200MP ZEISS മെയിൻ ക്യാമറയുള്ള വിവോ X300 ഇന്ന് മുതൽ വാങ്ങാം കേട്ടോ; 7600 രൂപ ഡിസ്കൗണ്ട് കിട്ടും
വിവോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകളായ വിവോ X300, വിവോ X300 പ്രോ എന്നിവയുടെ വിൽപ്പന ഇന്നു മുതൽ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയിലും മികച്ച പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എത്തിയിരിക്കുന്ന ഈ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത് സ്വാഭാവികമായും സ്റ്റാന്റേർഡ് മോഡൽ തന്നെയാണ്. എന്നാൽ പ്രോ മോഡലിനെക്കാൾ വില കുറവാണ് എങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ വലിയ അന്തരം ഇരുമോഡലുകളും തമ്മിൽ ഇല്ല, എന്നാൽ അനിവാര്യമായ ചില വ്യത്യാസങ്ങൾ ഉണ്ട്താനും.
വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഇന്ന് മുതൽ വിവോ X300 വാങ്ങാൻ സാധിക്കും. ഇതിന്റെ 12ജിബി + 256ജിബി മോഡലിന് 75,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 81,999 രൂപയും, 16ജിബി + 512ജിബി മോഡലിന് 85,999 രൂപയുമാണ് വില.

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ബണ്ടിൽ ഡീലുകൾ എന്നിവയുൾപ്പെടെ വിവിധ പ്രൊമോഷണൽ ഓഫറുകൾ വിവോ X300 5ജിക്ക് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം ബാങ്ക് ഡിസ്കൗണ്ട് തന്നെയാണ്. SBI, HDFC, Kotak, IDFC ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്/ ഡിസ്കൗണ്ട് ലഭ്യമാണ്.
അതായത് ഏകശേം 7600 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വിവോ X300 5ജിക്ക് ഇപ്പോൾ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 68,399 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. 24 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ ഇപ്പോൾ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി ഒരു വർഷത്തെ എക്സ്റ്റന്റഡ് വാറന്റിയും ലഭ്യമാകും.

വ്യവസ്ഥകൾക്ക് വിധേയമായി 60% വരെ ബൈബാക്ക് മൂല്യം ലഭ്യമാണ്. 10% വരെ V-അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് ആണ് മറ്റൊരു ആനുകൂല്യം. ഇവ കൂടാതെ V-ഷീൽഡ് പ്രൊട്ടക്ഷൻ പ്ലാനിൽ 70% ഡിസ്കൗണ്ടും ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഫോണിനൊപ്പം വിവോ TWS 3e ഇയർബഡുകൾ വെറും 1,499 രൂപയ്ക്ക് വാങ്ങാം.
ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റിനൊപ്പം (18,999 രൂപ) X300 സീരീസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപ ബണ്ടിൽ ഡിസ്‌കൗണ്ടും 10% വരെ അധിക ഇൻസ്റ്റൻഡ് ക്യാഷ്ബാക്കും ലഭിക്കും. എലൈറ്റ് ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, സമ്മിറ്റ് റെഡ് എന്നീ കളർ ഓപ്ഷനുകളിൽ വിവോ X300 5ജി വാങ്ങാനാകും.
വിവോ X300 5ജി പ്രധാന ഫീച്ചറുകൾ
1/4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS), 1/2.76″ സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേർച്ചർ, OIS), 3x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ്.

f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, Zeiss 2.35x ടെലികൺവെർട്ടർ പിന്തുണ, ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm പ്രോസസർ, ആം മാലി-ജി1 അൾട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്, 6040mAh ബാറ്ററി.
6.31-ഇഞ്ച് (2640 x 1216 പിക്സൽസ്) 1.5K LTPO AMOLED സ്‌ക്രീൻ, HDR10+, 120Hz റിഫ്രഷ് റേറ്റ്, 4500nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz PWM ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ഒറിജിൻഒഎസ്6 (5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും) എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








