (ഏതാണ്ട് 37,100 രൂപ) ആണ് ഇതിന് വിലയിട്ടിരിക്കുന്നത്.

ഫോൺ സ്ക്രീനിൽ ഫിംഗർപ്രിന്റ് സെൻസർ കൊണ്ടുവന്ന X20 പ്ലസ് യുഡിനുശേഷം കമ്പനിയുടെ രണ്ടാമത്തെ സ്മാർട്ട്ഫോണാണ് വിവോ X21 UD. വിവോ X20 പ്ലസ് യുഡി CES 2018 ൽ പ്രദർശിപ്പിക്കുകയും പിന്നീട് ജനുവരിയിൽ ചൈനയിൽ പുറത്തിറക്കുകയും ചെയ്തിരുന്നു. നിലവിൽ, ഈ സ്മാർട്ട്ഫോണിന്റെ വിലയിലും ലഭ്യതയിലും യാതൊരു വിവരവും ലഭ്യമല്ല. ഈയിടെ ഇന്ത്യയിൽ ആരംഭിച്ച ഓണർ 10, വൺ പ്ലസ് 6 എന്നിവയുമായി നല്ലൊരു മത്സരം തന്നെ കാഴ്ച വെക്കാൻ ഈ മോഡലിന് കഴിയും എന്നുറപ്പിക്കാം.

ഇരട്ട സിം, ഫൺടച്ച് ഒഎസ് 4.0, ആൻഡ്രോയ്ഡ് 8.1 ഓറിയോ, 6: 8 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2280 പിക്സൽ സൂപ്പർ AMOLED ഡിസ്പ്ലേ, 19: 9 അനുപാതം, ക്വാൽകോം സ്നാപ്ഡ്രാഗൺ 660 SoC, അഡ്രിനോ 512 ജിപിയു, 6 ജിബി റാം, 64 ജിബി / 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ മോഡലിൽ ഉണ്ട്.

ഫോണിലെ ക്യാമറയുടെ കാര്യത്തിൽ, 12 മെഗാപിക്സൽ പ്രാഥമിക സെൻസറുള്ള f / 1.8 അപ്പേർച്ചർ, എൽ.ഇ.ഡി ഫ്ലാഷോടു കൂടിയ 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ f / 2.4 അപ്പേർച്ചർ, 3D മാപ്പിംഗ്, ഫെയ്സ് അൺലോക്ക് എന്നീ സവിശേഷതകളുള്ള 12 മെഗാപിക്സൽ ഫ്രണ്ട് കാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 3200 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

ഒരു പതിനായിരം രൂപയുടെ ഫോൺ ആണോ നോക്കുന്നത്? ഈ മാക്‌സ്പ്രോ എം1 തകർക്കും! ഗിസ്‌ബോട്ട് റിവ്യൂഒരു പതിനായിരം രൂപയുടെ ഫോൺ ആണോ നോക്കുന്നത്? ഈ മാക്‌സ്പ്രോ എം1 തകർക്കും! ഗിസ്‌ബോട്ട് റിവ്യൂ

Best Mobiles in India

English summary
Vivo X21 Launching in India Today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X