48 മെഗാപിക്‌സൽ ക്യാമറയും അത്യുഗ്രന്‍ പ്രോസസ്സറുമായി വിവോയുടെ കരുത്തൻ

|

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോ ഈയിടെയാണ് തങ്ങളുടെ പുത്തൻ സ്മാർട്ട്‌ഫോണായ വിവോ വി15 പ്രോയിനെ വിപണിയിലെത്തിച്ചത്. അധികം വൈകാതെ ഇപ്പോഴിതാ പുതിയൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. വിവോ എക്‌സ്27 പ്രോയെന്നാണ് പുതിയ മോഡലിന്റെ പേര്.

പുതിയ മോഡലിന്റെ വരവ്.

പുതിയ മോഡലിന്റെ വരവ്.

കരുത്തൻ ക്യാമറയും അത്യുഗ്രൻ പ്രോസസ്സറുമായാണ് പുതിയ മോഡലിന്റെ വരവ്. പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഇൻഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ മറ്റു പ്രത്യേകതകളാണ്. എക്‌സ്27 പ്രോയ്‌ക്കൊപ്പം എക്‌സ് 27 എന്ന മോഡലിനെക്കൂടി വിവോ അവതരിപ്പിച്ചു.

വിവോ എക്‌സ്27 പ്രോയിലുള്ളത്

വിവോ എക്‌സ്27 പ്രോയിലുള്ളത്

6.27 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയാണ് വിവോ എക്‌സ്27 പ്രോയിലുള്ളത്. 20:5:9 ആണ് ആസ്‌പെക്ട് റെഷ്യോ. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 710 ചിപ്പ്‌സെറ്റ് ഫോണിനു കരുത്തേകുന്നുണ്ട്. കൂട്ടിന് 8 ജി.ബി റാമുമുണ്ട്. 256 ജി.ബി ഇന്റേണൽ മെമ്മറി കരുത്താണ് ഫോണിലുള്ളത്.

 ട്രിപ്പിൾ ക്യാമറ സംവിധാനം

ട്രിപ്പിൾ ക്യാമറ സംവിധാനം

പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സംവിധാനം ഉപയോഗിച്ചിരിക്കുന്നു. 48 മെഗാപിക്‌സലിന്റെ സോണിയുടെ പ്രൈമറി സെൻസറും വൈഡ് ആംഗിൾ ഷോട്ടെടുക്കാനായി 13 മെഗാപിക്‌സലിന്റെ സെക്കന്ററി സെൻസറും 5 മെഗാപിക്‌സലിന്റെ ടെറിറ്ററി ഡെപ്ത്ത് സെൻസറും ഫോണിലുണ്ട്. മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 32 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ്.

മികവുറ്റ ചിത്രങ്ങൾ പകർത്താനാകും.

മികവുറ്റ ചിത്രങ്ങൾ പകർത്താനാകും.

കൃതൃമബുദ്ധിയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇരു ഭാഗത്തെയും ക്യാമറകൾ നിർമിച്ചിരിക്കുന്നത്. അതിനാൽതന്നെ മികവുറ്റ ചിത്രങ്ങൾ പകർത്താനാകും. ബാറ്ററി കരുത്തു നോക്കിയാൽ 4,000 മില്ലി ആംപയറിന്റെ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവർത്തനം.

ആൻഡ്രായിഡിനൊപ്പമുള്ളത്

ആൻഡ്രായിഡിനൊപ്പമുള്ളത്

വിവോയുടെ സ്വന്തം യു.ഐ ആയ ഫൺടച്ച് ഓ.എസ് 9 ആണ് ആൻഡ്രായിഡിനൊപ്പമുള്ളത്. കണക്ടീവിറ്റി സംവിധാനങ്ങളായ 4ജി എൽ.റ്റി.ഇ, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.,എസ്, എൻ.എഫ്.സി, യു.എസ്.ബി എന്നിവ ഫോണിലുണ്ട്.

 അധികം വൈകാതെ പ്രതീക്ഷിക്കാം.

അധികം വൈകാതെ പ്രതീക്ഷിക്കാം.

വിവോ എക്‌സ്27 മോഡലിന് 8ജി.ബി റാം 128 ജി.ബി ഇന്റേണൽ മെമ്മറി എന്നിവയാണുള്ളത്. 16 മെഗാപിക്‌സലിന്റെ പോപ് അപ്പ് സെൽഫി ക്യാമറ ഫോണിലുണ്ട്. 3,700 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. നിലവിൽ ചൈനീസ് വിപണിയിൽ മാത്രമാണ് ഈ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. മറ്റു വിപണികളിലേക്കും അധികം വൈകാതെ പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Vivo X27 Pro With 48-Megapixel Camera, Snapdragon 710 SoC Announced

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X