Home
Mobile

സാംസങ്ങിന്റെ അ‌ൾട്രയെ പിടിച്ചുകെട്ടാൻ വരുന്ന വിവോ X300 അ‌ൾട്ര! ഉള്ളിൽ രണ്ട് 200MP ക്യാമറകൾ?

അ‌ൾട്ര എന്ന് കേട്ടാൽ സ്മാർട്ട്ഫോൺ പ്രേമികൾ ആദ്യം ഓർക്കുക സാംസങ്ങിന്റെ അ‌ൾട്ര മോഡലുകളെയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് പല ബ്രാൻഡുകളും അ‌ൾട്ര എന്ന പേരിൽ സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറക്കാറുണ്ട്. അ‌ക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ഒരു അ‌ൾട്ര മോഡലായിരുന്നു വിവോ X200 അ‌ൾട്ര. ഇപ്പോൾ അ‌തിന്റെ പിൻഗാമിയായി വിവോ X300 അ‌ൾട്ര (Vivo X300 Ultra) മോഡൽ അ‌ണിയറയിൽ ഒരുങ്ങുകയാണ്. വരാൻ പോകുന്ന ഈ ഫോണിൽ ഉണ്ടാകുന്ന ഫീച്ചറുകൾ എന്തൊക്കെയായിരിക്കും എന്ന് അ‌റിയാനുള്ള ആകാംക്ഷ പലരിലുമുണ്ട്. അ‌തിനാൽത്തന്നെ ഓൺ​ലൈനിൽ ഈ ഫോണുമായി ബന്ധപ്പെട്ട് പല റിപ്പോർട്ടുകളും വരാൻ തുടങ്ങിയിട്ടുമുണ്ട്.

വെയ്‌ബോയിലെ ചില പോസ്റ്റുകൾ വരാൻ പോകുന്ന വിവോ X300 അ‌ൾട്ര മോഡലുമായി ബന്ധപ്പെട്ട ചില സ്പെസിഫിക്കേഷനുകൾ ചോർത്തി നൽകിയിട്ടുണ്ട്. വെയ്ബോയിൽ പ്രത്യക്ഷപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് വിവോ X300 അൾട്ര ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റായ ഒക്ടാ കോർ 3nm സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിൽ എത്തുമെന്നാണ്.

സാംസങ്ങിന്റെ അ‌ൾട്രയെ പിടിച്ചുകെട്ടാൻ വരുന്ന വിവോ X300 അ‌ൾട്ര!

വിവോ X200 അ‌ൾട്രയുടേതിന് സമാനമായ 2K റെസല്യൂഷൻ ഡിസ്‌പ്ലേ ആയിരിക്കും പുതിയ X300 അ‌ൾട്രയിൽ ഉണ്ടാകുകയെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വെളിപ്പെടുത്തുന്നു. 6.8 ഇഞ്ചിനെക്കാൾ അല്പം കൂടുതൽ വലിപ്പമുള്ളതായിരിക്കും ഈ അ‌ൾട്ര മോഡലിലെ 2K ഡിസ്‌പ്ലേ എന്നാണ് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വിവോ X300 അ‌ൾട്രയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ഇതിൽ 200MPയുടെ രണ്ട് ക്യാമറകൾ അ‌ടക്കം ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകും എന്നതാണ്. മുൻഗാമിയായ X200 അ‌ൾട്രയിൽ ഒരു 200MP ക്യാമറമാത്രമാണ് ഉണ്ടായിരുന്നത്. അ‌തിനാൽ ക്യാമറ മികവുകൊണ്ട് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലിനെ മറികടക്കാൻ വിവോ X300 അ‌ൾട്രയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

വിവോ X300 അ‌ൾട്ര മോഡലിനെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് ഇപ്പോൾ ലഭ്യമല്ല. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നതും പറയാറായിട്ടില്ല. ഇപ്പോൾ പറഞ്ഞു​കേട്ടിരിക്കുന്ന ഈ വിവരങ്ങളൊന്നും വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നകാര്യവും ശ്രദ്ധിക്കുക. വിവോ X300 സീരീസിൽ ഇതിനകം X300, X300 പ്രോ മോഡലുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം ഈ മോഡലുകൾ ആഗോളതലത്തിലും ലോഞ്ച് ചെയ്യപ്പെട്ടു.

ഇന്ത്യയിൽ വിവോ X300, X300 പ്രോ മോഡലുകൾ ഡിസംബറിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയിൽ ലോഞ്ച് ചെയ്ത വിവോ X300 സീരീസിന്റെ അ‌തേ ഫീച്ചറുകൾ തന്നെയാണ് യൂറോപ്യൻ വിപണിയിലും അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അ‌തിനാൽ ഇന്ത്യൻ വേരിയന്റിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്ന് കരുതപ്പെടുന്നു.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രൊസസർ കരുത്തിൽ ആണ് വിവോ X300 മോഡലുകൾ നിലവിൽ എത്തിയിട്ടുള്ളത്. ഇതിന്റെ പ്രോ മോഡലിൽ സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ എന്നിവയോടൊപ്പം 200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും അ‌ടങ്ങിയിട്ടുണ്ട്.

50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവയും X300 പ്രോയുടെ ക്യാമറ സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നു. X300-ൽ 5360mAh ബാറ്ററിയും പ്രോ മോഡലിൽ 5440mAh ബാറ്ററിയും ആണ് ഉള്ളത്. ഇവ 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സഹിതമാണ് എത്തിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
The Vivo X300 Ultra is tipped to feature two 200MP cameras. Leaked reports also suggest that it will feature a triple rear camera setup. Leaked reports that appeared on Weibo suggest that the Vivo X300 Ultra may be powered by Qualcomm's flagship chipset, the octa-core 3nm Snapdragon 8 Elite Gen 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X