Home
Mobile

ധൃതി വയ്ക്കല്ലേ, എല്ലാവർക്കും കിട്ടും! വിവോ X300, X300 പ്രോ മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

​ചൈനീസ് ലോഞ്ചിന് പിന്നാലെ വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വിവോ X300 (vivo X300), വിവോ X300 പ്രോ (vivo X300 Pro) എന്നിവ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. തെരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ ഇവ ഇന്ന് ലോഞ്ച് ചെയ്തു. ഇന്ത്യയിൽ ഡിസംബറിലാകും എത്തുക. ബാറ്ററി ശേഷിയിൽ മാറ്റമുണ്ട് എന്നത് ഒഴിച്ചുനിർത്തിയാൽ ​ചൈനയിൽ ലോഞ്ച് ചെയ്ത വിവോ X300 സീരീസിന്റെ അ‌തേ ഫീച്ചറുകൾ തന്നെയാണ് യൂറോപ്യൻ വിപണിയിലും അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഒരു ഓപ്ഷനായി ZEISS 2.35x ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് + ഗ്രിപ്പ് കിറ്റും ഇതോടൊപ്പം വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

വിവോ X300 ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, HDR10+ പിന്തുണ, 20:9 ആസ്പെക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, DC-ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

വിവോ X300, X300 പ്രോ മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഈ സ്റ്റാന്റേർഡ് മോഡലിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, 1/4″ സാംസങ് HPB സെൻസറുള്ള 200MP മെയിൻ ക്യാമറ ( f/1.68 അപ്പേർച്ചർ, OIS), 1/2.76″ സാംസങ് JN1 സെൻസറുള്ള 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ ( f/2.0 അപ്പേർച്ചർ) എന്നിവ ഇതിലുണ്ട്.

ഇതോടൊപ്പം 50MP 1/1.95″ സോണി LYT602 ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.57 അപ്പേർച്ചർ, OIS, 3x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ് എന്നിവയും അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ സജ്ജീകരണം, V3+ ഇമേജിംഗ് ചിപ്പും നൽകിയിരിക്കുന്നു.

സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. 150.57×71.92×7.95mm വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. 5360mAh ബാറ്ററി, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സഹിതമാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

വിവോ X300 പ്രോ ഫീച്ചറുകൾ

6.78" (2800 x 1260 പിക്സൽസ്) HDR10+ ഉള്ള 1.5K LTPO AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ്, DC-ഡിമ്മിംഗ്, ആർമർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ​​ഡൈമെൻസിറ്റി 9500 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G1 അൾട്രാ MC12 GPU, 16GB LPDDR5X റാം, 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 1/1.28" സോണി LYT828 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ) എന്നിവ ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്.

വിവോ X300, X300 പ്രോ മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

200MP 1/1.4″ സാംസങ് HPB ZEISS APO പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.67 അപ്പേർച്ചർ) ആണ് ഈ പ്രോ മോഡലിന്റെ മുഖ്യ ആകർഷണം. OIS, 3.7x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്സ്, V3+, VS1 ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ എന്നിവയോടെയാണ് ഈ റിയർ ക്യാമറ യൂണിറ്റ് എത്തിയിരിക്കുന്നത്.

f/2.0 അപ്പേർച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. 161.98×75.48×7.99mm വലിപ്പവും 226 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. 5440mAh ബാറ്ററി, 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഈ ​വിവോ X300 പ്രോ മോഡലിനുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6ൽ ആണ് ഇരുമോഡലുകളും പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68 + IP69 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഇരുമോഡലുകളിലും ഉണ്ട്.

വിവോ X300, X300 പ്രോ മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

vivo X300 6GB + 512GB മോഡലിന് 1,049 യൂറോ (ഏകദേശം 1,07,655 രൂപ) ആണ് വില. ഫാന്റം ബ്ലാക്ക്, ഹാലോ പിങ്ക് നിറങ്ങളിൽ ഈ ഫോൺ എത്തുന്നു. വിവോ X300 പ്രോ 16GB + 512GB മോഡലിന് 1,399 യൂറോ (ഏകദേശം 1,43,575 രൂപ) ആണ് വില.

ഫാന്റം ബ്ലാക്ക്, ഡ്യൂൺ ബ്രൗൺ എന്നീ കളർ ഓപ്ഷനുകളിലാണ് വിവോ X300 പ്രോ ലഭ്യമാകുക. ഈ ഫോണുകളോടൊപ്പം എത്തിയിരിക്കുന്ന വിവോ എക്സ് 300 പ്രോ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് + ഗ്രിപ്പ് കിറ്റ് ബണ്ടിലിന്റെ വില 1,997 യൂറോയാണ് (ഏകദേശം 2,04,950 രൂപ).

More from GizBot

Best Mobiles in India

English summary
Vivo X300 and X300 Pro models have been launched globally. As an option, ZEISS 2.35x Telephoto Extender Kit + Grip Kit has also been launched. The vivo X300 6GB + 512GB model is priced at 1,049 Euros (approximately Rs. 1,07,655). The vivo X300 Pro 16GB + 512GB model is priced at 1,399 Euros (approximately Rs. 1,43,575).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X