Home
Mobile

ട്രെൻഡ് വിടല്ലേ! വിവോ X300 സീരീസ് മോഡലുകൾക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്

അ‌ടുത്തകാലത്ത് നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. അ‌തിൽ സ്മാർട്ട്ഫോൺ ആരാധകർ ഏറെ ആഘോഷിച്ച ഒരു ലോഞ്ച് ആയിരുന്നു വിവോ X300 സീരീസിന്റേത്. വിവോ X300, വിവോ X300 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. ഇവയ്ക്ക് രണ്ടിനും ഏറെ സ്വീകാര്യത ഉപയോക്താക്കൾക്കിടയിൽ ലഭിച്ചു എന്നാണ് ലോഞ്ചിന് ശേഷമുള്ള ആളുകളുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാനായത്. ഇതിൽ X300 പ്രോ മോഡലിനാണ് ആരാധകർ കൂടുതലുള്ളത്. ഐഫോൺ വാങ്ങുന്ന പോലെയൊക്കെ വിവോ X300 പ്രോ സ്വന്തമാക്കുന്നത് പുതിയയൊരു ട്രെൻഡ് തന്നെയായി മാറി. മികച്ച ഡിസ്കൗണ്ട് ലഭ്യമായത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

വിവോ X300 സീരീസ് വിൽപ്പനയ്ക്ക് എത്തിയപ്പോൾ ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നു. ഇപ്പോൾ ഇവ വിൽപ്പനയ്ക്ക് എത്തി ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിൽ പ്രമാണിച്ച് ആമസോണിലും വി​വോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ രണ്ട് ഫോണുകൾക്കും ലോഞ്ച് ഓഫറുകളുടേതിന് സമാനമായ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഇവ ഇതുവരെ വാങ്ങാൻ കഴിയാത്തവർക്ക് ഈ റിപ്പബ്ലിക് ഡീൽ പരിഗണിക്കാവുന്നതാണ്.

ട്രെൻഡ് വിടല്ലേ! വിവോ X300 സീരീസ് മോഡലുകൾക്ക് റിപ്പബ്ലിക് ഡേ ഓഫർ

വിവോ X300 പ്രോ ഡിസ്കൗണ്ട്

വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. ഇപ്പോൾ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. അ‌തിനാൽ ഒരുലക്ഷത്തിൽ താഴെ (99,999 രൂപ) വിലയിൽ ഈ പ്രോ മോഡൽ ഇപ്പോൾ സ്വന്തമാക്കാനാകും. ശക്തൻ പ്രോസസർ നൽകുന്ന മികച്ച പെർഫോമൻസിനെക്കാൾ ഉപരി, ശക്തമായ ക്യാമറ സജ്ജീകരണം സഹിതം എത്തുന്നു എന്നതാണ് ഈ പ്രോ മോഡലിനെ ശ്രദ്ധേയമാക്കുന്നത്.

1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ, 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ എന്നിവ വിവോ x300 പ്രോയുടെ ക്യാമറ സജ്ജീകരണത്തിലുണ്ട്.

ട്രെൻഡ് വിടല്ലേ! വിവോ X300 സീരീസ് മോഡലുകൾക്ക് റിപ്പബ്ലിക് ഡേ ഓഫർ

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ, 6.78" (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്ക്രീൻ, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

വിവോ X300 ഡിസ്കൗണ്ട്

വിവോ X300 സീരീസിൽ കൂടുതൽ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന ഓപ്ഷൻ X300 ആണ്. ഇതിന്റെ 12ജിബി + 256ജിബി മോഡലിന് 75,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 81,999 രൂപയും, 16ജിബി + 512ജിബി മോഡലിന് 85,999 രൂപയുമാണ് വില. ഇപ്പോൾ റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് ലഭ്യമായതിനാൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് വാങ്ങാനാകും.

വിവോ X300 5ജിക്ക് 7500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. ഇത് പ്രയോജ​നപ്പെടുത്തിയാൽ ഈ ഫോൺ 68,499 രൂപ വിലയിൽ വാങ്ങാനാകും. മറ്റ് വേരിയന്റുകൾക്കും ഡിസ്കൗണ്ട് ഉണ്ട്. എലൈറ്റ് ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, സമ്മിറ്റ് റെഡ് എന്നീ കളർ ഓപ്ഷനുകളിൽ വിവോ X300 5ജി വാങ്ങാനാകും.

ട്രെൻഡ് വിടല്ലേ! വിവോ X300 സീരീസ് മോഡലുകൾക്ക് റിപ്പബ്ലിക് ഡേ ഓഫർ

1/4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ, 1/2.76″ സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ്, 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, Zeiss 2.35x ടെലികൺവെർട്ടർ പിന്തുണ എന്നിവ X300 ന്റെ ക്യാമറ സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നു.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ, 6.31-ഇഞ്ച് (2640 x 1216 പിക്സൽസ്) 1.5K LTPO AMOLED സ്‌ക്രീൻ, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്, 6040mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഒറിജിൻഒഎസ്6-ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Vivo X300 and X300 Pro can now be purchased at a discount during the Republic Day discount. The X300 Pro model will get a discount of Rs 10,000 and the X300 model will get a discount of Rs 7,500. The original price of the Vivo X300 Pro 16GB + 512GB model is Rs 1,09,999. The Vivo X300's 12GB + 256GB model is priced at Rs 75,999, the 12GB + 512GB model is priced at Rs 81,999, and the 16GB + 512GB model is priced at Rs 85,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X