വിവോ എക്‌സ് 60, എക്‌സ് 60 പ്രോ, എക്‌സ് 60 പ്രോ പ്ലസ് മാർച്ച് 25 ന് അവതരിപ്പിക്കും
വിവോ എക്‌സ് 60 സീരീസ് സ്മാർട്ഫോണുകൾ മാർച്ച് 25 ന് അവതരിപ്പിക്കും. ഈ സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചുകഴിഞ്ഞു. തുടർന്ന്, ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തിരക്കിലാണ് വിവോ. വിവോ എക്‌സ് 60 പ്രോ +, വിവോ എക്‌സ് 60 പ്രോ, വിവോ എക്‌സ് 60 എന്നിവയാണ് ഈ സീരീസിൽ അവതരിപ്പിച്ച മൂന്ന് മോഡലുകൾ. കമ്പനി ഈ മൂന്ന് ഫോണുകളും ഇന്ത്യൻ വിപണിയിൽ തുടക്കത്തിൽ ആദ്യത്തെ രണ്ട് അല്ലെങ്കിൽ ഒരു മോഡൽ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. വിവോ ഈ സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും ലോഞ്ച് ചെയ്യുന്ന തീയതി മാത്രം സ്ഥിരീകരിച്ചു.

വിവോ എക്‌സ് 60 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയതി
വിവോ എക്‌സ് 60 സീരീസ് ഇന്ത്യയിൽ മാർച്ച് 25 ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക ഇ-മെയിലുകൾ അയച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട്, ആമസോൺ വെബ്സൈറ്റുകളിലും ലഭ്യത സ്ഥിരീകരിക്കുന്ന കമ്പനിയുടെ പേജുകൾ ഇപ്പോൾ നിങ്ങൾക്ക് ടീസറിൽ നിന്നും കാണാവുന്നതാണ്. വിവോ എക്‌സ് 60, വിവോ എക്‌സ് 60 പ്രോ എന്നിവ കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ചു. അതേസമയം വിവോ എക്‌സ് 60 പ്രോ + ജനുവരിയിൽ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. ഈ മൂന്ന് ഫോണുകളും ഇന്ത്യയിലേക്ക് വരുമ്പോൾ നികുതിയിൽ ചില വ്യത്യാസങ്ങൾ ഒഴിവാക്കി വില നിശ്ചയിക്കാൻ സാധ്യതയുണ്ട്. ചൈനയിൽ വിവോ എക്‌സ് 60 പ്രോ പ്ലസിന് സിഎൻവൈ 4,998 (ഏകദേശം 56,500 രൂപ), വിവോ എക്‌സ് 60 പ്രോയ്ക്ക് സിഎൻവൈ 4,498 (ഏകദേശം 50,600 രൂപ), വിവോ എക്‌സ് 60 യ്ക്ക് സിഎൻവൈ 3,498 (ഏകദേശം 39,300 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു.

വിവോ എക്‌സ് 60 പ്രോ +, വിവോ എക്‌സ് 60 പ്രോ, വിവോ എക്‌സ് 60: സവിശേഷതകൾ
മൂന്ന് ഫോണുകളും ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.56 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും മുകളിൽ മധ്യഭാഗത്തായി ഹോൾ-പഞ്ച് കട്ട്ഔട്ടും ഉൾപ്പെടുന്നു. വിവോ എക്‌സ് 60 പ്രോ + അഡ്രിനോ 660 ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് നൽകിയിരിക്കുന്നത്. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. വിവോ എക്‌സ് 60 പ്രോയിലും വിവോ എക്‌സ് 60 യിലും 12 ജിബി റാമുമായി ജോടിയാക്കിയ എക്‌സിനോസ് 1080 SoC പ്രോസസറാണ് നൽകിയിരിക്കുന്നത്. ഈ രണ്ട് ഹാൻഡ്സെറ്റുകളിലും 256 ജിബി വരെ ഓൺബോർഡ് യുഎഫ്‌എസ് 3.1 സ്റ്റോറേജുമുണ്ട്.

വിവോ എക്‌സ് 60 പ്രോ പ്ലസിൽ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 1.57 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, എഫ് / 2.2 ലെൻസുള്ള മാക്രോ ഷൂട്ടർ, 32 എഫ് / 2.08 അപ്പേർച്ചറുള്ള മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, എഫ് / 3.4 അപ്പർച്ചറുള്ള 8 മെഗാപിക്സൽ പെരിസ്‌കോപ്പ് ക്യാമറ എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്ത്, എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ സെൻസറാണ് വരുന്നത്. അത് സെൻട്രൽ ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

എക്‌സ് 60 പ്രോയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.48 ലെൻസും ഒഐഎസ് സപ്പോർട്ട്, 13 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 13 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, എഫ് / 3.4 അപ്പർച്ചർ വരുന്ന 8 മെഗാപിക്സൽ പെരിസ്‌കോപ്പ് ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. പെരിസ്‌കോപ്പ് ഷൂട്ടർ പ്രത്യേകിച്ച് 5x ഒപ്റ്റിക്കൽ സൂം, 60x സൂപ്പർ സൂം എന്നിവ പ്രവർത്തനക്ഷമമാക്കുന്നു. ക്യാമറ സെറ്റപ്പിൽ ലേസർ ഓട്ടോഫോക്കസ് സെൻസറുമുണ്ട്. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ ക്യാമറ സെൻസറാണ് വിവോ എക്സ് 60 പ്രോയിൽ വരുന്നത്.

വിവോ എക്‌സ് 60ൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.79 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും നാല് ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഉൾപ്പെടുന്നു. ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസും 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും 13 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടറും ഉൾപ്പെടുന്നു. മുൻവശത്ത് എഫ് / 2.45 ലെൻസുള്ള 32 മെഗാപിക്സൽ ക്യാമറയും വിവോ എക്‌സ് 60 നിങ്ങൾക്ക് നൽകുന്നു. വിവോ എക്സ് 60 പ്രോയിൽ നിങ്ങൾക്ക് 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,200 എംഎഎച്ച് ബാറ്ററി ലഭിക്കും. വിവോ എക്‌സ് 60 പ്രോ + 55W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്നു. വിവോ എക്‌സ് 60ൽ 33W ഫാസ്റ്റ് ചാർജിംഗുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് വിവോ നൽകിയിരിക്കുന്നത്. ഈ മൂന്ന് ഹാൻഡ്‌സെറ്റുകൾക്കും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണുള്ളത്.


Click it and Unblock the Notifications







