Home
Mobile

വിവോ എക്‌സ് 60 5 ജി സീരീസ് ഡിസംബർ 29 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

വിവോ എക്‌സ് 60 5 ജി സീരീസ് (Vivo X60 5G Series) സ്മാർട്ഫോൺ ഡിസംബർ 29 ന് വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. ഈ സ്മാർട്ട്ഫോണുകളുടെ പുറകിൽ വരുന്ന പാനലുകൾ ദൃശ്യമാക്കുന്ന ഈ സ്മാർട്ട്‌ഫോൺ സീരീസിന്റെ പോസ്റ്റർ വിവോ വെയ്‌ബോയിൽ പങ്കിട്ടു. വിവോ എക്‌സ് 60, വിവോ എക്‌സ് 60 പ്രോ എന്നിവ ഈ സീരീസിലെ രണ്ട് മോഡലുകളായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവോ എക്‌സ് 60 സീരീസ് പുതിയ സാംസങ് എക്‌സിനോസ് 1080 SoC പ്രോസസറുമായിട്ടായിരിക്കും വരിക. സീരീസിലെ സ്മാർട്ട്‌ഫോണുകളിൽ പോസ്റ്ററിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നൈറ്റ് വിഷൻ 2.0 ക്യാമറ മോഡും ഉണ്ടാകും.

വിവോ എക്‌സ് 60 5 ജി സീരീസ്

ചൈനീസ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ വെയ്‌ബോയിൽ വിവോ ഒരു പോസ്റ്റർ വെളിപ്പെടുത്തി. ഇത് വരാനിരിക്കുന്ന വിവോ എക്‌സ് 60 സീരീസിനെ സൂചിപ്പിക്കുന്നു. അൾട്രാ സ്റ്റേബിൾ മൈക്രോ ഹെഡ് ക്യാമറ സെൻസർ ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും. ജർമ്മൻ ഒപ്റ്റിക്കൽ കമ്പനിയായ സെയ്‌സുമായി സംയുക്തമായി ക്യാമറ സെറ്റപ്പ് വികസിപ്പിച്ചതായും വിവോ പറഞ്ഞു. പിൻ ക്യാമറ സെറ്റപ്പിനൊപ്പം വിവോ എക്‌സ് 60 5 ജി ഫോണുകളുടെ ബാക്ക് പാനൽ പോസ്റ്റർ കാണിക്കുന്നു.

വിവോ എക്‌സ് 60 പ്രോ 5 ജി

വിവോ എക്‌സ് 60 പ്രോ 5 ജിയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും വിവോ എക്‌സ് 60 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും വരുന്നതായി ടീസർ ചിത്രം സൂചിപ്പിക്കുന്നു. സീരീസിലെ മൂന്നാമത്തെ ഫോൺ വിവോ എക്‌സ് 60 എസ് 5 ജി ആകാം, കാരണം ജൂലൈയിൽ ബ്ലൂടൂത്ത് എസ്‌ഐജി ലിസ്റ്റിംഗിൽ ഇതേ പേരിലുള്ള ഒരു ഹാൻഡ്‌സെറ്റ് കണ്ടെത്തിയിരുന്നു. ഒക്‌ടോ കോർ എക്‌സിനോസ് 1080 SoC പ്രോസസറാണ് സാംസങ്ങിന്റെ സീരീസിന് വരുന്നത്.

ഒക്‌ടോ കോർ എക്‌സിനോസ് 1080 SoC പ്രോസസർ

5 ജി സപ്പോർട്ട് വരുന്ന 5 എൻഎം ഇയുവി പ്രോസസ്സ് അധിഷ്ഠിത ചിപ്പ് അടുത്തിടെ ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് പുറത്തിറക്കി. 4 + 3 + 1 കോർ കോൺഫിഗറേഷൻ വരുന്ന ഇതിന് ഡിസ്‌പ്ലേകൾക്കുള്ള ഉയർന്ന റിഫ്രഷ് റേറ്റ് പിന്തുണയുമായാണ് വരുന്നത്. ഇതിന് 200 മെഗാപിക്സൽ ക്യാമറ സെൻസർ വരെ സപ്പോർട്ട് ചെയ്യുവാൻ കഴിയും. വിവോ എക്‌സ് 60 5 ജി സീരീസ് ഒറിജിനോസ് ഔട്ട്-ഓഫ്-ബോക്‌സ് പ്രവർത്തിപ്പിക്കും.

വിവോ എക്‌സ് 60 5 ജി സീരീസ് ഡിസംബർ 29 ന് അവതരിപ്പിക്കും

ഇത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുകളിലുള്ള വിവോയുടെ പുതിയ സ്‌കിനാണ്. വിവോ ഫോണുകളുടെ ആരംഭ വില സിഎൻവൈ 3,500 (ഏകദേശം 39,400 രൂപ) ആയിരിക്കും എന്ന് ഒരു ടിപ്പ്സ്റ്റർ അനുമാനിച്ചു. വിവോ എക്‌സ് 60 5 ജി സീരീസ് ചൈനയ്ക്ക് പുറത്ത് അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ വിവോ വ്യക്തമാക്കിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
A poster of the upcoming smartphone series was posted by Vivo on Weibo, where the phones' rear panels are visible. The two versions in the series are supposed to be the Vivo X60 and the Vivo X60 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X