Home
Mobile

ഒറ്റയടിക്ക് ആ വിവോ ഫോണിന് 10000 രൂപ വില കുറഞ്ഞു; ചിന്തിക്കുന്നവർക്ക് കാരണം കിട്ടും, നല്ലൊരു ഫോണും!

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഒന്നായ വിവോ എക്സ് 90 പ്രോയുടെ ( Vivo X90 Pro) വിലയിൽ ഒറ്റയടിക്ക് പതിനായിരം രൂപയുടെ കുറവ് വരുത്തിയിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഫെസ്റ്റിവൽ സെയിലുകൾ കണക്കിലെടുത്താണ് ഈ വിലക്കുറവ് എന്നാണ് റിപ്പോർട്ട്.

എന്നാൽ ഈ വിലക്കുറവിന്റെ കാരണം ഇതുതന്നെയാണോ എന്ന് ഒന്ന് ആഴത്തിൽ ചിന്തിച്ചാൽ ഏതൊരാൾക്കും നിസാരമായി മനസിലാക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ ഈ വിലക്കുറവിനെപ്പറ്റിയുള്ള വിലയിരുത്തലിന് മുമ്പ് ഈ ഫോണിനെക്കുറിച്ച് ഒന്ന് പരിചയപ്പെടാം. ഈ വർഷം ഏപ്രിലിലാണ് വിവോ എക്സ് 90 പ്രോ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ഒറ്റയടിക്ക് ആ വിവോ ഫോണിന് 10000 രൂപ വില കുറഞ്ഞു

ഏകദേശം 84,999 രൂപ വിലയിലാണ് വിവോ എക്സ്90 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ ഫോൺ ആണ് ഇപ്പോൾ പതിനായിരം രൂപ വിലക്കുറവിൽ 74,999 രൂപയ്ക്ക് ഈ ഫോൺ ഓൺ​ലൈനിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ വിലക്കുറവ് ന്യായമാണോ എന്ന പരിശോധിക്കും മുമ്പ് വിവോ എക്സ്90 പ്രോയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

വിവോ എക്സ്90 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും ZEISS നാച്ചുറൽ കളർ 2.0യും ശക്തമായ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഒപ്പമുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 9200 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

12GB വരെ LPDDR5 റാമും 256GB UFS 4.0 സ്റ്റോറേജും വിവോ എക്സ്90 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് കസ്റ്റം സ്‌കിന്നിൽ ആണ് പ്രവർത്തിക്കുന്നത്. 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, ഒരു USB ടൈപ്പ്-C പോർട്ട് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

എക്സ്90 പ്രോയ്ക്ക് വളരെ വലിയ 1 ഇഞ്ച് മെയിൻ ക്യാമറ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 50MP പ്രൈമറി സെൻസർ, 50MP പോർട്രെയ്റ്റ് സെൻസർ, 12MP അൾട്രാവൈഡ് സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ. ഇതോടൊപ്പം 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, aptX HD, ഹൈ-റെസ് ഓഡിയോ എന്നിങ്ങനെ ഒട്ടേറെ ഫീച്ചറുകളും ഈ പ്രീമിയം വിവോ ഫോണിലുണ്ട്. 120W ഫാസ്റ്റ് വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 4,870mAh ബാറ്ററിയാണ് വിവോ എക്സ്90 പ്രോയിൽ നൽകിയിരിക്കുന്നത്.

ഒറ്റയടിക്ക് ആ വിവോ ഫോണിന് 10000 രൂപ വില കുറഞ്ഞു

ഇപ്പോൾ വിലക്കുറവ് പ്രഖ്യാപിച്ചതോടെ വിവോ എക്സ്90 പ്രോയുടെ 12GB റാം +256GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 74,999 രൂപയ്ക്ക് ലഭ്യമാകുന്നു. ഇതിന് പുറമേ ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ പൂർണമായും പ്രയോജനപ്പെടുത്തിയാൽ 45,150 രൂപയുടെ ഡിസ്കൗണ്ട് വരെ നേടാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് പേജ് പറയുന്നു.

24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, വിവോ വി-ഷീൽഡ് പ്രൊട്ടക്ഷൻ പ്ലാനുകളിൽ 40 ശതമാനം വരെ ഡിസ്കൗണ്ട് എന്നിങ്ങനെ ചില ഓഫറുകളും വിവോ എക്സ്90 പ്രോയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ കാണുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ സഹിതം 40000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാൻ സാധിച്ചാൽ അ‌ത് നേട്ടമാണ്.

എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്ന 10000 രൂപ വിലക്കുറവ് മാത്രം കണ്ട് ഈ ഫോൺ വാങ്ങാൻ പുറപ്പെടുന്നവർ ഈ 75000 രൂപ വിലയിൽ വിപണിയിൽ ലഭ്യമാകുന്ന മറ്റ് ഫോണുകൾ ഏതൊക്കെയാണ് എന്നുകൂടി മനസിലാക്കുന്നത് തീരുമാനം എടുക്കാൻ ഏറെ സഹായിക്കും. കാരണം ഐഫോൺ 14, സാംസങ് ഗാലക്സി എസ്23 തുടങ്ങിയ മോഡലുകളും ഇതിനോടടുത്ത വിലയിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Vivo X90 Pro price in India reduced by Rs 10,000. the smartphone will now be available for Rs 74,999 after the price drop by the company. Additionally, when users buy the phone, they can get cashback of up to Rs 10,000 or choose a 24-month no-cost EMI with certain banks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X