വിവോ X300 പ്രോ: റെഡി ഡിസ്കൗണ്ട് 11000 രൂപ! ടെലിഫോട്ടോ എക്സ്റ്റൻഡർ ഫിറ്റ് ചെയ്താൽ ക്യാമറ വേറെ ലെവൽ
വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത തങ്ങളുടെ പ്രീമിയം X300 സീരീസിൽ ഉൾപ്പെടുന്ന വിവോ X300 പ്രോയുടെ വിൽപ്പന ഇന്നലെ (ഡിസംബർ 10) മുതൽ ഇന്ത്യയിൽ ആരംഭിച്ചു. ഇപ്പോൾ വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ വമ്പൻ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. ശക്തൻ പ്രോസസർ നൽകുന്ന മികച്ച പെർഫോമൻസിനെക്കാൾ ഉപരി, ശക്തമായ ക്യാമറ സജ്ജീകരണം സഹിതം എത്തുന്നു എന്നതാണ് ഈ പ്രോ മോഡലിനെ ശ്രദ്ധേയമാക്കുന്നത്. വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,09,999 രൂപയാണ് വില.
ഇഷ്ടപ്പെട്ടവർ ഇപ്പോൾത്തന്നെ ഈ ഫോൺ വാങ്ങാൻ ശ്രമിക്കുന്നത് നന്നായിരിക്കും. കാരണം ലോഞ്ച് ഓഫറിന്റെ ഭാഗമായി 11000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് X300 പ്രോയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഒരാഴ്ചത്തേക്ക് മാത്രമേ ഈ ലോഞ്ച് ഓഫർ ലഭ്യമാകാൻ സാധ്യതയുള്ളൂ. അതിനാൽ ഈ ഡീൽ നഷ്ടപ്പെടുത്താതിരിക്കാൻ കഴിവതും വേഗം വാങ്ങാൻ ശ്രദ്ധിക്കുക.

ഈ സീരീസിനൊപ്പം വിവോ ZEISS 2.35x ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റും വിവോ അവതരിപ്പിച്ചിട്ടുണ്ട്, ഇതിന്റെ വില 18,999 രൂപയാണ്. ഫോണിനൊപ്പം കിറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 4,000 രൂപ ബണ്ടിൽ ഡിസ്‌കൗണ്ട് ലഭ്യമാണ്. വിവോ X300 പ്രോയുടെ ക്യാമറ സജ്ജീകരണം സാധാരണഗതിയിൽ തന്നെ മികച്ചതാണ്, എന്നാൽ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റും കൂടി ജോഡിയാക്കിയാൽ ഇത് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ലെവൽ സംതൃപ്തിയുള്ള ക്യാമറ സജ്ജീകരമായി മാറുന്നു.
വിവോ X300 പ്രോ മോഡലിന് 24 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ഇപ്പോൾ വാങ്ങുന്നവർക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി ഒരു വർഷത്തെ എക്സ്റ്റന്റഡ് വാറന്റിയും ലഭ്യമാകും. വ്യവസ്ഥകൾക്ക് വിധേയമായി 60% വരെ ബൈബാക്ക് മൂല്യം ലഭ്യമാണ്. 10% വരെ V-അപ്‌ഗ്രേഡ് എക്‌സ്‌ചേഞ്ച് ബോണസ് ആണ് മറ്റൊരു ആനുകൂല്യം. ഇവ കൂടാതെ V-ഷീൽഡ് പ്രൊട്ടക്ഷൻ പ്ലാനിൽ 70% ഡിസ്കൗണ്ടും ലഭ്യമാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഫോണിനൊപ്പം വിവോ TWS 3e ഇയർബഡുകൾ വെറും 1,499 രൂപയ്ക്ക് വാങ്ങാം. 161.98×75.48×7.99mm ആണ് വിവോ X300 പ്രോ മോഡലിന്റെ വലിപ്പം, ഭാരം 226 ഗ്രാം ഉണ്ട്. എലൈറ്റ് ബ്ലാക്ക്, ഡ്യൂൺ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.
പ്രധാന ഫീച്ചറുകൾ
ഇതിൽ ഏറ്റവും ശ്രദ്ധേയം ക്യാമറ ഫീച്ചറുകൾ ആണ്. 1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവ വിവോ x300 പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്.
50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും വിവോ X300 പ്രോ വാഗ്ദാനം ചെയ്യുന്നു. ഒക്ട-കോർ ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് X300 പ്രോയുടെ കരുത്ത്. 6.78" (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്ക്രീൻ , 1-120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്6ൽ ആണ് പ്രവർത്തനം. 5 OS അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








