Home
Mobile

ഇതാണ് ശരിക്കും ഡബിൾ ചങ്കൻ! രണ്ട് 200MP ക്യാമറകളുമായി വിവോ X300 അ‌ൾട്ര വരുന്നതായി വെളിപ്പെടുത്തൽ

കരുത്തിനെ സൂചിപ്പിക്കാൻ ഇരട്ടച്ചങ്കൻ എന്ന വിശേഷണം നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ യഥാർഥ ഇരട്ടച്ചങ്കൻ യഥാർഥത്തിൽ ഇനി വരാൻ പോകുന്ന വിവോ X300 അ‌ൾട്ര (Vivo X300 Ultra) ആണെന്ന് പുതിയ വെളിപ്പെടുത്തലുകൾ സൂചന നൽകുന്നു. അ‌തായത് ഇതുവരെ മറ്റൊരു സ്മാർട്ട്ഫോണിലും കണ്ടിട്ടില്ലാത്ത വിധത്തിൽ രണ്ട് 200M​P ക്യാമറകൾ ഈ പ്രീമിയം വിവോ ഫോൺ ആഗോള തലത്തിൽ അ‌വതരിപ്പിക്കും എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ വിവോയുടെ X300 സീരീസിൽ X300, X300 പ്രോ എന്നീ മോഡലുകൾ ഇന്ത്യയിൽ ഉൾപ്പെടെ എത്തിക്കഴിഞ്ഞു.

​ചൈനയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യപ്പെട്ട ശേഷമാണ് വിവോ x300 സീരീസ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇവ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവോ x300 സീരീസിൽ പുതിയ അ‌ൾട്ര മോഡൽ ആഗോള തലത്തിൽ ലോഞ്ചിന് ഒരുങ്ങുന്നു എന്ന വിവരം എത്തിയിരിക്കുന്നത്.

ഇതാണ് ശരിക്കും ഡബിൾ ചങ്കൻ! രണ്ട് 200MP ക്യാമറകളുമായി വിവോ X300 അ‌ൾട്ര

ഇതുവരെ ഒരു സ്മാർട്ട്‌ഫോണിനും ഇല്ലാത്ത ഒരു ക്യാമറ സജ്ജീകരണവുമായാണ് വിവോ X300 അ‌ൾട്ര എത്തുകയെന്നും ഇതിൽ രണ്ട് 200 എംപി ക്യാമറകൾ ഉണ്ടാകുമെന്ന് ആദ്യകാല ചോർച്ചകൾ സൂചിപ്പിക്കുന്നു. ഇതിൽ ആദ്യത്തേത് 1/1.12 ഇഞ്ച് മെയിൻ സെൻസറും രണ്ടാമത്തേത് സോണിയുടെ ഏറ്റവും പുതിയ ഹൈ-റെസല്യൂഷൻ ഹാർഡ്‌വെയറുള്ള 1/1.4 ഇഞ്ച് ടെലിഫോട്ടോ സെൻസറുമാണ് എന്നും റിപ്പോർട്ടിലുണ്ട്.

ഇതിനകം വന്ന വിവോ X300 സീരീസ് ഫോണുകളിലെ 200MP ക്യാമറ സജ്ജീകരണം തന്നെ സ്മാർട്ട്ഫോൺ വിപണിയിലാകെ അ‌തിന്റെ മികവുകൊണ്ട് ചർച്ചയായിരിക്കുകയാണ്. അ‌പ്പോഴാണ് അ‌വയെ കടത്തിവെട്ടുന്ന വിധം കരുത്തൻ ക്യാമറ സജ്ജീകരണവുമായി പുതിയൊരു മോഡൽ എത്തുന്നു എന്ന വാർത്ത പരന്നിരിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇരട്ട 200MP സെൻസറുകളുള്ള ആദ്യത്തെ ഫോണായി X300 അ‌ൾട്ര മാറും.

ഇതാണ് ശരിക്കും ഡബിൾ ചങ്കൻ! രണ്ട് 200MP ക്യാമറകളുമായി വിവോ X300 അ‌ൾട്ര

ഇതുവരെ ഇറങ്ങിയ X300 ഫോണുകളിലും ഇനി ഇറങ്ങാൻ പോകുന്ന X300 സീരീസ് ഫോണിലും വിവോ ക്യാമറകൾക്ക് നൽകുന്ന പരിഗണന കാണുമ്പോൾ, സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയുടെ രാജാവാകാൻ വിവോ X സീരീസിലൂടെ പരിശ്രമിക്കുന്നു എന്നുവേണം കരുതാൻ. ജിഎസ്എംഎ ഡാറ്റാബേസിലെ ഒരു പുതിയ ലിസ്റ്റിംഗ് മോഡൽ നമ്പർ V2562 വഹിക്കുന്ന ഒരു വിവോ ഡി​വൈസ് കാണിക്കുന്നു. ഇത് വിവോ എക്സ് 300 അൾട്രയുടെ അന്താരാഷ്ട്ര വേരിയന്റ് ആണെന്ന് കരുതപ്പെടുന്നു.

അൾട്രാ മോഡലുകൾ ചൈനീസ് വിപണിയിൽ മാത്രമായി നിലനിർത്തുക എന്ന പതിവ് രീതി ഉപേക്ഷിച്ച്, അ‌ൾട്ര മോഡലുകൾ ആഗോള തലത്തിലും അ‌വതരിപ്പിക്കാൻ വിവോ തയാറെടുക്കുന്നു എന്നുവേണം ഇതിൽ നിന്ന് മനസിലാക്കാൻ. കൂടുതൽ കരുത്തൻ ഫോണുകൾ രാജ്യാന്തര വിപണിയിൽ എത്തിക്കുന്നതിലൂടെ കൂടുതൽ ജനശ്രദ്ധ നേടാനും വിവോയ്ക്ക് സാധിക്കും.

സ്മാർട്ട്ഫോണുകൾ കൂടുതൽ ആകർഷകമാക്കാൻ പ്രമുഖ ബ്രാൻഡുകളെല്ലാം ശ്രമങ്ങൾ നടത്തുന്നുണ്ട്. അ‌തിൽ ക്യാമറ നവീകരണത്തിന് പ്രാധാന്യം കൂടുതൽ നൽകുന്ന രീതി ഇപ്പോൾ കാണാനാകുന്നുണ്ട്. പുതിയ പ്രീമിയം മോഡലുകളിലെ വലിയ സെൻസറുകൾ, ഉയർന്ന മെഗാപിക്സൽ എണ്ണം, ഓപ്പോയും വിവോയും പുറത്തിറക്കിയതുപോലുള്ള കോംപ്ലിമെന്ററി കിറ്റുകൾ എന്നിവയെല്ലാം സ്മാർട്ട്ഫോൺ ക്യാമറകൾ അ‌ടുത്ത ലെവലിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു എന്ന മാറ്റത്തിന്റെ തെളിവുകളാണ്.

ഇതാണ് ശരിക്കും ഡബിൾ ചങ്കൻ! രണ്ട് 200MP ക്യാമറകളുമായി വിവോ X300 അ‌ൾട്ര

രണ്ട് 200MP ക്യാമറകൾ ഉപയോഗിക്കാനുള്ള വിവോയുടെ പുതിയ പദ്ധതി സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിയെ അ‌ടുത്ത ലെവലിലേക്ക് ഉയർത്തുമെന്ന് കരുതപ്പെടുന്നു. X300 അൾട്ര ചൈനയുടെ CQC ഡാറ്റാബേസിൽ V2536A എന്ന മോഡൽ നമ്പറിൽ പ്രത്യക്ഷപ്പെട്ടു, ഇത് 100W USB PPS ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ സ്ഥിരീകരിക്കുന്നു. 7,000mAh ബാറ്ററിയും ഇതിൽ പ്രതീക്ഷിക്കാമെന്ന് ഒരു ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇരട്ട 200MP സെൻസറുകൾക്ക് പുറമേ, 50MP അൾട്രാ-വൈഡ് ക്യാമറയും 1/1.28-ഇഞ്ച് സെൻസറും വിവോ X300 അ‌ൾട്രയിൽ പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാകും ഈ അ‌ൾട്ര മോഡൽ എത്തുകയെന്നാണ് സൂചന. അ‌ടുത്ത വർഷമാകും ഈ മോഡൽ ലോഞ്ച് ചെയ്യുക. ഇത് വിവോയുടെ ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
A leaked report suggests that the Vivo X300 Ultra will launch globally with two 200MP cameras. The first is a 1/1.12-inch main sensor and the second is a 1/1.4-inch telephoto sensor with Sony's latest high-resolution hardware. If true, the X300 Ultra will become the first phone with dual 200MP sensors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X