വിവോയുടെ അടുത്ത സൂപ്പർ ഫോൺ അഥവാ 'സൂപ്പർമാക്സ്'! നിലവാരമുള്ള ഫോട്ടോയെടുക്കാം, വിവോ X300s വരുന്നു
വിവോ ഇതിനകം ഇന്ത്യയിൽ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ അണിനിരക്കുന്ന വിവോ X300 സീരീസ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ചൈനയിൽ വിവോ x300 സീരീസിലേക്ക് ഒരു പുതിയ ഫോൺ കൂടി അവതരിപ്പിക്കാൻ പോകുന്നു, ഭാവിയിൽ ഇത് ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ വിവോ X200s ന്റെ പിൻഗാമിയായി വിവോ X300 സീരീസിലേക്ക് വിവോ X300s (vivo X300s) എന്ന മോഡൽ ആണ് വരാൻ പോകുന്നത്. ഇപ്പോൾ ലോഞ്ചിന് മുന്നോടിയായി വിവോ ഈ ഫോണിന്റെ ടീസർ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്, ഇത് ചില ഫീച്ചറുകളും സ്ഥിരീകരിക്കുന്നു.
അടുത്തകാലത്തായി വിവോ x300 മാക്സ് എന്ന ഒരു ഫോൺ പുറത്തിറക്കാൻ പോവുകയാണ് എന്ന് ചില ലീക്ക് റിപ്പോർട്ടുകളും ചർച്ചകളും ഉയർന്നുവന്നിരുന്നു. ശക്തമായ ഫീച്ചറുകളും വലിയ ഫോം ഫാക്ടറും ഈ X300 സീരീസ് മോഡലിനെ മാക്സ് എന്ന് ചേർത്ത് പേരിടുന്നതിന് ഒരു പ്രധാന കാരണമായി, എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പേരിൽ മാറ്റമുണ്ട്.
X300 മാക്സ് എന്നല്ല, "സൂപ്പർമാക്സ്" എന്നതിന്റെ "s" ചേർത്ത് വിവോ X300s എന്ന പേരിലാണ് X300 സീരീസിലെ അടുത്ത മോഡൽ എത്തുക, ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ പേര് എന്നതിനാലാണ് 's' തന്നെ പുതിയ മോഡലിനൊപ്പം തുടർന്നും നൽകാൻ കമ്പനിയെ പ്രേരിപ്പിച്ചത്. വിവോ X300s- മോഡലിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വിവോ എക്സിക്യൂട്ടീവ് ഹാൻ ബോക്സിയാവോ ഇന്ന് പങ്കുവച്ചിട്ടുണ്ട്.
നിലവാരമുള്ള ഫോട്ടോഗ്രാഫിക്കും മികച്ച ഗെയിമിങ്ങിനും തുല്യ പരിഗണന നൽകിക്കൊണ്ടുള്ള ഒരു സ്മാർട്ട്ഫോൺ ആണ് വിവോ X300s എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു വലിയ സ്‌ക്രീൻ ഫ്ലാഗ്‌ഷിപ്പായിട്ടാണ് X300s എത്തുക. X300 അൾട്രാ "പ്രൊഫഷണൽ" ഇമേജിംഗ് ടയറായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, പ്രോസസ്സിംഗ് പവറിൽ വിട്ടുവീഴ്ച ചെയ്യാതെ ഫ്ലാഗ്ഷിപ്പ് ലെവൽ ക്യാമറ പെർഫോമൻസ് ഉറപ്പാക്കാൻ X300s-ൽ 200MP Zeiss ഇമേജ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു.
വിവോ X300s മോഡലിന്റെ ചില ഹാർഡ്വെയർ ഫീച്ചറുകൾ ഇപ്പോൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചതിൽ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്നു. BOE Q10 പ്ലസ് മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന 6.78 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീൻ ഈ ഫോണിലുണ്ടാകും. ഇത് 144Hz റിഫ്രഷ് റേറ്റ് സഹിതമാണ് എത്തുക.
കൂടാതെ വൻ മൊബൈൽ ഗെയിമുകൾക്കായി നേറ്റീവ് 144FPS പിന്തുണയും ഉണ്ട്. കൂടാതെ, കണ്ണുകൾക്ക് ഡിസ്‌പ്ലേ ലൈറ്റിംഗ് എളുപ്പമാക്കുന്നതിന് വൃത്താകൃതിയിലുള്ള പോളറൈസ്ഡ് ലൈറ്റ് 2.0 ടെക്നോളജി പിന്തുണയും ഇതിലെ സ്‌ക്രീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "1511 വാർ ഡ്രം മാസ്റ്റർ" സിമെട്രിക് ഡ്യുവൽ സ്പീക്കറുകൾ ഈ ഫോണിലുണ്ട് എന്നതാണ് സ്ഥിരീകരിക്കപ്പെട്ട മറ്റൊരു കാര്യം.
X സീരീസിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ശക്തവുമെന്ന് കമ്പനി വിശേഷിപ്പിക്കുന്ന കസ്റ്റം 751440 അൾട്രാ സെൻസറി വൈബ്രേഷൻ മോട്ടോർ ഈ വിവോ ഫോണിലുണ്ട്. ഇത് ഒരു പരമ്പരാഗത 9595 മോട്ടോറിന്റെ 2.2 മടങ്ങ് ബാൻഡ്‌വിഡ്ത്ത് വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. പത്തിലധികം മെയിൻസ്ട്രീം മൊബൈൽ ഗെയിമുകൾക്കായി കസ്റ്റമൈസ് ചെയ്യാവുന്ന 4D ഗെയിം വൈബ്രേഷനെ ഈ ഹാർഡ്‌വെയർ പിന്തുണയ്ക്കുന്നു.

അടുത്തിടെ ബാഴ്‌സലോണയിൽ നടന്ന MWC 2026-ൽ ഒരു കേസിൽ സ്മാർട്ട്‌ഫോണിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. അതിൽ സീസ് ടി* ലോഗോയുടെ ഇരുവശത്തും രണ്ട് ലെൻസുകൾ സ്ഥാപിച്ചിരിക്കുന്നു, അവയ്ക്ക് മുകളിൽ മൂന്നാമത്തെ ലെൻസ് സ്ഥാപിച്ചിരിക്കുന്നതായി കാണാമായിരുന്നു. ഡൈമെൻസിറ്റി 9500 ചിപ്പ് ആയിരിക്കും ഈ ഫോണിന് കരുത്ത് പകരുക, അതേപോലെ 7000mAh ബാറ്ററിയും പ്രതീക്ഷിക്കുന്നു. ലോഞ്ച് തിയതി ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയാനാകും.


Click it and Unblock the Notifications








