Home
Mobile

വിവോ എക്‌സ് 60, എക്‌സ് 60 പ്രോ ഉടൻ അവതരിപ്പിക്കും; ലിസ്റ്റിംഗ് വെളിപ്പെടുത്തിയ സവിശേഷതകൾ

വിവോ പുതിയ എക്‌സ് 60 സീരീസ് സ്മാർട്ട്‌ഫോണുകൾ (Vivo X60 Series) പുറത്തിറക്കാൻ ഒരുങ്ങുന്നതായി ടെക് മാധ്യങ്ങൾ വെളിപ്പെടുത്തി. മൊബൈൽ ഫോട്ടോഗ്രാഫി സെറ്റപ്പ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 'സയിസ്' മായി പങ്കാളിത്തമുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. അതായത് ഫ്ലാഗ്ഷിപ്പ് എക്‌സ് 60 സീരീസിൽ നമുക്ക് ആദ്യം ഈ ടെക്നോളജി കാണാൻ കഴിയും. അതിൽ രണ്ട് സ്മാർട്ട്‌ഫോണുകളായ വിവോ എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ എക്‌സ് 60

ഔദ്യോഗിക ലോഞ്ചിന് മുൻപായി വിവോ എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവ കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് വരുന്ന രണ്ട് സ്മാർട്ട്‌ഫോണുകളെക്കുറിച്ചും മികച്ച രൂപം നൽകുന്നു. വിവോ എക്‌സ് 60 സീരീസിന്റെ സവിശേഷതകളും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നുണ്ട്. സ്റ്റാൻഡേർഡ് എക്‌സ് 60 ഉം എക്‌സ് 60 പ്രോയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് ഡിസ്പ്ലേ. കൂടുതൽ പ്രീമിയം വിവോ എക്‌സ് 60 പ്രോയ്ക്ക് ഒരു ബെൻഡഡ്‌ ഡിസ്പ്ലേ ലഭിക്കും. എക്‌സ് 60 സ്മാർട്ഫോൺ യഥാക്രമംഒരു ഫ്ലാറ്റ് സ്ക്രീൻ അവതരിപ്പിക്കും.

വിവോ എക്‌സ് 60 പ്രോ

വിവോ എക്‌സ് 60യിൽ 8 ജിബി റാമും 128 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കും. സ്മാർട്ട്‌ഫോണിന് ട്രിപ്പിൾ റിയർ ക്യാമറകളും പ്രോ വേരിയന്റിന് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പുമാണ് വരുന്നത്. രണ്ട് ഫോണുകളിലും സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് പഞ്ച് ഹോൾ കട്ട്ഔട്ടും നൽകും. വിവോ എക്‌സ് 60 പ്രോ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ലഭ്യമാണ്. രണ്ട് സ്മാർട്ട്ഫോണുകൾക്കും സാംസങ്ങിന്റെ എക്‌സിനോസ് 1080 പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

വിവോ എക്‌സ് 60 ക്യാമറ സെറ്റപ്പ്

കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ പുതിയ ഒറിജിനോസ് പ്ലാറ്റഫോമിലായിരിക്കും ഈ രണ്ട് ഹാൻഡ്സെറ്റുകളും പ്രവർത്തിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, ബ്ലൂ തുടങ്ങിയ ഗ്രേഡിയന്റ് കളർ ഓപ്ഷനുകൾ ഉപയോഗിച്ചാണ് വിവോ എക്‌സ് 60 പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിവോ എക്‌സ് 60 പ്രോ ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂകയുള്ളു. വിവോ നിർദ്ദിഷ്ട ക്യാമറ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവ വിവോ എക്‌സ് 50 പ്രോയിൽ ആദ്യം കണ്ട സെക്കന്റ് ജനറേഷൻ ജിംബൽ സ്റ്റബിലൈസേഷൻ ടെക്നോളജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ് എക്‌സിനോസ് 1080 പ്രോസസർ

വിവോ എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവ ടി * ആന്റി-റിഫ്ലക്ടീവ് കോട്ടിംഗും ബോക്കെ റെൻഡറിംഗിനായി 'സയിസ്' 3ഡി പിഒപി അൽഗോരിതങ്ങളും ഉൾക്കൊള്ളുന്ന 'സയിസ്' വേരിയോ-ടെസ്സാർ ലെൻസുകൾ ഉപയോഗിക്കും. മൂന്നാമത്തെ വേരിയന്റിനെക്കുറിച്ചും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അത് എക്‌സ് 60 അൾട്രാ എന്ന് വിളിക്കുകയും എൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ അവതരിപ്പിക്കുകയും ചെയ്യും. എന്നാൽ, ഈ ഹാൻഡ്‌സെറ്റുകൾ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ നിങ്ങൾ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതായി വരും.

Best Mobiles in India

English summary
Vivo is gearing up to unveil its smartphone X60 series. The company has announced that it has partnered with ZEISS to improve its mobile photography solutions, indicating that we will see the technology first in the X60 flagship series, which is expected to include two Vivo X60 and X60 Pro smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X