വിവോ എക്‌സ് 60 സീരീസിൻറെ പിൻഗാമിയായി വിവോ എക്‌സ് 70 സീരീസ് ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

അടുത്തിടെ അവതരിപ്പിച്ച എക്‌സ് 60 സീരീസിലേക്ക് പിൻഗാമികളെ വിവോ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന. ഇതിന് എക്‌സ് 70 ലൈനപ്പ് എന്ന് പേര് നൽകുവാൻ സാധ്യതയുണ്ട്. എക്‌സ് 70 സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ റ്യുമർ മില്ലിലും ഏറ്റവും പുതിയ ലീക്ക് സൂചനകളിലും ലോഞ്ച് സമയത്തെയും ഡിവൈസുകളുടെ സവിശേഷതകളെയും കുറിച്ച് ഫീച്ചർ ചെയ്യാൻ തുടങ്ങി. വിവോ എക്‌സ് 60 സീരീസ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷമാണ് കമ്പനി ഈ പുതിയ ലോഞ്ചുമായി വന്നിരിക്കുന്നത്. വിവോ എക്‌സ് 70 ലൈനപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ പരിശോധിക്കാം.

 

വിവോ എക്‌സ് 70 സീരീസ് ഉടൻ അവതരിപ്പിക്കും

വിവോ എക്‌സ് 70 സീരീസ് ഉടൻ അവതരിപ്പിക്കും

വിവോ എക്‌സ് 70 ലൈനപ്പിൽ എക്‌സ് 60 സീരീസ് പോലെ വിവോ എക്‌സ് 70, എക്‌സ് 70, എക്‌സ് 70 പ്രോ + മൂന്ന് സ്മാർട്ട്ഫോണുകൾ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ വെയ്‌ബോയിലെ ഒരു ടിപ്പ്സ്റ്റർ വെളിപ്പെടുത്തിയതുപോലെ വിവോ എക്‌സ് 70 സീരീസിന് അതിൻറെ മുൻഗാമിയെക്കാൾ ചില അപ്ഗ്രേഡുകളും ഒപ്പം 4,500 എംഎഎച്ച് ബാറ്ററിയും ലഭിക്കും. വിവോ എക്‌സ് 60, എക്‌സ് 60 പ്രോ, എക്‌സ് 60 പ്രോ + എന്നിവ യഥാക്രമം 4,300 എംഎഎച്ച്, 4200 എംഎഎച്ച്, 4,200 എംഎഎച്ച് ബാറ്ററികളുമായി വിപണിയിൽ വരുന്നു.

500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ500 കോടിയുടെ റെഡ്മി നോട്ട് 10 സീരീസ് രാജ്യത്ത് വിറ്റഴിച്ചത് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ

എക്‌സ് 60 പ്രോ +
 

ഉയർന്ന റിഫ്രഷ് റേറ്റും ZEISS നിർമ്മിച്ച വലിയ പ്രധാന ക്യാമറ സെൻസറുകളുമുള്ള ഒരു സാംസങ് ഇ 4 ഡിസ്‌പ്ലേ സ്മാർട്ഫോണുകൾക്ക് ലഭിക്കുമെന്നും അഭിപ്രായമുണ്ട്. എക്‌സ് 60 പ്രോ + ൽ കാണുന്ന 55W നേക്കാൾ വേഗതയുള്ള 66W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടും ഉണ്ടായിരിക്കാം. വരാനിരിക്കുന്ന സീരീസിലെ ആദ്യത്തെ സ്മാർട്ഫോണായ എക്‌സ് 70 പ്രോ + നെക്കുറിച്ചും ചോർച്ച സംസാരിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ (എക്‌സ് 60 പ്രോ + പോലെ) ഇത് പ്രവർത്തിപ്പിക്കാൻ സാധ്യതയുണ്ട്. വിശദാംശങ്ങൾ‌ ഇതുവരെ അത്രേ വ്യക്തമല്ലെങ്കിലും വിവോ എക്‌സ് 70 സീരീസ് ഈ വർഷം ജൂണിൽ ഉടൻ തന്നെ അവതരിപ്പിച്ചേക്കും. ഈ ഹാൻഡ്‌സെറ്റ് സീരീസ് ആദ്യം ചൈനയിൽ എത്താൻ സാധ്യതയുണ്ട്, അതിനുശേഷം ഇന്ത്യയിൽ അവതരിപ്പിക്കും.

വിവോ എക്‌സ് 60 സീരീസിലേക്ക് ഒരു നോട്ടം

വിവോ എക്‌സ് 60 സീരീസിലേക്ക് ഒരു നോട്ടം

അതേസമയം, വിവോ എക്‌സ് 60 സീരീസ് നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. 6.55 ഇഞ്ച് അമോലെഡ് 120 ഹെർട്സ് ഡിസ്പ്ലേയുള്ള എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറിൽ പ്രവർത്തിക്കുന്നു. മൂന്ന് പിൻ ക്യാമറകളും (48 എംപി, 13 എംപി, 13 എംപി) 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിൽ ലഭിക്കും. വിവോ എക്‌സ് 60 യിൽ 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗുള്ള 4,300 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. വിവോ എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവയുടെ വില യഥാക്രമം 37,990 രൂപയും 49,990 രൂപയുമാണ്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ

69,990 രൂപ വില വരുന്ന വിവോ എക്‌സ് 60 പ്രോ + യിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ, 6.56 ഇഞ്ച് 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, ക്വാഡ് റിയർ ക്യാമറകൾ (50 മെഗാപിക്സൽ മെയിൻ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 32 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ്, 8 മെഗാപിക്സൽ പെരിസ്‌കോപ്പിക് ലെൻസ്), 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 55W ഫാസ്റ്റ് ചാർജിംഗുള്ള 4,200 എംഎഎച്ച് ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ തുടങ്ങിയ സവിശേഷതകൾ വരുന്നു.

5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
Vivo is expected to unveil the successors to its recently released X60 series, which will most likely be known as the X70 series. The X70 smartphones have begun to appear in the rumor mill, with the most recent leak revealing the devices' potential launch date and specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X