ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

|

മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ പ്രീമിയം സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അൽപ്പം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യം തന്നെയാണ്. കാരണം അത്രയധികം മികച്ച ഫോണുകളാണ് പ്രധാന സ്മാർട്ട്ഫോൺ നിർമാതാക്കളെല്ലാം വിപണിയിൽ എത്തിക്കുന്നുണ്ട്. വൺപ്ലസ്, ആപ്പിൾ, വിവോ, ഷവോമി തുടങ്ങിയ മുൻനിര ബ്രാൻഡുകൾക്കെല്ലാം എണ്ണം പറഞ്ഞ നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾ ഉണ്ട്. ഇതിനാൽ തന്നെ ശരിയായ സ്മാർട്ട്‌ഫോൺ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുന്നു.

2022

എന്നിരുന്നാലും 2022 ജനുവരിയിൽ വാങ്ങാൻ കഴിയുന്ന കുറച്ച് പ്രീമിയം സ്മാർട്ട്ഫോണുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകൾ എല്ലാം ഉയർന്ന നിലവാരമുള്ള പ്രകടനവും മികച്ച ക്യാമറയും പിക്ചർ ക്വാളിറ്റിയും ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓഫർ ചെയ്യുന്നു. മാത്രമല്ല, ഈ സ്മാർട്ട്ഫോണുകളെല്ലാം 5ജി സപ്പോർട്ടും ഓഫർ ചെയ്യുന്നുണ്ട്. ഇനി ഈ മാസം തന്നെ സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്‌മാർട്ട്‌ഫോണുകൾ ഏതെല്ലാം ആണെന്ന് നോക്കാം.

2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ ഇവയാണ്2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ ഇവയാണ്

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് വൺപ്ലസ് 9 പ്രോ വിപണിയിൽ എത്തുന്നത്. 8 ജിബി വേരിയന്റിന് 64,999 രൂപയും 12 ജിബി വേരിയന്റിന് 69,999 രൂപയും വില വരുന്നു. വിപണിയിൽ കണ്ടെത്താൻ കഴിയുന്ന മികച്ച ഡിസ്പ്ലേ പാനലുകളിലൊന്നാണ് വൺപ്ലസ് 9 പ്രോയിൽ ഉള്ളത്, മികച്ച പ്രകടനം, അതിശയിപ്പിക്കുന്ന ക്യാമറകൾ, നിങ്ങളുടെ ദൈനംദിന ഉപയോഗത്തിന് മതിയായ ബാറ്ററി ബാക്കപ്പ് എന്നിവ വൺപ്ലസ് 9 പ്രോ ഓഫർ ചെയ്യുന്നു. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

ഐഎംഎക്സ്

വൺപ്ലസ് 9 പ്രോയിൽ സോണി ഐഎംഎക്സ് 789 സെൻസറുള്ള 48 മെഗാപിക്സൽ ക്യാമറയും 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും സോണി ഐഎംഎക്സ് 766 സെൻസറും 8 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിയും ഫോണിലുണ്ട്. ഓക്സിജൻ ഒഎസ് 11 യുഐയിലാണ് വൺപ്ലസ് 9 പ്രോ പ്രവർത്തിക്കുന്നത്. വാർപ്പ് ചാർജ് 65ടി ഒരു മികച്ച കൂട്ടിച്ചേർക്കലാണ്. 30 മിനിറ്റിനുള്ളിൽ 0 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ ഫോണിന് കഴിയും.

മറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽമറ്റൊരു ഷവോമി വിസ്മയം; ഷവോമി 11ഐ, 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 24,999 രൂപ മുതൽ

വിവോ എക്സ്70 പ്രോ പ്ലസ്

വിവോ എക്സ്70 പ്രോ പ്ലസ്

മറ്റ് ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകൾക്ക് കിടപിടിക്കാൻ ആകാത്ത വിധമുള്ള ക്യാമറ സംവിധാനമാണ് വിവോ എക്സ്70 പ്രോ പ്ലസിന്റെ കരുത്ത്. ഹുഡിന് കീഴിൽ ശേഷി കൂടിയ പ്രൊസസറും കൂടിയാകുമ്പോൾ പ്രീമിയം സെഗ്മെന്റിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന്. വിവോ എക്സ്70 പ്രോ പ്ലസ് 79,990 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിലാണ് വിവോ എക്സ്70 പ്രോ പ്ലസ് വരുന്നത്. ഡബ്ല്യൂക്യൂഎച്ച്ഡി പ്ലസ് 1440 x 3200 പിക്സൽ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് അമോലെഡ് എൽടിപിഒ ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഇതിന് 8.89 എംഎം കനം ഉണ്ട്. ഡസ്റ്റ്, വാട്ടർപ്രൂഫിങ് എന്നിവയിൽ ഹാൻഡ്‌സെറ്റിന് ഐപി68 റേറ്റിങ് ലഭിക്കുന്നു.

ഡിസ്പ്ലേ

ഡിസ്പ്ലേ 517 പിപിഐ പിക്സൽ ഡെൻസിറ്റി ഓഫർ ചെയ്യുന്നു. എക്സ്70 പ്രോ പ്ലസിൽ 55 വാട്ട് ഫ്ലാഷ് ചാർജിങ് സപ്പോർട്ടോട് കൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. വിവോ എക്സ്70 പ്രോ പ്ലസിലെ ക്വാഡ് ക്യാമറ സജ്ജീകരണം എടുത്ത് പറയേണ്ടത് തന്നെയാണ്. ഒഐഎസ് ഉള്ള 50 മെഗാപിക്സൽ വൈഡ് ക്യാമറ, ജിംബൽ മെക്കാനിസമുള്ള 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 12 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറ, 5എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള 8 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയെല്ലാം ചേരുന്നതാണ് ക്യാമറ ഡിപ്പാർട്ട്മെന്റ് ഒപ്പം മുൻവശത്ത്, 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

50 എംപി അടക്കം രണ്ട് സെൽഫി ക്യാമറകളുമായി വിവോ വി23 5ജി, വി23 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി50 എംപി അടക്കം രണ്ട് സെൽഫി ക്യാമറകളുമായി വിവോ വി23 5ജി, വി23 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ഐഫോൺ 13

ഐഫോൺ 13

ആപ്പിൾ ഐഫോൺ 13 നിലവിൽ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 79,990 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ഐഫോൺ 13 അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാകുന്നു. റെഡ്, ബ്ലാക്ക്, വൈറ്റ് വേരിയന്റുകളെ ഇപ്പോൾ മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ് എന്ന് വിളിക്കുന്നു. സ്റ്റാൻഡേർഡ് ബ്ലൂ, പുതിയ പിങ്ക് കളർ എന്നീ വേരിയന്റുകളും ലഭ്യമാണ്. 6.1 ഇഞ്ച് ആപ്പിൾ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്‌പ്ലേയും ഒഎൽഇഡി പാനലും ഇതിലുണ്ട്. സ്‌ക്രീനിന് ഒരു ഇഞ്ചിന് 460 പിക്സലുകൾ എന്ന കണക്കിൽ 2532 x 1170 റെസലൂഷൻ ഉണ്ട്.

അൾട്രാ-വൈഡ്

അൾട്രാ-വൈഡ് സെൻസറിന് എഫ്/2.4 അപ്പേർച്ചറും 120 ഡിഗ്രി വ്യൂ ഫീൽഡും ഉള്ളപ്പോൾ വൈഡ് ക്യാമറ ഇപ്പോൾ എഫ്/1.6 അപ്പേർച്ചറുമായാണ് വരുന്നത്. ഐഫോൺ 13യ്ക്ക് ഡോൾബി വിഷൻ ഉപയോഗിച്ച് 60 എഫ്പിഎസ് 4കെ വരെയുള്ള എച്ച്ഡിആർ വീഡിയോകൾ റെക്കോർഡ് ചെയ്യാനാകും. കഴിഞ്ഞ വർഷം ഐഫോൺ 12 ഇറങ്ങിയ അതേ വിലയിലാണ് ഐഫോൺ 13ും എത്തുന്നത്. എന്നാൽ മെച്ചപ്പെട്ട പ്രകടനവും മികച്ച ബാറ്ററി ലൈഫും നവീകരിച്ച ക്യാമറകളും ഓഫർ ചെയ്യുന്നു.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുകൾഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി ജിടി 2, റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണുകൾ

എംഐ 11എക്സ് പ്രോ

എംഐ 11എക്സ് പ്രോ

ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ നല്ല ഡിസ്‌പ്ലേ, കഴിവുറ്റ ക്യാമറ സിസ്റ്റം, മികച്ച പ്രൊസസർ, വളരെ മനോഹരമായ കളർ ഓപ്ഷൻ എന്നിവയുമായാണ് എംഐ 11എക്സ് പ്രോ വരുന്നത്. മെലിഞ്ഞതും സ്റ്റൈലിഷും പണത്തിന് മൂല്യവും ഓഫർ ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ! 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് എംഐ 11എക്സ് പ്രോ വിപണിയിൽ എത്തുന്നത്. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയും 256 ജിബി വേരിയന്റിന് 41,999 രൂപയുമാണ് വില. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് വരെ ടച്ച് സാംപ്ലിങ് റേറ്റും എംഐ 11എക്സ് പ്രോ ഡിസ്പ്ലേയുടെ പ്രത്യേകതയാണ്.

ബ്ലാക്ക്

എൽപിഡിഡിആർ5 റാമിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രൊസസറും സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. കോസ്മിക് ബ്ലാക്ക്, ലൂണാർ വൈറ്റ്, സെലസ്റ്റിയൽ സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് എംഐ 11എക്സ് പ്രോ വരുന്നത്. എംഐ 11എക്സ് പ്രോ ആൻഡ്രോയിഡ് 11 ബേസിൽ എംഐയുഐ 12.0.1 യുഐയിൽ പ്രവർത്തിക്കുന്നു. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം എഫ്/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് യൂണിറ്റും 5 മെഗാപിക്സൽ ടെലിമാക്രോ ക്യാമറയും എംഐ 11എക്സ് പ്രോ പായ്ക്ക് ചെയ്യുന്നു.

അടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നുഅടിപൊളി ക്യാമറയും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 പ്രോ വരുന്നു

Best Mobiles in India

English summary
We have listed a few premium smartphones that can be purchased in January 2022. All these smartphones offer high quality performance, excellent camera, picture quality, battery life and fast charging support. Moreover, all these smartphones also offer 5G support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X