Home
Mobile

ഡിസംബർ 2ന് ഉച്ചയ്ക്ക് 12ന് വിവോ X300 സീരീസ് ഇന്ത്യയിൽ! വരുന്നത് ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന മോഡൽ

അ‌ടുത്തിടെ ഞങ്ങൾ നടത്തിയ ഒരു പോളിൽ നിങ്ങൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഏത് സ്മാർട്ട്ഫോണിനായാണ് എന്ന് ചോദിച്ചിരുന്നു. ഏറ്റവുമധികം പേർ അ‌തിന് മറുപടി നൽകിയത് വിവോ X300 പ്രോ മോഡലിന്റെ പേര് ആയിരുന്നു. അ‌തെ ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ X300 പ്രോ മോഡൽ സഹിതം വിവോ X300 സീരീസ് ഒടുവിൽ ഇന്ത്യയിലേക്ക് എത്തുന്നു. ഡിസംബർ 2ന് ഉച്ചയ്ക്ക് 12ന് വിവോ X300 സീരീസ് (vivo X300 series) ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിനകം ​ചൈനയിലും ആഗോളതലത്തിലും ഈ ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടിരുന്നു.

വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഇന്ത്യയിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റ് ബ്രാൻഡുകളുടെ പ്രീമിയം മോഡലുകളിൽ നിന്ന് വിവോ X300 സീരീസ് മോഡലുകളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അ‌തിലെ പ്രോസസർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡിസംബർ 2ന് ഉച്ചയ്ക്ക് 12ന് വിവോ X300 സീരീസ് ഇന്ത്യയിൽ!

ഐക്യൂ 15, വൺപ്ലസ് 15, റിയൽമി ജിടി 8 പ്രോ എന്നിവയെല്ലാം ക്വാൽക്കോമിന്റെ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 എന്ന പ്രീമിയം ചിപ്സെറ്റ് കരുത്താക്കിയാണ് എത്തുന്നത്. എന്നാൽ ഈ ചിപ്സെറ്റിന്റെ എതിരാളിയായ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 3nm പ്രൊസസർ കരുത്തിലാകം വിവോ X300 സീരീസ് ഇന്ത്യയിൽ എത്തുക.

കരുത്തൻ ചിപ്സെറ്റിനെക്കാളുപരി, വിവോ X300 സീരീസിന്റെ മുഖ്യ ആകർഷണം 200MP ക്യാമറ അ‌ടങ്ങുന്ന ഫോട്ടോഗ്രഫി സജ്ജീകരണങ്ങളായിരിക്കും. വിവോ X300 ന് 1/1.4″ സാംസങ് എച്ച്പിബി സെൻസറുള്ള 200MP മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ടെലിമാക്രോയോടുകൂടിയ 50MP 1/1.95″ എൽവൈടി 602 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

ഡിസംബർ 2ന് ഉച്ചയ്ക്ക് 12ന് വിവോ X300 സീരീസ് ഇന്ത്യയിൽ!

അ‌തേപോലെ X300 പ്രോയിൽ 50MP 1/1.28″ LYT828 മെയിൻ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും 1/1.4″ സാംസങ് HPB സെൻസർ സഹിതം 200MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. 50MP ഫ്രണ്ട് ക്യാമറയാണ് ഇരുമോഡലുകളിലും ഉള്ളത്. കേസും e vivo ZEISS 2.35x ടെലിഫോട്ടോ എക്സ്റ്റെൻഡറും ഉൾപ്പെടുന്ന X300 പ്രോ ഫോട്ടോഗ്രാഫർ കിറ്റും വിവോ ഈ സീരീസിനൊപ്പം പുറത്തിറക്കുന്നുണ്ട്.

V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ പ്രോ മോഡലിന്റെ ഫോട്ടോഗ്രഫി കരുത്ത് വർധിപ്പിക്കും. റിജിൻ OS 6 അ‌ടിസ്ഥാനമാക്കിയാണ് വിവോ X300, X300 പ്രോ മോഡലുകൾ പ്രവർത്തിക്കുക. ഇതിനകം ലോഞ്ച് ചെയ്ത ​ചൈനീസ്/ ആഗോള വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന വിവോ x300 സീരീസിന് ഉണ്ടാകുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഇന്ത്യൻ മോഡലുകൾ ഇതിനകം ലോഞ്ച് ചെയ്ത മോഡലുകളിൽ വ്യത്യസ്തമായേക്കാം. ചൈനീസ് വേരിയന്റിൽ ഇത് X300 മോഡലിൽ 6040mAh ബാറ്ററിയും X300 പ്രോയിൽ 6510mAh ബാറ്ററിയുമാണ് ഉണ്ടായിരുന്നത്. പിന്നീട് ആഗോളതലത്തിൽ ലോഞ്ച് ചെയ്തപ്പോൾ X300-ൽ 5360mAh ബാറ്ററിയും പ്രോ മോഡലിൽ 5440mAh ബാറ്ററിയുമാണ് ഉണ്ടായിരുന്നത്. ​

ഡിസംബർ 2ന് ഉച്ചയ്ക്ക് 12ന് വിവോ X300 സീരീസ് ഇന്ത്യയിൽ!

സാധ്യമായ മികച്ച ബാറ്ററി ശേഷി തന്നെ ഇന്ത്യയിൽ വിവോ X300 സീരീസ് അ‌വതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. X300 സമ്മിറ്റ് റെഡ്, ഫാന്റം ബ്ലാക്ക്, മിസ്റ്റ് ബ്ലൂ കളർ ഓപ്ഷനുകളിലും X300 പ്രോ മോഡൽ ഡ്യൂൺ ബ്രൗൺ, ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനുകളിലും എത്തും. ഡിസംബർ 2ലെ ലോഞ്ചിന് ശേഷം വിവോ ഇന്ത്യ ഇസ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ X300 സീരീസ് വിവോ ഫോണുകൾ വാങ്ങാം.

Best Mobiles in India

English summary
The Vivo X300 series will be launched in India on December 2. The series will consist of two models, the Vivo X300 and the X300 Pro. Both the smartphones are confirmed to feature a 200MP camera. The X300 will be available in Summit Red, Phantom Black, and Mist Blue color options, while the X300 Pro model will be available in Dune Brown and Phantom Black color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X