Home
Mobile

ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്! വിവോ x300 FE 5ജിയിൽ ഡൈമെൻസിറ്റി 9400+ അ‌ല്ല, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്?

വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വിവോ x300, വിവോ x300 പ്രോ മോഡലുകൾ ആഗോള തലത്തിൽ അ‌വതരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിൽ കഴിഞ്ഞ ദിവസം ഇവ ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഈ x300 സീരീസ് ഫോണുകൾ ഡിസംബറിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അ‌തേസമയം ഉയർന്ന വിലയുള്ള ഈ മോഡലുകൾ വാങ്ങാൻ സാധിക്കാത്ത ഉപയോക്താക്കൾക്കായി ഒരു ഫാൻ എഡിഷൻ (FE) മോഡലും വിവോ തയാറാക്കിക്കൊണ്ടിരിക്കുകയാണ് എന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നു. വിവോ x300 എഫ്ഇ (Vivo X300 FE) എന്ന പേരിലാകും ഇത് എത്തുക.

വിവോ x200 fe മോഡലിന്റെ പിൻഗാമിയായി വിവോ x300 fe മോഡൽ തയാറാകുന്നുണ്ട് എന്നത് വിവോ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ്. ​ചൈനയിൽ S50 പ്രോ മിനി എന്ന പേരിൽ അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ആഗോളതലത്തിൽ വിവോ x300 fe മോഡലായി എത്തുക എന്നാണ് റിപ്പോർട്ടുകൾ പ്രവചിക്കുന്നത്.

വിവോ x300 FE -ൽ ഡൈമെൻസിറ്റി 9400+ അ‌ല്ല, സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്?

വിവോ x300 fe ലോഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും, കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ട്രെൻഡ് ഈ മോഡലിലൂടെ വിവോ നിലനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വിവോയുടെ x300 സീരീസിലാണ് എത്തുന്നത് എങ്കിലും പ്രധാന മോഡലുകളുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഫീച്ചറുകളുമായിട്ടാകും ഫാൻ എഡിഷൻ മോഡൽ എത്തുക എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവോ എക്സ് 200 എഫ്ഇ മോഡൽ എത്തിയത് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റ് കരുത്തിൽ ആയിരുന്നു. എന്നാൽ പിൻഗാമിയായ x300 fe എത്തുക പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റിലല്ല എന്നും പുതിയ മാറ്റമായി സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് ആണ് x300 fe മോഡലിൽ ഉണ്ടാകുകയെന്നുമുള്ള വാർത്തകൾ ഇപ്പോൾ എത്തിയിരിക്കുന്നു.

ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പിന്റെ ടോൺ-ഡൗൺ പതിപ്പാണ് സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് എന്ന് പറയപ്പെടുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ക്വാൽകോം ഇതുവരെ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്. എങ്കിലും പുറത്തുവരുന്ന വാർത്തകൾ ശരിയെങ്കിൽ വിവോ x300 fe മോഡലിൽ ഈ ചിപ്സെറ്റ് കാണാം.

TSMC യുടെ 3nm (N3P) പ്രോസസ്സിൽ നിർമ്മിച്ച ഒരു ഓറിയോൺ സിപിയു സ്നാപ്ഡ്രാഗൺ 8 ജെൻ 5 -ൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, 3.8GHz-ൽ രണ്ട് പെർഫോമൻസ് കോറുകളും 3.32GHz-ൽ ആറ് എഫിഷ്യൻസി കോറുകളും ഉൾക്കൊള്ളുന്ന ഒക്ടാ-കോർ സജ്ജീകരണത്തോടെയാകും ഈ ചിപ്സെറ്റ് എത്തുകയെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു.

എലൈറ്റ് എഡിഷന്റെ അതേ ആർക്കിടെക്ചർ ഉപയോഗിക്കുന്നതും എന്നാൽ ചെലവ് കുറയ്ക്കുന്നതിന് കുറച്ച് കോറുകൾ ഉള്ളതുമായ ഒരു അഡ്രിനോ 840 GPU സ്നാപ്ഡ്രാഗൺ 8 ജെൻ 5ചിപ്പിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുണ്ട്. വിവോ x300 fe മോഡലിന്റെ വിവരങ്ങളിലേക്ക് വന്നാൽ, ഇതിൽ മുൻ മോഡലിന് സമാനമായ 6.31 ഇഞ്ച് 1.5 കെ ഫ്ലാറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.

എസ് 50 പ്രോ മിനി മോഡലിൽ ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ 6,040 എംഎഎച്ച് ബാറ്ററിയുള്ള എക്സ് 300 നേക്കാൾ വലിയ ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുകയെന്നാണ് സൂചന. ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവയല്ല, എങ്കിലും വിശ്വസനീയ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ ആയതിനാൽ ഇവ യഥാർഥ്യമാകാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Vivo X300 FE 5G may come with Snapdragon 8 Gen 5 chip instead of Dimensity. The Snapdragon 8 Gen 5 chipset is said to be a toned-down version of Qualcomm's flagship processor, the Snapdragon 8 Elite Gen 5 chip. Please note that this information is not officially confirmed, but was released by tipster Digital Chat Station.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X