Home
Mobile

നല്ല ക്യാമറയുള്ള ഫോൺ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ! 200MP ക്യാമറകളുമായി കൊതിപ്പിച്ച് വിവോ X300 സീരീസ്

വിവോ ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകരിൽ സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി പ്രേമത്തിന്റെ പുത്തൻ തരംഗം സൃഷ്ടിക്കാൻ പോകുന്നു, എങ്ങനെയെന്നല്ലേ, കിടിലൻ ക്യാമറകളുള്ള രണ്ട് പുത്തൻ സ്മാർട്ട്ഫോണുകൾ ഇറക്കിക്കൊണ്ട്, അ‌തെ വിവോ X300 സീരീസ് (vivo X300 series ) മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വിവോ X300 സീരീസിന്റെ ടീസർ ഇന്ത്യയിൽ പുറത്തിറക്കി തുടങ്ങി. കൂടാതെ വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ X300 സീരീസിനായി പ്രത്യേക പേജും ആരംഭിച്ചിട്ടുണ്ട്. വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഇന്ത്യയിലേക്ക് എത്തുന്നത്.

വിവോ X300 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ലോഞ്ച് ഉടൻ തന്നെ പ്രതീക്ഷിക്കാം. ഇതിനോടകം ​ചൈനയിലും ആഗോള തലത്തിലും വിവോ x300 സീരീസ് ലോഞ്ച് ചെയ്തുകഴിഞ്ഞു. ശക്തനായ പ്രോസസർ കരുത്തിൽ എത്തുന്ന ഈ പ്രീമിയം മോഡലുകളുടെ മുഖ്യ ആകർഷണം അ‌തിശക്തമായ ക്യാമറ മികവുകളാണ് എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

200MP ക്യാമറകളുമായി കൊതിപ്പിച്ച് വിവോ X300 സീരീസ്

ഇപ്പോൾ വിവോ പുറത്തുവിട്ടിരിക്കുന്ന ടീസറും ഈ സീരീസിലെ ക്യാമറ ഫീച്ചറുകൾ എടുത്തുകാണിക്കുന്ന വിധത്തിലുള്ളതാണ്. x300 സീരീസിലെ രണ്ട് വിവോ ഫോണുകളും 200MP ക്യാമറ സഹിതമാണ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. X300 മോഡലിന് 1/1.4″ സാംസങ് എച്ച്പിബി സെൻസറുള്ള 200MP മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ടെലിമാക്രോയുള്ള 50MP 1/1.95″ എൽവൈടി 602 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്.

x300 സീരീസിലെ ഏറ്റവും ശക്തമായ ക്യാമറ സജ്ജീകരണം പ്രോ മോഡലിന് സ്വന്തമാണ്. x300 പ്രോയിൽ 50MP 1/1.28″ LYT828 മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ടെലിമാക്രോയുള്ള 85mm പെരിസ്‌കോപ്പ്, 1/1.4″ സാംസങ് HPB സെൻസർ സഹിതം 200MP ടെലിഫോട്ടോ ക്യാമറയുമുണ്ട്.

200MP ക്യാമറകളുമായി കൊതിപ്പിച്ച് വിവോ X300 സീരീസ്

ഈ രണ്ട് x300 സീരീസ് മോഡലുകളും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഒരേ 50MP ഫ്രണ്ട് ക്യാമറയുമായി എത്തുന്നു. ഫോണിലുള്ള ക്യാമറ സജ്ജീകരണത്തിന് പുറമേ, കേസ്, e vivo ZEISS 2.35x ടെലിഫോട്ടോ എക്സ്റ്റെൻഡർ എന്നിവ ഉൾപ്പെടുന്ന X300 പ്രോ ഫോട്ടോഗ്രാഫർ കിറ്റും ഈ സീരീസിനൊപ്പം വിവോ അ‌വതരിപ്പിക്കുന്നുണ്ട്. ഇത് ഫോട്ടോഗ്രഫി പ്രേമികളെ കൂടുതൽ സന്തോഷിപ്പിക്കും.

V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ പ്രോ മോഡലിന് കരുത്ത് വർധിപ്പിക്കും. ആഗോളതലത്തിലും ​ചൈനയിലും ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രൊസസർ കരുത്തിലാണ് ഈ ഫോണുകൾ എത്തിയിട്ടുള്ളത്. ഇന്ത്യയിലും ഇതേ പ്രോസസർ തന്നെയാകും ഉണ്ടാകുക. ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഇന്ത്യൻ മോഡലുകൾക്ക് ചിലപ്പോൾ ​ചൈനീസ് വേരിയന്റിൽ നിന്ന് വ്യത്യാസം ഉണ്ടായേക്കാം.

ആഗോളതലത്തിൽ ലോഞ്ച് ചെയ്തപ്പോൾ സ്റ്റാന്റേർഡ് മോഡലിൽ 5360mAh ബാറ്ററിയും പ്രോ മോഡലിൽ 5440mAh ബാറ്ററിയുമാണ് ഉണ്ടായിരുന്നത്. ​ചൈനീസ് വേരിയന്റിൽ ഇത് യഥാക്രമം 6040mAh, 6510mAh എന്നിങ്ങനെയായിരുന്നു. മറ്റൊരു കാര്യം, ഒറിജിൻ OS 6 അ‌ടിസ്ഥാനമാക്കിയാണ് ഈ വിവോ x300 സീരീസ് എത്തുക.

200MP ക്യാമറകളുമായി കൊതിപ്പിച്ച് വിവോ X300 സീരീസ്

​ചൈനീസ്/ ആഗോള വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന വിവോ x300 സീരീസിന് ഉണ്ടാകുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. ഇതിന്റെ ഇന്ത്യൻ ലോഞ്ച് ഡിസംബറിൽ ഉണ്ടാകാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ലോഞ്ചിന് ശേഷം വിവോ ഇന്ത്യ ഇസ്റ്റോർ, ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും എന്ന കാര്യം ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Ahead of its India launch, vivo has released a teaser highlighting the camera features of the vivo X300 series. The series will come in two models, the X300 and the X300 Pro. Both of them have a 200MP camera. Vivo also highlights the X300 Pro photographer kit in the teaser, which includes a case and a vivo ZEISS 2.35x telephoto extender.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X