Home
Mobile

ഒറ്റ​ക്കൈയ്യിൽ അ‌മ്മാനമാടാം! കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പായി വി​വോ X300 FE; ഫുൾ ഫീച്ചറുകൾ പുറത്ത്

വിവോ ഇന്ത്യയിൽ അ‌ടുത്തതായി അ‌വതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന മോഡലാണ് വിവോ x300 FE (Vivo X300 FE). അ‌ടുത്തിടെ x സീരീസിൽ ചില സ്മാർട്ട്ഫോണുകൾ വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉടൻ തന്നെ x300 FE എന്ന പുതിയൊരു മോഡൽ കൂടി എത്തുന്നത്. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ S50 പ്രോ മിനിയുടെ റീബ്രാൻഡഡ് പതിപ്പാണ് വിവോ x300 FE എന്നാണ് റിപ്പോർട്ട്. ഇപ്പോൾ ​ഇന്ത്യൻ ലോഞ്ചിന് മുമ്പായി തന്നെ ഇത് ആഗോള തലത്തിൽ നിശബ്ദമായി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവോയുടെ റഷ്യ വെബ്‌സൈറ്റിൽ വിവോ X300 FE പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത് റഷ്യയിൽ ലോഞ്ച് ചെയ്തതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്തായാലും വിവോ S50 പ്രോ മിനിയുടെ ആഗോള വേരിയന്റാണ് വിവോ x300 FE എന്ന ലീക്ക് റിപ്പോർട്ടുകൾ ശരിവയ്ക്കും വിധത്തിലാണ് റഷ്യയിലെ വി​വോ X300 FE 5ജിയുടെ ഫീച്ചറുകൾ കാണപ്പെടുന്നത്.

കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പായി വി​വോ X300 FE; ഫുൾ ഫീച്ചറുകൾ പുറത്ത്

​ചൈനീസ് മോഡലിൽ നിന്ന് ചെറിയ ചില മാറ്റങ്ങൾ മാത്രമാണ് റഷ്യയിലെ x300 FE മോഡലിനുള്ളത്. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലും അ‌ധികം ​വൈകാതെ വിവോ X300 FE എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ കമ്പനി ഇതേപ്പറ്റി ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല. ഒറ്റ​ക്കൈകൊണ്ട് ഈസിയായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനായിരിക്കും x300 FE എന്ന് വിലയിരുത്തപ്പെടുന്നു.

കാരണം ഒരു കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായാണ് വിവോ x300 FE എത്തുന്നത്. 120Hz 6.31 ഇഞ്ച് (2640x1216 പിക്‌സൽ റെസല്യൂഷൻ) ഫ്ലാറ്റ് LTPO AMOLED ഡിസ്‌പ്ലേയാണ് x300 FE 5ജിയിലുള്ളത്. ആന്റി-ഗ്ലെയർ കോട്ടിംഗ്, 5,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഇതിലുണ്ട്.

കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പായി വി​വോ X300 FE; ഫുൾ ഫീച്ചറുകൾ പുറത്ത്

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. ഇന്ത്യയിൽ ഇതിനകം ഇറങ്ങിയ ചില സ്മാർട്ട്ഫോണുകളിൽ ഉള്ള സബ്-ഫ്ലാഗ്ഷിപ്പ് ടയർ പ്രോസസറാണിത്. 12GB LPDDR5X അൾട്രാ റാം, 256GB, 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിനസ് 6 -ൽ ആണ് വിവോ X300 FE പ്രവർത്തിക്കുന്നത്. ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും അഞ്ച് പ്രധാന ഒഎസ് അ‌പ്ഗ്രേഡുകളും ഈ ഫോണിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. 50MP സോണി IMX921 സെൻസറുള്ള മെയിൻ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള സോണി IMX882 സെൻസറിനെ അടിസ്ഥാനമാക്കിയുള്ള 8MP അൾട്രാവൈഡ് ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും വിവോ X300 FE 5ജിയിലുണ്ട്. 90W ഫ്ലാഷ്ചാർജിങ് പിന്തുണയോടെ 6,500mAh ബാറ്ററിയാണ് ഈ കോംപാക്ട് ഫോണിലുണ്ടാകുക. IP68, IP69 റേറ്റിങ്, അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 5G ഉൾപ്പെടെയുള്ള ഫീച്ചറുകളും വിവോ x300 FE 5ജിയിലുണ്ട് എന്ന് റഷ്യയിലെ വിവോ വെബ്​സൈറ്റ് വെളിപ്പെടുത്തുന്നു. ഇതേ ഫീച്ചറുകൾ തന്നെയാകും ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെടുക.

കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പായി വി​വോ X300 FE; ഫുൾ ഫീച്ചറുകൾ പുറത്ത്

വിവോ X300 FEയുടെ റഷ്യയിലെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഓൺലൈൻ റീട്ടെയിലർമാർ ഇതിനകം തന്നെ ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവോ X300 FE 5ജിയുടെ 12GB+256GB വേരിയന്റ് RUB 60,124 (ഏകദേശം 71,000 രൂപ) വിലയിലും 512GB വേരിയന്റ് RUB 64,405 (ഏകദേശം 76,000 രൂപ) വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലിത് 60,000 രൂപ പ്രാരംഭ വിലയിലെത്തുമെന്ന് ടിപ്‌സ്റ്റർ അഭിഷേക് യാദവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

More from GizBot

Best Mobiles in India

English summary
The listing in Russia has revealed the full features of the Vivo X300 FE. This Vivo phone is expected to be launched in India soon. The Vivo X300 FE is reportedly a rebranded version of the Vivo S50 Pro Mini, which was already launched in China. The Vivo X300 FE is a compact flagship smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X