Home
Mobile

വലിയ ഡിസ്പ്ലേയും ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറ; ഇന്ത്യ കാത്തിരുന്ന വിവോ X300 പ്രോ എത്തി

അ‌ടുത്തിടെ നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി, എന്നാൽ അ‌വയെക്കാളൊക്കെ സ്മാർട്ട്ഫോൺ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത് വിവോയുടെ പുതിയ X സീരീസ് പ്രോ മോഡലിന്റെ ഇന്ത്യൻ ലോഞ്ചിന് വേണ്ടിയായിരുന്നു. എല്ലാ കാത്തിരുപ്പുകൾക്കും വിരാമമിട്ടുകൊണ്ട് വിവോ X300 മോഡലിനൊപ്പം വിവോ X300 പ്രോ (vivo X300 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്റ്റാന്റേർഡ് മോഡലിനെ അ‌പേക്ഷിച്ച് കുറച്ചുകൂടി വലിയ ഡിസ്പ്ലേയും ബാറ്ററിയും ഈ പ്രോ മോഡലിലുണ്ട്. കൂടാതെ ക്യാമറ സജ്ജീകരണവും സ്റ്റാന്റേർഡ് മോഡലിനെക്കാൾ വളരെ മികവുപുലർത്തുന്നു. അ‌തേസമയം ഇരുമോഡലുകളും ​​​ഡൈമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്തിൽ ആണ് പ്രവർത്തിക്കുന്നത്.

200MP 1/1.4″ സാംസങ് HPB സെൻസറുള്ള 85mm പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഈ പ്രോ മോഡലിലെ ക്യാമറ സജ്ജീകരണത്തിന്റെ മുഖ്യ ആകർഷണമെങ്കിലും മറ്റ് ക്യാമറകളും നിസാരക്കാരല്ല. 50MP 1/1.28″ LYT828 മെയിൻ ക്യാമറ ഉപയോഗിക്കുന്ന ആദ്യ ഫോണാണ് വിവോ X300 പ്രോ. ഇതോടൊപ്പം 50MP അൾട്രാ-വൈഡ് ക്യാമറയും എത്തുന്നു. Zeiss 2.35x ടെലികൺവെർട്ടർ പിന്തുണയും ഈ പ്രോ മോഡലിനുണ്ട്.

200MP ടെലിഫോട്ടോ ക്യാമറ; ഇന്ത്യ കാത്തിരുന്ന വിവോ X300 പ്രോ എത്തി

വിവോ X300 പ്രോ ഫീച്ചറുകൾ

6.78" (2800 x 1260 പിക്സലുകൾ) HDR10+ ഉള്ള 1.5K LTPO AMOLED സ്ക്രീൻ ആണ് ഈ പ്രോ മോഡലിലുള്ളത്. ഇത് 20:9 ആസ്പെക്ട് റേഷ്യോ, 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

ആം മാലി-G1 അൾട്രാ MC12 GPU ഉള്ള ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് X300 പ്രോയുടെ കരുത്ത്. 16GB LPDDR5X റാം, 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

200MP ടെലിഫോട്ടോ ക്യാമറ; ഇന്ത്യ കാത്തിരുന്ന വിവോ X300 പ്രോ എത്തി

വിവോ x300 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.67 അപ്പേർച്ചർ, OIS), 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവ അ‌ണിനിരക്കുന്നു.

സ്റ്റാന്റേർഡ് മോഡലിലേത് പോലെ പ്രോ മോഡലിലും f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 6.0, GPS: L1+L5, Beidou: B1C+B1I+B2a+B2b, GLONASS: G1, ഗലീലിയോ: E1+E5a+E5b, QZSS: L1+L5, NavIC: L5, USB Type-C 3.2 Gen1, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

200MP ടെലിഫോട്ടോ ക്യാമറ; ഇന്ത്യ കാത്തിരുന്ന വിവോ X300 പ്രോ എത്തി

90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററിയാണ് ഈ x300 പ്രോ മോഡലിൽ വിവോ നൽകിയിരിക്കുന്നത്. 161.98×75.48×7.99mm ആണ് ഇതിന്റെ വലിപ്പം, ഭാരം 226 ഗ്രാം ഉണ്ട്. എലൈറ്റ് ബ്ലാക്ക്, ഡ്യൂൺ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

വിലയും ലഭ്യതയും

വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില. ഈ സീരീസിനൊപ്പം എത്തിയിരിക്കുന്ന വിവോ ZEISS 2.35x ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റിന്റെ വില 18,999 രൂപയാണ്. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ ഫോൺ ഓർഡർ ചെയ്യാം. ഡിസംബർ 10 മുതൽ ആണ് വിൽപ്പന തുടങ്ങുക. തുടക്കത്തിൽ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അ‌ടക്കമുള്ള ലോഞ്ച് ഓഫറുകൾ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Vivo X300 Pro with big display, battery and 200MP telephoto camera launched in India. Its 16GB + 512GB model is priced at Rs 1,09,999. The phone can be ordered from today via Vivo India e-store, Amazon, Flipkart and offline stores. The sale will start from December 10. Launch offers including 10% instant discount will be available initially.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X