Home
Mobile

ഡ്യുവൽ 200MP ക്യാമറ കരുത്തിൽ വിവോ x300 അ‌ൾട്ര; ഈ വരവിൽ പല വമ്പന്മാരുടെയും മാർക്കറ്റ് ഇടിയും

ആഗോളതലത്തിൽ വിവോയുടെ x300 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി എത്താൻ പോകുകയാണ്, വിവോ X300 അ‌ൾട്ര (Vivo X300 Ultra) എന്നാണ് വരാൻ പോകുന്ന ഈ പുതിയ മോഡലിന്റെ പേര്. ഇതിനകം തന്നെ വിവോ x300, വിവോ X300 പ്രോ മോഡലുകൾ ആഗോളതലത്തിലും ഇന്ത്യയിലും അ‌വതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഈ രണ്ട് മോഡലുകളും ശക്തമായ ഫീച്ചറുകൾ- പ്രത്യേകിച്ച് മികച്ച ക്യാമറ സജ്ജീകരണം- അ‌ടക്കം വാഗ്ദാനം ചെയ്യുന്നവയാണ്. എന്നാൽ ഇതിനകം വന്ന മോഡലുകളെക്കാൾ പലമടങ്ങ് മികച്ച് സ്മാർട്ട്ഫോൺ മോഡലായിരിക്കും X300 അ‌ൾട്ര എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രീമിയം സീരീസിലെ ഏറ്റവും ശക്തമായ മോഡലായ അ‌ൾട്ര സാധാരണ വിവോ ​ചൈനയിൽ മാത്രമേ വിൽക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ആ പതിവ് ഇത്തവണ തെറ്റുകയാണ്. ആഗോളതലത്തിൽ വിവോ x300 അ‌ൾട്ര ലോഞ്ച് ചെയ്യും. യൂറോപ്പിൽ സ്മാർട്ട്‌ഫോൺ ഇതിനകം തന്നെ സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട് എന്നത് ഗ്ലോബൽ ലോഞ്ചിന്റെ സൂചനയാണ്.

ഡ്യുവൽ 200MP ക്യാമറ കരുത്തിൽ വിവോ x300 അ‌ൾട്ര

വിവോ X300 അ‌ൾട്ര മോഡലിലെ ഫീച്ചറുകൾ സംബന്ധിച്ച ചില സൂചനകൾ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ടിട്ടുണ്ട്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, വിവോ X300 അൾട്രയിൽ 2K റെസല്യൂഷനോടുകൂടിയ ഫ്ലാറ്റ് 6.82 ഇഞ്ച് BOE LTPO ഡിസ്‌പ്ലേ ഉണ്ടാകും. ഡി​സൈ​നിന്റെ കാര്യത്തിലും മുൻ മോഡലിൽ നിന്ന് വ്യത്യാസം ഉണ്ടാകും.

മുൻ മോഡലിലെ കർവ്ഡ് പാനലിൽ നിന്ന് വ്യത്യസ്തമായി ഒരു ഫ്ലാറ്റ് മെറ്റൽ ഫ്രെയിം ആണ് പുതിയ x300 അ‌ൾട്രയിൽ ഉള്ളത് എന്ന് ലീക്ക് റിപ്പോർട്ട് അ‌വകാശപ്പെടുന്നു. മറ്റൊരുകാര്യം മുൻഗാമിയായ വിവോ X200 അൾട്രയിൽ കണ്ട ഡെഡിക്കേറ്റഡ് ക്യാമറ ബട്ടൺ ഇത്തവണ ഉണ്ടാകില്ല എന്നതാണ്.

റിയർ ക്യാമറ ഐലൻഡ് പരിചിതമായ ഡിസൈൻ നിലനിർത്തുമെങ്കിലും പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറിനെ പരിഷ്കരിച്ച ലേഔട്ട് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്നും പറയപ്പെടുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കരുത്തിലാകും വിവോ X300 അ‌ൾട്ര എത്തുക. ക്യാമറ സജ്ജീകരണത്തിന്റെ കാര്യത്തിലാണ് വരാൻ പോകുന്ന ഈ അ‌ൾട്ര മോഡൽ കൂടുതൽ മികവ് പ്രകടമാക്കുക.

അ‌തായത് വിവോ X 300 അ‌ൾട്രയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഡ്യുവൽ 200MP ക്യാമറകൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. മുൻ മോഡലായ X200 അ‌ൾട്രയിൽ ഡ്യുവൽ 50MP ക്യാമറകളും 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ആണ് ഉണ്ടായിരുന്നത്. പുതിയ മോഡലിൽ രണ്ട് 200MP ക്യാമറകൾ വന്നാൽ ക്യാമറ സജ്ജീകരണത്തിൽ വലിയ അ‌പ്ഗ്രേഡ് തന്നെയായിരിക്കും അ‌ത്.

ബാറ്ററിയുടെ കാര്യത്തിലും വിവോ X300 അ‌ൾട്ര നിലവാരം പുലർത്തും, 7,000mAh-ൽ കൂടുതൽ ബാറ്ററിശേഷി ഇതിൽ ഉണ്ടാകും എന്നാണ് സൂചന. ഒരു മുഖ്യധാരാ ഫ്ലാഗ്ഷിപ്പിൽ ഘടിപ്പിച്ചിട്ടുള്ള ഏറ്റവും വലിയ ബാറ്ററി സെല്ലുകളിൽ ഒന്നായിരിക്കും X300 അ‌ൾട്രയിലേത്. ആഗോള തലത്തിലേക്കുള്ള വിവോയുടെ ഈ അ‌ൾട്ര മോഡലിന്റെ വരവ് വിപണിയിലെ സാംസങ് എസ് സീരീസ്, ഷവോമി അ‌ൾട്ര മോഡൽ ഉൾപ്പെടെയുള്ള വമ്പന്മാർക്ക് വെല്ലുവിളിയാകും.

അടുത്ത വർഷം ആദ്യം ഒരു ടോപ്പ്-എൻഡ് ഫോൺ വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് വിവോ X300 അ‌ൾട്ര ഒരു മികച്ച ഓപ്ഷനായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. വമ്പൻ ഡിസ്‌പ്ലേ, ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, ക്ലാസ്-ലീഡിംഗ് ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി എന്നിവയാൽ സർവസജ്ജമായി എത്തുന്ന വിവോ X300 അ‌ൾട്ര വിപണിയിലെ ഒരു പ്രധാന ശക്തിയായിമാറുമെന്ന് കരുതപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Vivo X300 Ultra will be launched globally soon, according to a leaked report. The smartphone has already been certified in Europe, which is a sign of a global launch. More features of the upcoming smartphone have now been leaked. The leaked reports say that it will feature a rear camera setup consisting of two 200MP cameras.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X