Home
Mobile

200MP ക്യാമറയൊക്കെ ഉണ്ട്! ഏറ്റവുമധികം ഇന്ത്യക്കാർ വാങ്ങാൻ കാത്തിരിക്കുന്ന ഫോൺ വിവോ X300 പ്രോയോ?

വിവോ അ‌ടുത്തിടെ തങ്ങളുടെ X സീരീസിലേക്ക് വിവോ X300 സീരീസ് അ‌വതരിപ്പിച്ചിരുന്നു. ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട X300 സീരീസിൽ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്. വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നിവയായിരുന്നു അ‌വ. അ‌ധികം ​വൈകാതെ തന്നെ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന സൂചനകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അ‌തായത്, ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ഡാറ്റാബേസിൽ ഈ മോഡലുകൾ കണ്ടെത്തി എന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഈ ഫോണുകൾ ലോഞ്ചിന് തയാറെടുക്കുന്നു എന്നാണ് സൂചന.

ബിഐഎസ് സ്പോട്ടിംഗിനൊപ്പം, യുഎഇയുടെ ടിഡിആർഎ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും ഈ ഡി​വൈസുകൾ കണ്ടെത്തി. അ‌തിനാൽത്തന്നെ വിവോ X300 സീരീസിന്റെ ആഗോള ലോഞ്ച് വളരെ അടുത്തിരിക്കുന്നു എന്ന് കരുതപ്പെടുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളിൽ ഇന്ത്യക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എക്സ്300 പ്രോ മോഡലിനായാണ് എന്നാണ് ഞങ്ങളുടെ ഒരു വോട്ടിങ്ങിൽ നിന്ന് മനസിലാക്കാനായിരിക്കുന്നത്.

ഏറ്റവുമധികം ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോൺ വിവോ X300 പ്രോയോ?

2026ൽ പുറത്തിറങ്ങുന്നതിൽ നിങ്ങൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫോൺ ഏത് എന്ന ചോദ്യവും വി​വോ X300 പ്രോ, ഷവോമി 17 പ്രോ മാക്സ്, വൺപ്ലസ് 15 എന്നീ ഓപ്ഷനുകളുമാണ് ഞങ്ങളുടെ വോട്ടിങ്ങിൽ ഉണ്ടായിരുന്നത്. അ‌തിൽ ഏറ്റവുമധികം ആളുകൾ വോട്ട് ചെയ്തിരിക്കുന്നത് വിവോ X300 പ്രോ മോഡലിനാണ് എന്ന വിവരവും ഇതോടൊപ്പം ഞങ്ങൾ വെളിപ്പെടുത്തുന്നു.

നിരവധി ഇന്ത്യക്കാർ കാത്തിരിക്കുന്ന ഒരു മോഡലാണ് വി​വോ X300 പ്രോ എന്നത് ഈ വോട്ടിങ്ങിൽ നിന്ന് മനസിലാക്കാനാകുന്നു. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത X300 മോഡലിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന X300 പ്രോ, സ്റ്റാന്റേർഡ് മോഡലുകളിൽ ഉണ്ടാകാൻ സാധ്യതയില്ല.

ഏറ്റവുമധികം ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോൺ വിവോ X300 പ്രോയോ?

ഡിമെൻസിറ്റി 9500 ചിപ്സെറ്റ് കരുത്തിലാണ് വിവോ X300 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ ആണ് സ്​റ്റാന്റേർഡ് മോഡലിൽ ഉള്ളത്. അ‌തേസമയം പ്രോ മോഡൽ 6.78" (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്‌ക്രീൻ സഹിതമാണ് അ‌വതരിപ്പിക്കപ്പെട്ടത്.

വിവോ X300 ന്റെ ക്യാമറ സജ്ജീകരണത്തിൽ 200MP 1/4″ സാംസങ് HPB സെൻസർ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+ ഇമേജിംഗ് ചിപ്പ് എന്നിവ അ‌ടങ്ങുന്നു. 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

വിവോ X300 പ്രോയുടെ ക്യാമറ സജ്ജീകരണത്തിൽ 1/1.28" സോണി LYT828 സെൻസറുള്ള 50MP ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവ ഉൾപ്പെടുന്ന റിയർ ക്യാമറ യൂണിറ്റും 50MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നു.

ഏറ്റവുമധികം ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോൺ വിവോ X300 പ്രോയോ?

ബാറ്ററിയുടെ കാര്യത്തിലും ഇരുമോഡലുകളും തമ്മിൽ വ്യത്യാസമുണ്ട്. വിവോ X300 മോഡലിൽ 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6040mAh ബാറ്ററിയാണുള്ളത്. പ്രോ മോഡലിൽ 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുള്ള 6510mAh ബാറ്ററി നൽകിയിരിക്കുന്നു. ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന വിവോ X300 സീരീസിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
The Vivo X300 series may soon be launched in India. The Vivo X300 Pro, one of the most awaited flagship smartphones by Indians, is included in this series. These models have been found in the BIS (Bureau of Indian Standards) database. It is indicated that these phones are preparing for launch not only in India but also globally. These devices have also been found on the UAE's TDRA certification website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X