6.31ഇഞ്ച് ഡിസ്പ്ലേ, 6040mAh ബാറ്ററി, 200MP ക്യാമറ, ഡൈമെൻസിറ്റി 9500 പ്രോസസർ; വിവോ X300 ഇന്ത്യയിലെത്തി
സ്മാർട്ട്ഫോൺ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ സീരീസ് കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. വിവോ X200 സീരീസിന്റെ പിൻഗാമിയായി പുതിയ വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നിങ്ങനെ രണ്ട് പ്രീമിയം മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന X300 മോഡലിന്റെ വില ആരംഭിക്കുന്നത് 75999 രൂപ വിലയിലാണ്. എല്ലാ വശങ്ങളിലും 1.05mm അൾട്രാ-നാരോ ബെസലുകളുള്ള 6.31 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ സഹിതമാണ് X300 എത്തിയിരിക്കുന്നത്.
വിവോ X300, X300 പ്രോ എന്നിവ പ്രധാനമായും ഡിസ്പ്ലേ, ബാറ്ററി ശേഷി, ക്യാമറ എന്നീ ഫീച്ചറുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം ഇരുമോഡലുകളും AnTuTu 11-ൽ 4 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയ ഏറ്റവും പുതിയ ഡൈമെൻസിറ്റി 9500 SoC കരുത്തിലാണ് എത്തിയിരിക്കുന്നത്. ഇതിൽ X300 മോഡലിനെക്കുറിച്ച് വിശദമായി പരിചയപ്പെടാം.

വിവോ X300 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്‌ക്രീൻ ആണ് ഈ സ്റ്റാന്റേർഡ് മോഡലിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, HDR10+, 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz PWM ഡിമ്മിംഗ്, DC-പോലുള്ള ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് ഈ മോഡലിന്റെ കരുത്ത്. ആം മാലി-ജി1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

വിവോ X300 5ജി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തിയിരിക്കുന്നത്. അതിൽ 1/4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS), 1/2.76″ സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ, OIS), 3x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ എന്നിവയുണ്ട്.
Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ് എന്നീ ഫീച്ചറുകളും വിവോ X300 5ജി ക്യാമറ സജ്ജീകരണത്തിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് ഈ പ്രീമിയം മോഡലിൽ നൽകിയിരിക്കുന്നത്. Zeiss 2.35x ടെലികൺവെർട്ടർ പിന്തുണയും ഈ മോഡലിനുണ്ട്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്.
IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC: L5, USB ടൈപ്പ്-C 3.2 Gen1, NFC എന്നിവയും ഇതിലുണ്ട്.

90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6040mAh ബാറ്ററിയാണ് X300 5ജിയിൽ നൽകിയിരിക്കുന്നത്. എലൈറ്റ് ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, സമ്മിറ്റ് റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാം. 150.57×71.92×7.95mm വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
വിലയും ലഭ്യതയും
വിവോ X300 5ജിയുടെ 12ജിബി + 256ജിബി മോഡലിന് 75,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 81,999 രൂപയും, 16ജിബി + 512ജിബി മോഡലിന് 85,999 രൂപയുമാണ് വില. ഇന്ന് മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് ഓർഡർ ചെയ്യാം. ഡിസംബർ 10 മുതൽ വിൽപ്പന ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഉൾപ്പെടെ ലഭ്യമാണ്.


Click it and Unblock the Notifications








