അടിപൊളി ഫോട്ടോകൾ എടുക്കാനോ? ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസഷനുള്ള ഈ സ്മാർട്ഫോണുകൾ സഹായിക്കും

|

ഇന്ന് സ്മാർട്ട്‌ഫോണുകളിലെ ക്യാമറകൾ സാങ്കേതികവിദ്യയും സവിശേഷതകളും ലഭിക്കുന്നതിനനുസരിച്ച് മികച്ചതായി മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു ഉദാഹരണം ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസഷൻ (OIS) തന്നെയാണ്. ഇത് മികച്ച ചിത്രങ്ങളും വീഡിയോയും ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ വാണിജ്യപരമായി 90 കളുടെ പകുതി മുതൽ കോംപാക്റ്റ് ക്യാമറകളിലും എസ്‌എൽ‌ആർ ലെൻസുകളിലും ഉപയോഗിക്കാൻ തുടങ്ങി. ഇരുപത് വർഷത്തിന് ശേഷം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ ഇപ്പോൾ മുൻനിര സ്മാർട്ട്‌ഫോണുകളുടെ ഒരു പ്രധാന സവിശേഷതയായി മാറിയിരിക്കുന്നു. ഈ സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന ഇമേജ് സെൻസറുകൾ പരമ്പരാഗത ക്യാമറകളേക്കാൾ വളരെ ചെറുതാണ്.

 

 ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസഷൻ എങ്ങനെ പ്രവർത്തിക്കുന്നു?

ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസഷൻ എങ്ങനെ പ്രവർത്തിക്കുന്നു?

ലെൻസിലൂടെയും ഇമേജ് സെൻസറിലേക്കും ചിത്രത്തിൻറെ പാത നിയന്ത്രിച്ചുകൊണ്ട് ഒഐഎസ് പ്രവർത്തിക്കുന്നു. ഗൈറോസ്‌കോപ്പുകൾ പോലുള്ള സെൻസറുകൾ ഉപയോഗിച്ച് ക്യാമറയുടെ ചലനം മനസിലാക്കുന്നതിലൂടെയും ഇതിനെ പ്രതിരോധിക്കാൻ ലെൻസ് എങ്ങനെ പ്രവർത്തിക്കണമെന്ന് കണക്കാക്കുന്നതിലൂടെയുമാണ് ഇത് നടക്കുന്നത്. ലെൻസ് മൊഡ്യൂൾ സാധാരണയായി ഇലക്ട്രോമാഗ്നെറ്റിക് മോട്ടോറുകൾ ഉപയോഗിച്ച് വശങ്ങളിലേക്കോ മുകളിലേക്കോ നീക്കുന്നു. ക്യാമറ ചലനം മങ്ങുന്നത് കുറയ്ക്കുന്നതിനായി ചിത്രം റെക്കോർഡ് ചെയ്യുന്നതിനാൽ ഇതെല്ലാം സംഭവിക്കുന്നു.

വിവോ എക്‌സ് 60

വിവോ എക്‌സ് 60

6.56 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,376 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ഫോണിൽ 12 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 വരെ സ്റ്റോറേജുമുണ്ട്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി വിവോ എക്സ് 60 യിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്. ജിംബൽ സ്റ്റെബിലിറ്റി ഈ ക്യാമറ സെറ്റപ്പിൽ ഇല്ല. എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐ‌എം‌എക്സ് 598 സെൻസറാണ് ഇതിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും വിവോ എക്സ് 60 പ്രോയ്ക്ക് സമാനമാണ്. വലിപ്പമുള്ള ബാറ്ററി, 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജ് സപ്പോർട്ട് എന്നിവയും ഈ സ്മാർട്ഫോണിലുണ്ട്.

ഐക്യുഒ 7 ലെജന്റ്
 

ഐക്യുഒ 7 ലെജന്റ്

120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള 6.62 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യുഒ 7 ലെജന്റ് സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ഫോണിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഐക്യുഒ യുഐയിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്തായി വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി 16 എംപി സെൻസർ നൽകിയിട്ടുണ്ട്. 66W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

വൺപ്ലസ് 9 ആർ

വൺപ്ലസ് 9 ആർ

12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. വൺപ്ലസ് 9 ആറിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. അതിൽ 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, എഫ് / 1.7 ലെൻസ്, 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയുണ്ട്. മുൻവശത്ത് വൺപ്ലസ് 9ൽ വരുന്ന അതേ 16 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്. വൺപ്ലസ് 9 ആർ ലെ കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും വൺപ്ലസ് 9 ന് തുല്യമാണ്. 65W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള അതേ ബാറ്ററി കപ്പാസിറ്റിയും ഇതിനുണ്ട്.

സാംസങ് ഗാലക്‌സി എ 72

സാംസങ് ഗാലക്‌സി എ 72

ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എ 72 സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 8 ജിബി റാമുള്ള സ്മാർട്ട്ഫോണിൽ ഒക്ടാകോർ എസ്ഒസിയാണ് കരുത്തേകുന്നത്. 256 ജിബി വരെ സ്റ്റോറേജുള്ള ഈ സ്മാർട്ട്ഫോണിൽ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സാംസങ് ഗാലക്സി എ72 സ്മാർട്ട്ഫോണിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 3x ഒപ്റ്റിക്കൽ സൂമുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സാംസങ് നൽകിയിട്ടുണ്ട്.

വിവോ വി 21

വിവോ വി 21

വിവോ വി 21ൽ സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 2404 × 1080 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. എആർ‌എം മാലി-ജി 57 എം‌പി 3 ജിപിയുവുമായി ജോടിയാക്കിയ എം‌ബെഡഡ് 5 ജി മോഡമുള്ള മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസറാണ് കരുത്ത്. 8 ജിബി വരെ റാമും 128 ജിബി / 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. ഒരു ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചിനുള്ളിൽ 44 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. ഒഐഎസ് സപ്പോർട്ടുള്ള ക്യാമറയാണ് എന്നുള്ളത് മറ്റൊരു പ്രത്യകത.

സാംസങ് ഗാലക്‌സി എ 52

സാംസങ് ഗാലക്‌സി എ 52

സാംസങ് ഗാലക്‌സി എ 52 ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ മറ്റ് പ്രത്യകതകളാണ്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. 8 ജിബി വരെ റാമും സ്മാട്ട്ഫോണിൽ ഉണ്ട്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. പുറകിലായി നാല് പിൻ ക്യാമറകളാണ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും എഫ് / 1.8 ലെൻസുമുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സംവിധാനത്തിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
The OIS works by controlling the path of the image through the lens and the image sensor. This is done by using sensors such as gyroscopes to detect the movement of the camera and how the lens works to counteract this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X