Home
Mobile

ക്യാമറകളെല്ലാം വേറെ ലെവൽ! 200MP ക്യാമറ സഹിതം വിവോ X300, X300 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തു

വിവോ തങ്ങളുടെ X സീരീസിലെ പുതിയ സ്മാർട്ട്ഫോണുകൾ ​ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നിങ്ങനെ രണ്ട് മോഡലുകൾ അ‌ടങ്ങുന്ന X300 സീരീസ് ആണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. AnTuTu 11-ൽ 4 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയ ഏറ്റവും പുതിയ Dimensity 9500 SoC ആണ് ഈ ഫോണുകൾക്ക് കരുത്ത് പകരുന്നത്. 200MP ഉൾപ്പെടെ കരുത്തൻ ക്യാമറ സജ്ജീകരണമാണ് ഇരുഫോണുകളിലും ഒരുക്കിയിരിക്കുന്നത്. 50MP 1/1.28″ LYT828 മെയിൻ ക്യാമറ ഉപയോഗിക്കുന്ന ആദ്യത്തെ ഫോണാണ് X300 പ്രോ എന്ന പ്രത്യേകതയുമുണ്ട്.

വിവോ X300 -ന്റെ ഫീച്ചറുകൾ

6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 20:9 ആസ്പെക്ട് റേഷ്യോ, HDR10+, 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, DC-പോലുള്ള ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

200MP ക്യാമറ സഹിതം വിവോ X300, X300 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തു

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6ൽ ആണ് ഫോണിന്റെ പ്രവർത്തനം.

200MP 1/4″ സാംസങ് HPB സെൻസർ (f/1.68 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (1/2.76″ സാംസങ് JN1 സെൻസർ, f/2.0 അപ്പേർച്ചർ), 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ, OIS, 3x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ), Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

f/2.0 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും X300ൽ നൽകിയിരിക്കുന്നു. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6040mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

വിവോ X300 പ്രോയിലെ ഫീച്ചറുകൾ

6.78" (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 1-120Hzറിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz PWM ഡിമ്മിംഗ്, DC-ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഇതിലെ പ്ര​ധാന ഫീച്ചറുകൾ.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് ഈ പ്രോ മോഡലിന്റെയും കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് വേരിയന്റിൽ LPDDR5X അൾട്രാ പ്രോ ക്വാഡ്-ചാനൽ), 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കി ഒറിജിൻ OS 6ൽ ആണ് ഈ ഫോൺ എത്തുന്നത്.

200MP ക്യാമറ സഹിതം വിവോ X300, X300 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തു

1/1.28" സോണി LYT828 സെൻസറുള്ള 50MP ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.67 അപ്പേർച്ചർ, OIS, 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ), Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ ഇമേജിംഗ് ചിപ്പുകൾ എന്നിവ അ‌ടങ്ങുന്നതാണിതിലെ റിയർ ക്യാമറ സജ്ജീകരണം.

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) X300 പ്രോ മോഡലിലുണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC: L5, USB ടൈപ്പ്-C 3.2 Gen1, NFC, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

200MP ക്യാമറ സഹിതം വിവോ X300, X300 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തു

വില

വിവോ X300 5ജിയുടെ 12GB + 256GB വേരിയന്റിന് 4,399 യുവാൻ (ഏകദേശം 54,800 രൂപ), 16GB + 256GBവേരിയന്റിന് 4,699 യുവാൻ (ഏകദേശം 58,540 രൂപ), 12GB + 512GB വേരിയന്റിന് 4,999 യുവാൻ (ഏകദേശം 62,280 രൂപ), 16GB + 512GB വേരിയന്റിന് 5,299 യുവാൻ (ഏകദേശം 66,015 രൂപ), 16GB + 1TB വേരിയന്റിന് 5,799 യുവാൻ (ഏകദേശം 72,240 രൂപ).

വിവോ X300 പ്രോയുടെ 12GB +256GB വേരിയന്റിന് 5,299 യുവാൻ (ഏകദേശം 66,015 രൂപ), 16GB + 512GB വേരിയന്റിന് 5,999 യുവാൻ (ഏകദേശം 74,750 രൂപ), 16GB + 1TB വേരിയന്റിന് 6,699 യുവാൻ (ഏകദേശം 83,475 രൂപ), 16GB + 1TB സാറ്റലൈറ്റ് എഡിഷൻ + ഫോട്ടോഗ്രാഫി കിറ്റ് വേരിയന്റിന് 8,299 യുവാൻ (ഏകദേശം 1,03,420 രൂപ.) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
Vivo X300 and X300 Pro launched with 200MP camera. These phones are powered by octa-core Dimensity 9500 3nm processor. The base variant of Vivo X300 5G with 12GB + 256GB is priced at 4,399 yuan (approximately Rs. 54,800). The 12GB + 256GB variant of Vivo X300 Pro is priced at 5,299 yuan (approximately Rs. 66,015).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X