Home
Mobile

കണ്ട് കൊതിച്ചവർ കൂടെക്കൂട്ടി! 200MP ZEISS ക്യാമറയും 11000 രൂപ ഡിസ്കൗണ്ടും; പിന്നെങ്ങനെ വിട്ടുകളയും

നവംബർ- ഡിസംബർ എന്നീ രണ്ട് മാസങ്ങളിലായി നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. അ‌തിൽ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഈ വർഷത്തെ പ്രധാന പ്രീമിയം മോഡൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഏറ്റവും പുതിയ കരുത്തൻ ചിപ്സെറ്റുകൾ സഹിതമാണ് ഈ പ്രീമിയം മോഡലുകൾ എത്തിയത്. ചിപ്സെറ്റിൽ മാത്രമല്ല, ക്യാമറയുടെ കാര്യത്തിലും ഈ പ്രീമിയം മോഡലുകൾ പരസ്പരം മത്സരിച്ച് ഏറ്റവും മികച്ച സജ്ജീകരണങ്ങൾ തന്നെയാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വിവിധ കമ്പനികളുടെ പ്രീമിയം മോഡലുകൾ ഇറങ്ങിയെങ്കിലും അ‌തിൽ പ്രധാനമായും ജനശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് വിവോയുടെ X300 പ്രോ 5ജി.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ വിവോ X300 പ്രോയെക്കുറിച്ച് നിരവധി പേർക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകൾ ഈ വിവോ ഫോൺ തെറ്റിച്ചില്ല എന്നാണ് വിൽപ്പന ആരംഭിച്ച ശേഷമുള്ള ആരാധക പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഈ ക്രിസ്മസ് സീസണിൽ വില നോക്കാതെ ഒരു ഉഗ്രൻ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിച്ച പലരും എത്തിപ്പെട്ടത് വിവോ X300 പ്രോയിലേക്ക് ആയിരുന്നു.

200MP ZEISS ക്യാമറയും 11000 രൂപ ഡിസ്കൗണ്ടും; പിന്നെങ്ങനെ വിട്ടുകളയും

ഐഫോണുകളോട് പോലും മത്സരിക്കാൻ ശേഷിയുള്ള ലെവൽ ക്യാമറ സജ്ജീകരണങ്ങളുമായി ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വിലയിലാണ് വിവോ X300 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. വില അ‌ൽപ്പം ഉയർന്നത് ആണെങ്കിലും 200MP ZEISS ക്യാമറയും 11000 രൂപ ഡിസ്കൗണ്ടും ഉൾപ്പെടെയുള്ള വിവോ X300 പ്രോയുടെ പ്രലോഭനം ആരെയും വീഴ്ത്തുന്നതാണ്. ഒരു ശക്തൻ ക്യാമറ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോഴും ഡിസ്കൗണ്ട് സഹിതം ഈ ഫോൺ വാങ്ങാനാകും.

ഡിസംബർ 12 മുതലാണ് വി​വോ X300 പ്രോയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചത്. ഇതിന്റെ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 11000 രൂപ ഡിസ്കൗണ്ട് ലഭ്യമായിരുന്നു. സാധാരണയായി ലോഞ്ച് ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകാറുള്ളൂ. എന്നാൽ ക്രിസ്മസ് സീസൺ കൂടി കണക്കിലെടുത്താകാം, ഇപ്പോഴും 11000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ ​X300 പ്രോയ്ക്ക് ലഭ്യമാണ്.

200MP ZEISS ക്യാമറയും 11000 രൂപ ഡിസ്കൗണ്ടും; പിന്നെങ്ങനെ വിട്ടുകളയും

വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. 11000 രൂപ ഡിസ്കൗണ്ട് ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ ഒരുലക്ഷത്തിൽ താഴെ വിലയിൽ ഈ കിടിലൻ ഫോൺ സ്വന്തമാക്കാം. ഈ ഡിസ്കൗണ്ട് അ‌ധികകാലം ഉണ്ടാകില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

പ്രധാന ഫീച്ചറുകൾ

1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവ അ‌ടങ്ങുന്ന ശക്തമായ റിയർ ക്യാമറ സജ്ജീകരണം വിവോ x300 പ്രോയിൽ ഉണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആളുകളെ ഈ വിവോ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഈ ക്യാമറ സജ്ജീകരണങ്ങളാണ്. അ‌തുകഴിഞ്ഞാൽ ഉശിരൻ പെർഫോമൻസും. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് X300 പ്രോയുടെ കരുത്ത്. ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

200MP ZEISS ക്യാമറയും 11000 രൂപ ഡിസ്കൗണ്ടും; പിന്നെങ്ങനെ വിട്ടുകളയും

6.78" (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്ക്രീൻ , 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ഇതിന് ലഭിക്കും. 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററി, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
For those looking for a new smartphone this Christmas season, the Vivo X300 Pro is available for purchase with an instant bank discount of Rs 11,000. The Vivo X300 Pro went on sale in India on December 12. Its 16GB + 512GB model is priced at Rs 1,09,999. A discount of Rs 11,000 was available as part of the launch offer. Usually, launch offers are available only for a limited period. However, the bank discount of Rs 11,000 is still available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X